മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറെ സ്വര്‍ണഡോളര്‍ കടത്ത് കേസുകളില്‍ കസ്റ്റംസ് പ്രതിചേര്‍ക്കും..... ശിവശങ്കറെ ജയിലില്‍ ചോദ്യം ചെയ്യാന്‍ അനുമതിതേടി സംസ്ഥാന വിജിലന്‍സും കോടതിയെ സമീപിച്ചേക്കും

മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറെ സ്വര്‍ണഡോളര്‍ കടത്ത് കേസുകളില്‍ കസ്റ്റംസ് പ്രതിചേര്‍ക്കും. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) കേസില്‍ റിമാന്‍ഡ് പ്രതിയായി ജയിലിലുള്ള ശിവശങ്കറിനെ സ്വര്‍ണഡോളര്‍ കടത്ത് കേസുകളിലാണ് കസ്റ്റംസ് പ്രതിചേര്‍ക്കും. തിങ്കളാഴ്ചത്തെ ചോദ്യംചെയ്യലിനുശേഷം സാമ്പത്തികകുറ്റകൃത്യകേസുകള്‍ പരിഗണിക്കുന്ന കോടതിയില്‍ റിപ്പോര്‍ട്ടു നല്‍കാനാണ് നീക്കം. നാളെ തന്നെ ശിവശങ്കറെ ജയിലില്‍ ചോദ്യംചെയ്യാന്‍ അനുമതിതേടി സംസ്ഥാന വിജിലന്‍സും കോടതിയെ സമീപിച്ചേക്കും. ഇ.ഡി. കേസില്‍ ശിവശങ്കറിന്റെ ജാമ്യഹര്‍ജിയില്‍ വിധിവരുന്നത് ചൊവ്വാഴ്ചയാണ്. ജാമ്യം ലഭിച്ചാലും മറ്റൊരു ഏജന്‍സിയുടെ അറസ്റ്റുണ്ടാകുമെന്ന നിലയിലേക്കാണ് കാര്യങ്ങള്‍ പോകുന്നത്.
സ്വര്‍ണക്കടത്തുകേസില്‍ ശിവശങ്കര്‍ സംശയത്തിന്റെ നിഴലിലാണെന്നാണ് കോടതിയില്‍ ചോദ്യംചെയ്യാനായി നല്‍കിയ റിപ്പോര്‍ട്ടില്‍ കസ്റ്റംസ് പറയുന്നത്. കേസില്‍ ശിവശങ്കറിന്റെ യഥാര്‍ഥ ഇടപെടല്‍ എന്തെന്ന് നിര്‍ണയിച്ചിട്ടില്ലെന്നും വ്യക്തമാക്കുന്നു. തിങ്കളാഴ്ചത്തെ ചോദ്യംചെയ്യലിനുശേഷം ഇക്കാര്യത്തില്‍ കസ്റ്റംസ് തീരുമാനമെടുക്കും. ഡോളര്‍ക്കടത്തുകേസിനെക്കുറിച്ചും ശിവശങ്കറോട് ചോദ്യങ്ങളുണ്ടാകും. ഈകേസിലും പ്രതിചേര്‍ക്കാനുള്ള കാരണങ്ങളുണ്ടെന്നാണ് വിലയിരുത്തല്‍.കള്ളക്കടത്തുകേസില്‍ കുറ്റകൃത്യവുമായി ഏതെങ്കിലുംരീതിയില്‍ ബന്ധപ്പെട്ടിട്ടുണ്ടെങ്കില്‍ പ്രതിചേര്‍ക്കാം. ശിവശങ്കറും സ്വപ്നയും തമ്മിലുള്ള വാട്‌സാപ്പ് ചാറ്റുകളും ലോക്കര്‍ ഇടപാടുകളും സ്വര്‍ണക്കടത്തുകേസില്‍ പ്രതിചേര്‍ക്കാന്‍ തക്ക തെളിവുകളാണെന്നാണ് കസ്റ്റംസ് കരുതുന്നത്.
ഡോളര്‍ക്കടത്തുകേസില്‍ ഇന്ത്യന്‍ രൂപ യു.എസ്. ഡോളറാക്കി മാറ്റാന്‍ ശിവശങ്കര്‍ ഇടപെടല്‍ നടത്തിയിട്ടുണ്ടെന്നാണ് കസ്റ്റംസിന്റെ കണ്ടെത്തല്‍. രണ്ടുകേസിലും പ്രതിചേര്‍ക്കാന്‍ അനുമതി ലഭിച്ചാലുടന്‍ അറസ്റ്റ് രേഖപ്പെടുത്തും.
https://www.facebook.com/Malayalivartha