മണ്ഡലകാല തീര്‍ഥാടനത്തിന് തുടക്കം കുറിച്ച് ശബരിമല നട തുറന്നു, ഇന്ന് പുലര്‍ച്ചെ മുതല്‍ ഭക്തരെ കടത്തി വിടും

ശബരിമലയില്‍ മണ്ഡലകാല തീര്‍ഥാടനത്തിനു തുടക്കംകുറിച്ച് അയ്യപ്പ ക്ഷേത്രനട തുറന്നു. സ്ഥാനമൊഴിഞ്ഞ മേല്‍ശാന്തി എ.കെ. സുധീര്‍ നമ്പൂതിരിയാണ് നട തുറന്നത്.
ദര്‍ശനത്തിന് പുതിയ മേല്‍ശാന്തിമാരെ അനുഗമിച്ചെത്തിയവരും ദേവസ്വം ജീവനക്കാരും പൊലീസ് ഉദ്യോഗസ്ഥരും മാത്രമാണ് ഉണ്ടായിരുന്നത്. ഇന്നലെ പ്രത്യേക പൂജയോ ദീപാരാധനയോ ഇല്ലായിരുന്നു. ഇന്ന് പുലര്‍ച്ചെ മുതലാണ് ഭക്തരെ കടത്തി വിടുന്നത്. വെര്‍ച്വല്‍ ക്യൂവഴി ബുക്ക് ചെയ്തവര്‍ക്ക് മാത്രമാണ് അവസരം.
ശബരിമലയില്‍ തൃശൂര്‍ കൊടുങ്ങല്ലൂര്‍ പൂപ്പത്തി പൊയ്യ വാരിക്കാട്ട് മഠത്തില്‍ വി.കെ. ജയരാജ് പോറ്റിയും അങ്കമാലി വേങ്ങൂര്‍ മൈലക്കൊട്ടത്ത് മന എം.എന്‍. രെജികുമാര്‍ എന്ന ജനാര്‍ദനന്‍ നമ്പൂതിരി മാളികപ്പുറത്തും പുതിയ മേല്‍ശാന്തിമാരായി സ്ഥാനമേറ്റു. ഇവരെ അതതു ക്ഷേത്രങ്ങളുടെ സോപാനത്ത് ഇരുത്തി തന്ത്രി കണ്ഠര് രാജീവരുടെ കാര്‍മികത്വത്തില്‍ ഒറ്റക്കലശം പൂജിച്ച് അഭിഷേകം ചെയ്തു. തുടര്‍ന്ന് മൂലമന്ത്രവും പൂജാ വിധികളും ഉപദേശിച്ചു.
മണ്ഡലപൂജ ഡിസംബര്‍ 26-നാണ്. അന്നു രാത്രി 10-ന്് നട അടയ്ക്കും. പിന്നീട് മകരവിളക്ക് പൂജകള്‍ക്കായി ഡിസംബര്‍ 30-നു തുറക്കും. മകരവിളക്ക് ജനുവരി 14-നാണ്. 19-ാം തീയതി വൈകിട്ടുവരെ ദര്‍ശനമുണ്ട്. തീര്‍ഥാടനം പൂര്‍ത്തിയാക്കി 20-ന് നട അടയ്ക്കും.
https://www.facebook.com/Malayalivartha