വാദങ്ങള്‍ പൊളിയുന്നു... സ്വപ്നയും ശിവശങ്കറും സ്വര്‍ണവുമായി മലയാളികള്‍ ആഘോഷിക്കുന്ന സമയത്ത് പത്രസമ്മേളനം നടത്തി സിഎജിയെ തട്ടിയുണര്‍ത്തയ ധനമന്ത്രി തോമസ് ഐസക്കിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷം; തോമസ് ഐസകിന്റെ വാദം പൊളിച്ച് വിവരാവകാശ രേഖയും

ഒരാവശ്യവുമില്ലാത്ത സമയത്ത് സിഎജി റിപ്പോര്‍ട്ടിനെ പറ്റി ധനമന്ത്രി തോമസ് ഐസക് എന്തിന് പത്രസമ്മേളനം നടത്തി എന്നാണ് പാര്‍ട്ടി അണികള്‍ക്ക് പോലും മനസിലാകാത്തത്. വേലിയില്‍ ഇരുന്ന പാമ്പിനെ എടുത്ത് വേണ്ടാത്തിടത്ത് വച്ചതു പോലെയായി കാര്യങ്ങള്‍. രമേശ് ചെന്നിത്തലയും കെ സുരേന്ദ്രനും തോമസ് ഐസക്കിന് മേല്‍ കൂടുതല്‍ ആരോപണങ്ങള്‍ ഉന്നയിച്ചതിന് പിന്നാലെ കുരുക്കായി വിവരാവകാശ രേഖയും പുറത്തു വന്നു. തെരഞ്ഞെടുപ്പ് അടുത്തതിനാല്‍ പ്രതിപക്ഷം ഇനിയും കൂടുതല്‍ തെളിവുകള്‍ പുറത്ത് വിടും. അതേസമയം തോമസ് ഐസക്കിന് വേണ്ടി വാദിക്കാന്‍ ഒരു സഖാക്കളും രംഗത്ത് വരാത്തതും അതിശയിപ്പിക്കുന്നുണ്ട്.
കിഫ്ബി പദ്ധതികളുടെ സാമ്പത്തിക ബാധ്യതയുടെ ഉത്തരവാദിത്തം സംസ്ഥാന സര്‍ക്കാരിനെന്ന വ്യക്തമാക്കുന്ന വിവരാവകാശ രേഖയാണ് ഇപ്പോള്‍ പുറത്തായത്. ലഭ്യമാകുന്ന ഫണ്ടില്‍ കുറവുണ്ടായാല്‍ പരിഹരിക്കേണ്ടതും സര്‍ക്കാരാണ്. നികുതി വിഹിതം നല്‍കുക മാത്രമാണ് സര്‍ക്കാര്‍ ഉത്തരവാദിത്വമെന്ന ധനമന്ത്രിയുടെ വാദം ഇതോടെ പൊളിയുകയാണ്.
കിഫ്ബിയുടെ പേരില്‍ സിഎജിക്കെതിരെ തുറന്ന യുദ്ധം പ്രഖ്യാപിച്ച് കഴിഞ്ഞ ദിവസം കരട് റിപ്പോര്‍ട്ട് പുറത്തുവിട്ടുകൊണ്ട് ധനമന്ത്രി തോമസ് ഐസക് ഉയര്‍ത്തിയ വാദമാണിത്. കിഫ്ബിയെടുക്കുന്ന വായ്പകളുടെ തിരിച്ചടവിന്റെ കാര്യത്തില്‍ ഭാവിയില്‍ അപ്രതീക്ഷിതമായി എന്തെങ്കിലും സംഭവിച്ചാല്‍ അതിന് പരിഹാരം കാണുകയെന്നതാണ് സര്‍ക്കാരിന്റെ ഉത്തരവാദിത്വം എന്നതാണ് വിശദീകരണം. എന്നാല്‍ സംസ്ഥാനത്തെ മോട്ടോര്‍ വാഹന നികുതിയുടെ അന്‍പതുശതമാനവും, പെട്രോളിയം ഉല്‍പന്നങ്ങളുടെ സെസില്‍ നിന്നുള്ള വരുമാനം മുഴുവനും കിഫ്ബിക്ക് നല്‍കാനാണ് വ്യവസ്ഥ. വായ്പാ തിരിച്ചടവിന് ഈ വരുമാനം മതിയാകാതെ വന്നാല്‍ സര്‍ക്കാരാണ് പണം നല്‍കേണ്ടതെന്ന് വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിന് കിഫ്ബിതന്നെ മറുപടി നല്‍കിയിരുന്നു. കിഫ്ബി നിയമപ്രകാരം നികുതി വിഹിതം നല്‍കാനുള്ള ബാധ്യത മാത്രമേ സര്‍ക്കാരിനുള്ളുവെന്ന ധനമന്ത്രിയുടെ വാദമാണ് ഇതോടെ പൊളിയുന്നത്.
അതേസമയം തോമസ് ഐസക്കിനെതിരെ കടുത്ത ആരോപണമാണ് ബിജെപി ഉന്നയിക്കുന്നത്. കിഫ്ബി ഇടപാടുകള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ പറയുന്നു. കിഫ്ബിയില്‍ അഴിമതി നടന്നിട്ടുണ്ട്. സ്വര്‍ണക്കടത്ത് സംഘം കിഫ്ബിയിലും ഇടപെട്ടു. സ്വര്‍ണക്കടത്ത് കേസിലെ പ്രതിയായ സ്വപ്ന സുരേഷും മന്ത്രി തോമസ് ഐസക്കും തമ്മില്‍ അടുത്ത ബന്ധമാണ്.
എന്ത് ബന്ധമാണെന്ന് ഐസക് തന്നെ വ്യക്തമാക്കണം. ടെലിഫോണ്‍ രേഖകള്‍ പരിശോധിച്ചാല്‍ ഇത് മനസ്സിലാകും. ശിവശങ്കറുമായി ചേര്‍ന്ന് ചില കളികള്‍ അവര്‍ കളിച്ചിട്ടുണ്ട്. സ്വര്‍ണക്കടത്ത് സംഘത്തെ മുഖ്യമന്ത്രിയോടൊപ്പം സംസ്ഥാനത്തെ പല മന്ത്രിമാരും സഹായിച്ചു എന്നതിന്റെ തെളിവുകളാണ് പുറത്തുവരുന്നത്. അതിലൊരു പ്രധാനപ്പെട്ട മന്ത്രിയാണ് തോമസ് ഐസക്കെന്നും സുരേന്ദ്രന്‍ ആരോപിച്ചു.
അതേസമയം കിഫ്ബിയുടെ കരട് ഓഡിറ്റ് റിപ്പോര്‍ട്ടിനെതിരായ വിയോജിപ്പ് സിഎജിയെ രേഖാമൂലം അറിയിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. സര്‍ക്കാരിന്റെ വാദമുഖങ്ങള്‍ നിരത്തി ചീഫ് സെക്രട്ടറി കത്തു നല്‍കും. പാര്‍ട്ടിയുടെ അനുമതി തേടിയ ശേഷമാണ് സിഎജിക്കെതിരായ ധനമന്ത്രി തോമസ് ഐസക്കിന്റെ പടയൊരുക്കം. റിപ്പോര്‍ട്ട് സഭയില്‍ വയ്ക്കുമ്പോഴുണ്ടാകുന്ന ഭൂകമ്പം ബോധ്യപ്പെട്ട തോമസ് ഐസക് അല്‍പം മുമ്പേ അടി ഏറ്റുവാങ്ങാനുള്ള ശ്രമമാണ് നടത്തിയത്. അതാകട്ടെ വിപരീധ ഫലമാണ് ഉണ്ടാക്കിയതും.
സര്‍ക്കാര്‍ പദ്ധതികളുടെ പരിശോധനയ്ക്ക് സിഎജിയുള്ളപ്പോള്‍ ഇഡി ഫയല്‍ ആവശ്യപ്പെടുന്നത് സമാന്തര ഭരണകൂടം ചമയലാണെന്ന് കഴിഞ്ഞ ദിവസം സര്‍ക്കാരും സിപിഎമ്മും ആരോപിച്ചിരുന്നു. ആ ഭരണഘടനാ സ്ഥാപനമായ സിഎജിക്കെതിരെയാണ് ഇപ്പോള്‍ യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നത്. ഇതോടെ കളത്തിലില്ലായിരുന്ന തോമസ് ഐസക് വാര്‍ത്തകളില്‍ നിറയുകയായിരുന്നു.
"
https://www.facebook.com/Malayalivartha