ശബരിമല മണ്ഡലകാല മകരവിളക്ക് തീര്‍ത്ഥാടനത്തിന് തുടക്കമായി.... സന്നിധാനത്തും മാളികപ്പുറത്തും പുതിയതായി സ്ഥാനമേറ്റ മേല്‍ശാന്തിമാര്‍ ശ്രീകോവില്‍ തുറന്നു ദീപം തെളിയിച്ചു.ദര്‍ശനത്തിനായി രാവിലെ അഞ്ച് മണിമുതല്‍ തീര്‍ത്ഥാടകരെ പ്രവേശിപ്പിച്ചു തുടങ്ങി, കര്‍ശന നിയന്ത്രണങ്ങളോടെയാണ് തീര്‍ഥാടകര്‍ക്ക് പ്രവേശനം

ശബരിമല മണ്ഡലകാല മകരവിളക്ക് തീര്‍ത്ഥാടനത്തിന് തുടക്കം. സന്നിധാനത്തും മാളികപ്പുറത്തും പുതിയതായി സ്ഥാനമേറ്റ മേല്‍ശാന്തിമാര്‍ ശ്രീകോവില്‍ തുറന്നു ദീപം തെളിയിച്ചു.ദര്‍ശനത്തിനായി രാവിലെ അഞ്ച് മണിമുതല്‍ തീര്‍ത്ഥാടകരെ പ്രവേശിപ്പിച്ചു തുടങ്ങി.കര്‍ശന നിയന്ത്രണങ്ങളോടെയാണ് തീര്‍ഥാടകര്‍ക്ക് പ്രവേശനം അനുവദിച്ചിരിക്കുന്നത്.
വെര്‍ച്ച്വല്‍ ക്യൂ വഴി ബുക്ക് ചെയ്ത ഭക്തര്‍ക്ക് മാത്രമേ ദര്‍ശനത്തിന് അനുമതിയുള്ളൂ. മുന്‍കൂട്ടി ബുക്ക് ചെയ്ത 1000 ഭക്തര്‍ക്കാണ് പ്രതിദിനം ദര്‍ശനാനുമതി. ശനിയും ഞായറും 2000 പേര്‍ക്കുവീതം ദര്‍ശനം നടത്താം. പമ്പയിലോ സന്നിധാനത്തോ തങ്ങാന്‍ അനുമതിയില്ല. കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. . അപ്പം, അരവണ പ്രസാദങ്ങളുടെ നിര്‍മ്മാണം തുടങ്ങിയവ ഇന്നലെ നടതുറന്ന ശേഷമാണ് ആരംഭിച്ചത്. ആദ്യ ദിവസം 10,000 ടിന്‍ അരവണയും 5000 കവര്‍ അപ്പവുമാണ് ഉണ്ടാക്കിയത്.
തീര്‍ത്ഥാടകര്‍ക്ക് നിയന്ത്രണം ഉള്ളതിനാല്‍ ജീവനക്കാരുടെ എണ്ണത്തിലും കുറവുണ്ട്. ദേവസ്വം ജീവനക്കാരും ദിവസവേതനക്കാരും ഉള്‍പ്പെടെ പമ്പ, നിലയ്ക്കല്‍, ശബരിമല എന്നിവിടങ്ങളിലായി 500 ജീവനക്കാര്‍ മാത്രമാണുള്ളത്. ഇന്ന് മുതല്‍ ഡിസംബര്‍ 26 വരെയാണ് മണ്ഡല കാലം. ജനുവരി14 നാണ് മകരവിളക്ക്.
"
https://www.facebook.com/Malayalivartha