ഒന്നുമറിയാത്ത രണ്ടു കുട്ടികള്‍ അതിക്രൂരമായി കൊല്ലപ്പെട്ട സാഹചര്യം അതീവ ഗുരുതരമാണ്.....യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ വാളയാര്‍ കേസില്‍ ശക്തമായ നടപടിയുണ്ടാകുമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി

യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ വാളയാര്‍ കേസില്‍ ഉറപ്പായും ശക്തമായ നടപടിയുണ്ടാകുമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. വാളയാറില്‍ ക്രൂരപീഡനത്തിന് ഇരയായി ദുരൂഹസാഹചര്യത്തില്‍ രണ്ട് കുഞ്ഞുങ്ങള്‍ മരിച്ച സംഭവത്തില്‍ നീതി നടപ്പിലാക്കേണ്ടവര്‍ കുറ്റക്കാരാണെന്നും ഉമ്മന്‍ചാണ്ടി ഫേസ്ബുകിലൂടെ പ്രതികരിച്ചു.
അന്വേഷണത്തില്‍ ഗുരുതരവീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ യാതൊരു നടപടിയും എടുക്കാതെ സ്ഥാനക്കയറ്റം നല്‍കി അവരെ സംരക്ഷിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. ഒന്നുമറിയാത്ത രണ്ടു കുട്ടികള്‍ കെട്ടുറപ്പില്ലാത്ത വീട്ടില്‍ താമസിക്കേണ്ട ഗതികേട് ഉണ്ടാവുകയും അതിക്രൂരമായ കൊല്ലപ്പെടുകയും ചെയ്ത സാഹചര്യം അതീവ ഗുരുതരമാണ്. അതിനേക്കാള്‍ ഞെട്ടിക്കുന്നതാണ് പ്രതികളെ രക്ഷിക്കാന്‍ നടക്കുന്ന സംഭവങ്ങളെന്നും ഉമ്മന്‍ ചാണ്ടി കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha