തിരുവനന്തപുരത്തുനിന്ന് കോട്ടയത്തേക്ക് പോവുകയായിരുന്ന കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞു... കാറില്‍ നിന്ന് എട്ടുലക്ഷം രൂപയോളം വില വരുന്ന കഞ്ചാവ് കണ്ടെടുത്തു

തിരുവനന്തപുരത്തുനിന്ന് കോട്ടയത്തേക്ക് പോവുകയായിരുന്ന കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞു... കാറില്‍ നിന്ന് എട്ടുലക്ഷം രൂപയോളം വില വരുന്ന കഞ്ചാവ് കണ്ടെടുത്തു.നിയന്ത്രണം വിട്ട് മറിഞ്ഞ കാറില്‍ നിന്ന് എട്ട് കിലോയോളം കഞ്ചാവാണ് കണ്ടെടുത്തത്. തിരുവനന്തപുരത്തുനിന്ന് കോട്ടയത്തേക്ക് പോവുകയായിരുന്ന കാര്‍ എം.സി റോഡില്‍ മുളക്കുഴ പള്ളിപ്പടിക്ക് സമീപമാണ് മറിഞ്ഞത്.
കാറിലുണ്ടായിരുന്ന അടൂര്‍ പഴകുളം സ്വദേശികളായ പൊന്മന കിഴക്കേതില്‍ വീട്ടില്‍ ഷൈജു (ലൈജു 25), ഫൈസല്‍ (19), തിരുവനന്തപുരം നെടുമങ്ങാട് പറമ്ബുവാരത്ത് വീട്ടില്‍ മഹേഷ് (36) എന്നിവരെ പിടികൂടി. ഷൈജു പത്തനംതിട്ട, നൂറനാട്, അടൂര്‍ സ്‌റ്റേഷനുകളില്‍ വധശ്രമം ഉള്‍പ്പെടെ കേസുകളില്‍ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.രാവിലെ ഒമ്ബതോടെയാണ് അപകടമുണ്ടായത്.
സമീപവാസികള്‍ യുവാക്കളെ വാഹനത്തില്‍നിന്ന് പുറത്തിറക്കിയപ്പോഴാണ് പൊതികള്‍ ശ്രദ്ധയില്‍പെട്ടത്. ചെങ്ങന്നൂര്‍ സി.ഐ ജോസ് മാത്യു, എസ്.ഐ എസ്.വി. ബിജു എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ എട്ട് കിലോയോളം കഞ്ചാവ് കണ്ടെത്തുകയായിരുന്നു. പ്രതികളെ വൈദ്യപരിശോധനക്ക് ശേഷം കോടതിയില്‍ ഹാജരാക്കും.
"
https://www.facebook.com/Malayalivartha