തോമസേ എന്തായിത്... കൊച്ചിയില്‍ ധനമന്ത്രി തോമസ് ഐസക്ക് പത്ര സമ്മേളനം നടത്തിയപ്പോള്‍ തിരുവനന്തപുരത്തെ ഔദ്യോഗിക വസതിയിലിരുന്ന് ലൈവ് കാണുകയായിരുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ ഞെട്ടിയതെന്തിന്?

കൊച്ചിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിന്റെ ലക്ഷ്യം തന്നെ പിണറായി വിജയന്‍ പ്രതിയായ ലാവ്‌ലിന്‍ കേസിനെ പൊതുജനശ്രദ്ധയില്‍ വീണ്ടും കൊണ്ടു വരിക എന്നതായിരുന്നു. ഇങ്ങനെയാണ് പിണറായി ഭക്തര്‍ വിശ്വസിക്കുന്നത് . തദ്ദേശ സ്വയം ഭരണ തെരഞ്ഞടുപ്പിന്റെ പടിവാതുക്കല്‍ എത്തിനില്‍ക്കുന്ന സമയത്ത് പിണറായിയെ വെള്ളത്തിലാക്കാന്‍ വേണ്ടി മാത്രമാണ് കിഫ്ബിക്കിടയില്‍ ലാവ് ലിന്റെ കാര്യം അദ്ദേഹം എടുത്തിട്ടത്.
പ്രതിപക്ഷ നേതാവ് ലാവ്‌ലിന്‍ കേസ് തുടങ്ങിയതുമായി ബന്ധപ്പെട്ട് ഒന്നാലോചിക്കണം എന്ന് പറഞ്ഞു കൊണ്ടാണ് തീര്‍ത്തും അപ്രതീക്ഷിതമായി അദ്ദേഹം ലാവ്‌ലിന്‍ കേസിന്റെ കാര്യം ഓര്‍മ്മിപ്പിച്ചത്. കൊച്ചിയില്‍ അദ്ദേഹത്തിന്റെ പത സമ്മേളനം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവര്‍ത്തവര്‍ക്ക് പോലും അത് അപ്രതീക്ഷിതമായിരുന്നു. ഒരു സി.എജി കരട് റിപ്പോര്‍ട്ട് വച്ചാണ് ലാവ്‌ലിന്‍ കേസിന്റെ തുടക്കം. 374 കോടി രൂപ മുടക്കിയതിന് ഒരു ഗുണവും സംസ്ഥാനത്തിന് ഉണ്ടായില്ല എന്നാണ് ആ കരട് റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്. മൊത്തം പാഴായി പോയി എന്നും കരട് റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നു. ഇത് ചോര്‍ത്തിയാണ് 10 വര്‍ഷത്തോളം ആറാടിയത്.
കിഫ്ബിയില്‍ ലാവ്‌ലിനില്‍ എന്താണ് കാര്യമെന്ന് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ കിഫ്ബിയെ ലാവ്‌ലിന്‍ ആക്കാന്‍ ശ്രമിക്കുന്നു എന്നാണ് അദ്ദേഹം പറഞ്ഞത്. അതിനു പിന്നിലും ഐസക്കിന് വ്യക്തമായ അജണ്ടയുണ്ടായിരുന്നു. കിഫ്ബിയുടെ പ്രധാന പിന്നണി പ്രവര്‍ത്തകന്‍ ധനമന്ത്രിയല്ല. മുഖ്യമന്ത്രിയാണ് കിഫ്ബിയുടെ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നത്.മുന്‍ ചീഫ് സെക്രട്ടറി കെ.എം. എബ്രഹാമാണ് കിഫ്ബിയുടെ സി. ഇ. ഒ. മൂന്നര ലക്ഷം രൂപ നല്‍കി അദ്ദേഹത്തെ നിയമിച്ചത് മുഖ്യമന്ത്രിയാണ്. മുഖ്യമന്ത്രി പദത്തിനൊപ്പം 19 വകുപ്പുകള്‍ കൂടി ഭരിക്കുന്ന മുഖ്യമന്ത്രിയെ നേരിട്ടാണ് ഡോ. എബ്രഹാം കാര്യങ്ങള്‍ ധരിപ്പിക്കുന്നത്. മുമ്പും എബ്രഹാം മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് ചെയ്യുന്ന സെക്രട്ടറിയായിരുന്നു. ഇതില്‍ ധനമന്ത്രിക്ക് ദേഷ്യമുണ്ട്.
ഐസക്കിന്റെ ഭാഗത്ത് നിന്ന് ഉണ്ടായത് ഒരേ ഒരു പിഴവ് മാത്രം. അത് കരട് റിപ്പോര്‍ട്ട് പുറത്തുവിട്ടു എന്നതാണ്. അതില്‍ സി എജിക്ക് പ്രതിഷേധമുണ്ടാകാനിടയില്ല. നിയമ സഭയുടെ അവകാശം മാത്രമാണ് ലംഘിക്കപ്പെട്ടത്.
