മണ്ഡലകാലപൂജകള്‍ക്കായി ശബരിമല ക്ഷേത്രനട ഇന്ന് തുറക്കും.... നാളെ മുതല്‍ ഭക്തര്‍ക്ക് പ്രവേശനം നല്‍കുക, വെര്‍ച്വല്‍ക്യൂവഴിയാണ് ദര്‍ശനം

മണ്ഡലകാലപൂജകള്‍ക്കായി ശബരിമല ക്ഷേത്രനട ഇന്ന് തുറക്കും. തന്ത്രി കണ്ഠര് രാജീവരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി എ.കെ.സുധീര്‍ നമ്ബൂതിരി വൈകീട്ട് അഞ്ചിന് നട തുറന്ന് ദീപം തെളിക്കും . തിങ്കളാഴ്ച മുതലാണ് ഭക്തരെ അനുവദിക്കുക . വെര്‍ച്വല്‍ക്യൂവഴിയാണ് ദര്‍ശനം .ഞായറാഴ്ച വൈകീട്ട് ദീപാരാധനയ്ക്കുശേഷം മേല്‍ശാന്തി വി.കെ.ജയരാജ് പോറ്റിയെയും മാളികപ്പുറം മേല്‍ശാന്തി എം.എന്‍.രജികുമാറിനെയും മേല്‍ശാന്തിമാരായി അഭിഷേകം ചെയ്ത് അവരോധിക്കും.
വൃശ്ചികം ഒന്നിന് പുലര്‍ച്ചെ പുതിയ മേല്‍ശാന്തിമാരാണ് നടകള്‍ തുറക്കുന്നത്.
https://www.facebook.com/Malayalivartha