'വികസനത്തിന്റെ മറുപേരായ കിഫ്ബിക്കെതിരെ നീങ്ങുന്നവർ നാടിന് ശത്രുക്കൾ..' എം.വി ജയരാജൻ കുറിക്കുന്നു

കിഫ്ബി എന്നാൽ വികസനം എന്നാണ് സാധാരണക്കാരായ ജനങ്ങൾ കരുതുന്നത്. കാരണം നാട്ടിലാകെ 811 പദ്ധതികൾക്കായി 59813.61 കോടി രൂപയാണ് കിഫ്ബി ചിലവഴിക്കുന്നത്.അപ്പോൾ കിഫ്ബിയുടെ അന്ധകരായി മാറാൻ ശ്രമിക്കുന്ന കോൺഗ്രസ്- ബിജെപി നേതാക്കളെ നാടിന്റെ ശത്രുക്കളായി കാണാനേ ജനങ്ങൾക്ക് കഴിയൂ എന്ന് കുറിക്കുകയാണ് എം.വി ജയരാജൻ
ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;
വികസനത്തിന്റെ മറുപേരായ കിഫ്ബിക്കെതിരെ നീങ്ങുന്നവർ നാടിന് ശത്രുക്കൾ
====================================
കിഫ്ബി എന്നാൽ വികസനം എന്നാണ് സാധാരണക്കാരായ ജനങ്ങൾ കരുതുന്നത്. കാരണം നാട്ടിലാകെ 811 പദ്ധതികൾക്കായി 59813.61 കോടി രൂപയാണ് കിഫ്ബി ചിലവഴിക്കുന്നത്.അപ്പോൾ കിഫ്ബിയുടെ അന്ധകരായി മാറാൻ ശ്രമിക്കുന്ന കോൺഗ്രസ്- ബിജെപി നേതാക്കളെ നാടിന്റെ ശത്രുക്കളായി കാണാനേ ജനങ്ങൾക്ക് കഴിയൂ. സിഎജി ഭരണഘടനാ സ്ഥാപനമാണ്. അതുപോലെ സംസ്ഥാന സർക്കാരും ഭരണഘടനയും നിയമവ്യവസ്ഥയും അനുസരിച്ചാണ് പ്രവർത്തിക്കുന്നത്.കിഫ്ബിയാവട്ടെ 1999 മുതൽ വായ്പ വാങ്ങി വികസന പദ്ധതികൾ നടപ്പാക്കി വരുന്നു.കിഫ്ബി പ്രവർത്തിക്കുന്നത് കേരള നിയമസഭ പാസാക്കിയ നിയമമനുസരിച്ചാണ്. എൽഡിഎഫ്, യുഡിഎഫ് സർക്കാറുകൾ ഭരിക്കുമ്പോൾ കിഫ്ബി വായ്പ എടുത്തിട്ടുണ്ട്. സിഎജി യും കോൺഗ്രസും ബിജെപിയും ഇപ്പോൾ കിഫ്ബിക്കെതിരെ രംഗത്തിറങ്ങിയത് ദുരൂഹമാണ്.
വായ്പ എടുത്ത് വികസന പദ്ധതികൾ നടപ്പാക്കുന്നത് തെറ്റാണെന്ന് പറയുന്നവർ വികസന പദ്ധതികളുടെ ശകുനം മുടക്കികളാണ്. പ്രതിപക്ഷനേതാവാവട്ടെ സ്വന്തം മണ്ഡലത്തിൽ കോടിക്കണക്കിന് രൂപയുടെ വികസന പദ്ധതികൾ കിഫ്ബി മുഖേന നടപ്പാക്കി കൊണ്ടാണ് സർക്കാരിനെതിരെ കുറ്റം പറയുന്നത്.കിഫ്ബി യെ ക്കുറിച്ച് സിഎജി സാമ്പത്തിക ക്രമക്കേട് നടത്തി എന്ന് ആക്ഷേപിക്കുന്നില്ല.കിഫ്ബിയുടെ ഭരണഘടനാ സാധുതയെപ്പറ്റി സംശയം പ്രകടിപ്പിക്കുകയാണ്. പ്രതിപക്ഷനേതാവ് ഭരണഘടനാ വിരുദ്ധവാദമാണ് ഈയിടെ നിയമസഭയിൽ ഉന്നയിച്ചത്. ബിജെപി നേതാവ് ഹൈക്കോടതിയിൽ ഹർജി നൽകുമ്പോൾ കേസ് വാദിക്കാൻ കോൺഗ്രസ് വക്കീൽ രംഗത്ത്.
ഇതെല്ലാം കൂട്ടി വായിക്കുമ്പോൾ കോൺഗ്രസും ബിജെപിയും കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് സംസ്ഥാന സർക്കാരിനെതിരെ നടത്തി കൊണ്ടിരിക്കുന്ന ഗൂഢാലോചനയുടെ ഭാഗമാണ് സിഎജി യുടെ കരട് റിപ്പോർട്ട് എന്ന് മനസ്സിലാക്കാം.ഫെഡറർ ഭരണഘടനയുള്ള രാജ്യത്ത് സംസ്ഥാന സർക്കാർ വായ്പ എടുക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് പറയുന്നവരുടെ ദുഷ്ട ചിന്ത ജനങ്ങൾ തിരിച്ചറിയും.കേന്ദ്ര ജിഎസ്ടി വിഹിതമോ സാമ്പത്തിക സഹായമോ നൽകുന്നില്ല. സംസ്ഥാനം വായ്പ വാങ്ങി വികസന പദ്ധതികൾ നടപ്പാക്കാൻ ശ്രമിക്കുമ്പോൾ അതിനെ അട്ടിമറിക്കാനും ശ്രമിക്കുന്നു."പുല്ലരിയിൽ കിടക്കുന്ന പട്ടിയെപ്പോലെ പട്ടി പുല്ല് തിന്നില്ല പശുവിനെ ഒട്ടു തീറ്റിക്കയുമില്ല എന്ന നയമാണ് "
- എം വി ജയരാജൻ
https://www.facebook.com/Malayalivartha