സംസ്ഥാനത്തെ കോവിഡ് വ്യാപനത്തിന്റെ തീവ്രത അറിയാന്‍ സീറോളജിക്കല്‍ സര്‍വേ നടത്താന്‍ സര്‍ക്കാര്‍

തദ്ദേശ തിരഞ്ഞെടുപ്പിനു ശേഷം സംസ്ഥാനത്തെ കോവിഡ് വ്യാപനത്തിന്റെ തീവ്രത അറിയാന്‍ സീറോളജിക്കല്‍ സര്‍വേ നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. പല വിഭാഗത്തില്‍പെട്ടവരില്‍ 14 ജില്ലകളില്‍ ആന്റിബോഡി പരിശോധന നടത്തിയാണ് എത്ര ശതമാനം പേര്‍ക്ക്് കോവിഡ് ബാധിച്ചെന്നു കണ്ടെത്തുക.
മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന അവലോകന യോഗത്തിലാണ് തീരുമാനം. ഇതിനിടെ, കോവിഡ് വാക്‌സീന്‍ വിതരണത്തിന് സംസ്ഥാന സര്‍ക്കാര്‍ തയാറെടുപ്പു തുടങ്ങി.
ആദ്യ ഘട്ടത്തില്‍ വാക്‌സീന്‍ സ്വീകരിക്കുന്ന ആരോഗ്യ പ്രവര്‍ത്തകരുടെ വിവരങ്ങള്‍ ശേഖരിച്ചു തുടങ്ങി. നാഷനല്‍ ഹെല്‍ത്ത് മിഷനാണ് വിവരങ്ങള്‍ ഏകോപിപ്പിക്കുക. എല്ലാ ജില്ലകളിലും ഡിഎംഒമാരുടെ നേതൃത്വത്തില്‍ ദൗത്യസംഘത്തെ നിയോഗിക്കണമെന്നും 21-ന് അകം വിവരശേഖരണം പൂര്‍ത്തിയാക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha