ഇഡിക്ക് പിന്നാലെ... ഇഡി കസ്റ്റഡിയില്‍ ഉടന്‍ ജാമ്യം കിട്ടി പുറത്തിറങ്ങാമെന്ന് കരുതിയ ശിവശങ്കറിന്‌മേല്‍ കുരുക്ക് മുറുക്കി കസ്റ്റംസ്; ലോക്കറിലെ 1 കോടി ആരുടെ എന്ന ചോദ്യത്തിന് ഉത്തരം തേടുമ്പോള്‍ പല വിവിഐപികളും വിറയ്ക്കുന്നു; കസ്റ്റംസ് അറസ്റ്റ് ചെയ്താല്‍ പിന്നെ പുറം ലോകം കാണുക വീണ്ടും വൈകും

സര്‍ക്കാര്‍ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറെ സംബന്ധിച്ച് അതി നിര്‍ണായകമാണ് ഇന്ന്. ഇഡി കസ്റ്റഡിയില്‍ ജാമ്യം നേടി ഉടന്‍ പുറത്ത് വരാന്‍ കഴിയുമെന്നാണ് ശിവശങ്കര്‍ കരുതിയത്. അപ്പോഴാണ് കസ്റ്റംസിന്റെ ചോദ്യം ചെയ്യല്‍. നിര്‍ണായക നീക്കം നടത്തി കസ്റ്റംസ് അറസ്റ്റ് ചെയ്താല്‍ ഇഡി കസ്റ്റഡിയില്‍ നിന്നും ജാമ്യം ലഭിച്ചാലും പുറത്തിറങ്ങുക അസാധ്യമാണ്.
സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്നയുടെ ലോക്കറില്‍ നിന്നു ലഭിച്ച ഒരു കോടി രൂപ യഥാര്‍ഥത്തില്‍ ആരുടേത്? എന്ന ചോദ്യത്തിനുള്ള ഉത്തരമായിരിക്കും ശിവശങ്കറിനോടുള്ള കസ്റ്റംസിന്റെ പ്രധാന ചോദ്യം. ഇതിന്റെ മറുപടി ശിവശങ്കറിനു മാത്രമല്ല, കസ്റ്റംസിനും നിര്‍ണായകമാണ്. അന്വേഷണ ഉദ്യോഗസ്ഥനായ കസ്റ്റംസ് സൂപ്രണ്ട് വിവേക് വാസുദേവന്‍ നായരുടെ നേതൃത്വത്തിലുള്ള സംഘമാണു കാക്കനാട്ടെ ജില്ലാ ജയിലില്‍ ശിവശങ്കറിനെ ചോദ്യം ചെയ്യുക.
ലോക്കറില്‍ നിന്ന് എന്‍ഐഎ കണ്ടെടുത്ത ഒരുകോടി രൂപ സ്വര്‍ണക്കടത്തില്‍ സ്വപ്നയ്ക്കു ലഭിച്ച പ്രതിഫലമാണെന്നാണു കസ്റ്റംസും എന്‍ഐഎയും കണ്ടെത്തിയത്. എന്നാല്‍, ഇതു തകിടം മറിക്കുന്ന സത്യവാങ്മൂലമാണു കഴിഞ്ഞയാഴ്ച എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കോടതിയില്‍ സമര്‍പ്പിച്ചത്. ലോക്കറിലെ പണം, ലൈഫ് മിഷന്‍ പദ്ധതിയില്‍ ശിവശങ്കറിനു ലഭിച്ച കോഴയാണെന്നാണ് ഇഡിയുടെ വാദം. സ്വര്‍ണക്കടത്തിന്റെ ബുദ്ധികേന്ദ്രം ശിവശങ്കറാണെന്നും ശിവശങ്കറിന്റെ ജാമ്യാപേക്ഷയെ എതിര്‍ത്തു കൊണ്ട് ഇഡി സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു.
