ഒടുവിൽ തീരുമാനമായി ;വിജയസാധ്യതയുള്ള ഒൻപത് സീറ്റുകൾ ഉറപ്പിച്ച് കേരള കോൺഗ്രസ്സ്

സീറ്റ് വിഭജനത്തെ ചൊല്ലിയുള്ള കോട്ടയത്തെ ഇടതുമുന്നണിയിലെ ചർച്ചകൾക്ക് തീരുമാനമായി എന്ന നിർണായകമായ വാർത്ത ഈ നിമിഷം പുറത്തു വരികയാണ് . ജില്ലാ പഞ്ചായത്തിലും പാലാ ഉള്‍പ്പെടെയുള്ള നഗരസഭകളിലുമാണ് സി.പി.ഐ. നേരത്തെ കടുംപിടുത്തം പിടിച്ചിരുന്നു .എന്നാൽ ഒൻപത് സീറ്റുകൾ കേരള കോൺഗ്രസ്സ് ഉറപ്പിച്ചിരിക്കുകയാണ് .വിജയ സാധ്യതയുള്ള ഏഴു സീറ്റുകൾ ഇപ്പോൾ തന്നെ കേരള കോൺഗ്രസ്സ് ഉറപ്പിച്ചിരിക്കുന്നു .കടുത്തുരുത്തി ,ഉഴവൂർ ,കുറവിലങ്ങാട് ,ഭരണങ്ങാനം ,കിടങ്ങൂർ ,അതിരമ്പുഴ ,കാഞ്ഞിരപ്പള്ളി എന്നീ ഏഴു സീറ്റുകൾ ആണ് കിട്ടിപ്പോയിരിക്കുന്നത് .കങ്ങഴ യും പൂഞ്ഞാറും വെച്ച് മാറാനുള്ള സാധ്യതയും നിലവിൽ കാണുന്നു . കഴിഞ്ഞ തവണ മത്സരിച്ച സീറ്റുകളില്‍നിന്ന് കാര്യമായി കുറവു വരുത്താന്‍ സി.പി.ഐ. ആഗ്രഹിക്കുന്നില്ല. കഴിഞ്ഞ തവണ ജില്ലാ പഞ്ചായത്തിലേക്ക് അഞ്ച് സീറ്റിലാണ് മത്സരിച്ചത്.ഇന്നലെ സി.പി.ഐ. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പങ്കെടുത്ത ജില്ല എക്‌സിക്യൂട്ടീവ് കോട്ടയത്ത് നടന്നിരുന്നു. ഈ യോഗത്തിലും ചില തീരുമാനങ്ങൾ കൈകൊള്ളുകയുണ്ടായി .
ജോസ് വിഭാഗം എല്‍.ഡി.എഫില്‍ എത്തിയതു മുതല്‍ സീറ്റ് വിഭജനത്തില്‍ ഉള്‍പ്പെടെ സി.പി.എം. കൂടുതല്‍ പരിഗണന നല്‍കുന്നു എന്ന പരാതി സി.പി.ഐ. ജില്ലാ നേതൃത്വത്തിന് മുന്‍പേ തന്നെയുണ്ടായിരുന്നു. ജോസ് കെ. മാണി വിഭാഗമാകട്ടെ, ആദ്യം കഴിഞ്ഞ തവണ മത്സരിച്ച 11 സീറ്റുകള്‍ വേണമെന്ന കടുംപിടിത്തത്തിലായിരുന്നു . അത്രയും സീറ്റുകള്‍ നല്‍കാനാകില്ല എന്ന് സി.പി.എം. അവരെ അറിയിക്കുകയായിരുന്നു .
ഒമ്പതു സീറ്റുകള്‍ നല്‍കാമെന്ന ധാരണയാണ് സി.പി.എം. ഇടപെട്ട് ഉണ്ടാക്കിയത് .
https://www.facebook.com/Malayalivartha