സ്വപ്നയുടെ ലോക്കറിലെ പണം ലൈഫ് മിഷന്‍ കോഴയാണെന്ന ഇഡിയുടെ വാദം അംഗീകരിച്ചാല്‍, സ്വര്‍ണക്കടത്ത് കേസില്‍ ശിവശങ്കറിനെ പ്രതി ചേര്‍ക്കാനുള്ള കസ്റ്റംസിന്റെ നീക്കത്തിനു തിരിച്ചടിയാകും. സംസ്ഥാന പദ്ധതിയിലെ കോഴപ്പണം സ്വര്‍ണക്കടത്തുമായി ബന്ധിപ്പിക്കാനാകില്ല. സ്വര്‍ണക്കടത്ത് ശിവശങ്കര്‍ അറിഞ്ഞുകൊണ്ടാണെന്നും കസ്റ്റംസ് ഉദ്യോഗസ്ഥനെ ശിവശങ്കര്‍ ബന്ധപ്പെട്ടിരുന്നുവെന്നുമുള്ള ഇഡിയുടെ വാദങ്ങളും അന്വേഷിക്കേണ്ട ബാധ്യത കസ്റ്റംസിനു വന്നുചേര്‍ന്നിരിക്കുകയാണ്. കസ്റ്റംസ് വീണ്ടും സ്വപ്നയെ ചോദ്യംചെയ്യുമെന്നാണു സൂചന.
അതേസമയം ഈ കോഴപ്പണം മറ്റാര്‍ക്കെങ്കിലും വേണ്ടിയായിരുന്നോ സൂക്ഷിച്ചത് എന്ന ചോദ്യവും അവശേഷിക്കുന്നു. അങ്ങനെയെങ്കില്‍ വിവിഐപികളും വിറയ്ക്കുക തന്നെ ചെയ്യും.
കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ശിവശങ്കറിനെ കഴിഞ്ഞ ദിവസമാണ്ജില്ലാ ജയിലില്‍ റിമാന്‍ഡ് ചെയ്തു. ജാമ്യാപേക്ഷയില്‍ ചൊവ്വാഴ്ചയാണ് വിധി പറയും. നയതന്ത്രപാഴ്‌സല്‍ സ്വര്‍ണക്കടത്ത്, ലൈഫ് ഉള്‍പ്പെടെ സര്‍ക്കാര്‍ പദ്ധതികളിലെ കോഴ ഇടപാടുകള്‍ തുടങ്ങിയ കുറ്റകൃത്യങ്ങളില്‍ സ്വപ്ന സുരേഷ് മുഖവും എം. ശിവശങ്കര്‍ മുഖംമൂടിയുമാണെന്നു ശിവശങ്കറിന്റെ ജാമ്യാപേക്ഷയെ എതിര്‍ത്ത് എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റ് വാദിച്ചു. സ്വപ്നയുടെ ലോക്കറില്‍ കണ്ടെത്തിയ കള്ളപ്പണം ശിവശങ്കറിന്റേതാണ്. സ്വപ്നയെ മറയാക്കി നടത്തിയ കോഴ ഇടപാടുകളിലും നയതന്ത്രപാഴ്‌സല്‍ സ്വര്‍ണക്കടത്തിലും ശിവശങ്കര്‍ മുഖ്യപങ്കാളിയും ബുദ്ധികേന്ദ്രവുമാണെന്നും ഇഡിക്കു വേണ്ടി ഓണ്‍ലൈനായി ഹാജരായ അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ സൂര്യപ്രകാശ് രാജു പറഞ്ഞു
എന്നാല്‍ കാതലായ തെളിവുകളില്ലാത്ത ഇഡിയുടെ ആരോപണങ്ങള്‍ അവരുടെ തന്നെ മുന്‍കണ്ടെത്തലുകള്‍ക്കും ദേശീയ അന്വേഷണ ഏജന്‍സിയുടെ നിഗമനങ്ങള്‍ക്കും എതിരാണെന്നു ശിവശങ്കറിന്റെ അഭിഭാഷകന്‍ ബി. രാമന്‍പിള്ള വാദിച്ചു. അന്വേഷണത്തിന്റെ ലക്ഷ്യം മുഖ്യമന്ത്രിയുടെ ഓഫിസാണെന്നും പ്രതിഭാഗം ആരോപിച്ചു. ഇങ്ങനെ വാദ പ്രതിവാദങ്ങള്‍ നടക്കുന്നതിനിടേയാണ് കസ്റ്റംസിന്റെ ഇന്നത്തെ ചോദ്യം ചെയ്യല്‍.
" frameborder="0" allow="autoplay; encrypted-media" allowfullscreen>
https://www.facebook.com/Malayalivartha