അപ്പോഴും പ്രതിപക്ഷ നേതാവിനെ കുറ്റപ്പെടുത്താനാണ് മന്ത്രി ശ്രമിച്ചത്.
സംസ്ഥാനത്തിന്റെ ധനകാര്യ നിലനില്‍പ്പിന്റെ പ്രശ്‌നമാണ് കിഫ്ബിയെന്നാണ് മന്ത്രി പറയുന്നത്. 50000 കോടിയുടെ പദ്ധതികള്‍ ഭരണാനുമതി നല്‍കി. 30000 കോടി രൂപയുടെ ടെന്‍ഡര്‍ വിളിച്ചു. സംസ്ഥാന സര്‍ക്കാരിനോട് ഒരിക്കല്‍ പോലും ഇത് ഭരണഘടനാനുസൃമാണോ എന്ന് ചോദിച്ചിട്ടില്ല. അത്തരം ഒരു റിപ്പോര്‍ട്ട് സിഎജി അല്ല ആരുണ്ടാക്കിയാലും കണ്ടില്ലെന്ന് നടിച്ച് പോകാനാകില്ലെന്ന് മന്ത്രി പറഞ്ഞു. കരട് റിപ്പോര്‍ട്ടിലെ ലക്കും ലഗാനുമില്ലാത്ത പരാമര്‍ശങ്ങളുടെ ഉന്നം രാഷ്ട്രീയ മുതലപ്പെടുപ്പാണെന്നും അദ്ദേഹം പറഞ്ഞു.
വായ്പ എടുക്കുന്നത് എങ്ങനെ ഭരണഘടനാ വിരുദ്ധമാകുമെന്ന് പറയണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. എന്നാല്‍ ഇവിടെ വായ്പയുടെ മറവില്‍ നടക്കുന്നത് അഴിമതിയാണ്. കിഫ്ബിയുടെ പ്രവര്‍ത്തനം സുതാര്യമല്ലെന്ന് കേന്ദ്രസര്‍ക്കാര്‍ മനസിലാക്കിയിട്ടുണ്ട്. കോടി കണക്കിന് രൂപയുടെ ക്രയവിക്രയം നടക്കുന്ന സ്ഥാപനത്തില്‍ ഓഡിറ്റ് വേണ്ടെന്ന് പറഞ്ഞതിലാണ് കേന്ദ്ര സര്‍ക്കാരിന് സംശയം. കോടി കണക്കിന് രൂപയുടെ കമ്മീഷനടിക്കാന്‍ ഗൂഢാലോചന നടന്നതായി കേന്ദ്ര സര്‍ക്കാര്‍ കരുതുന്നു.
ട്രാന്‍സ് ഗ്രില്‍ഡ് പദ്ധതിയാണ് കേന്ദ്രസര്‍ക്കാര്‍ ഉദാഹരണമായി കാണുന്നത്. 2500 കോടിക്കാണ് പദ്ധതി തുടങ്ങിയത്. അത് 4500 കോടിയായി. കിഫ് ബിയുടെ പണം ഉപയോഗിച്ചാണ് ഇത് നടപ്പിലാക്കിയത്.കൊച്ചി കാന്‍സര്‍ സെന്ററിന് നിര്‍മ്മിച്ച 850 കോടിയുടെ കെട്ടിടത്തിലും അഴിമതി നടന്നു. പകുതി വഴിയില്‍ കെട്ടിടം ഇടിഞ്ഞുവീണു. കിഫ്ബിയിലെ മസാല ബോണ്ട് ഭരണഘടനാ വിരുദ്ധമാണെന്ന് നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു. 293 (1) ഭരണഘടന ഭേദഗതി ലംഘിച്ചാണ് വിദേശത്ത് നിന്ന് കടമെടുത്തത്. എസ് എന്‍ സി ലാവ് ലിന്‍ കമ്പനിയെ നയിക്കുന്ന കനേഡിയന്‍ ഫണ്ടിംഗ് ഏജന്‍സിയായ സി ഡി പി ക്യൂവാണ് മസാലബോണ്ട് വാങ്ങയത്. ലാവ്‌ലിന്‍ കമ്പനിക്ക് മസാല ബോണ്ടുമായി സുവ്യക്തമായ അടുപ്പമുണ്ട്. അത് ഐസക്ക് വഴി വന്നതല്ല. പിണറായി വഴി വന്നതാണ്. അക്കാര്യം വീണ്ടും ചര്‍ച്ചയാക്കാനാണ് ഐസക്ക് ശ്രമിച്ചത്. അതു തന്നെയാണ് പിണറായി ഭയക്കുന്നതും.
ലാവ് ലിന്‍ കേസ് സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കെ വീണ്ടും ലാവ്‌ലിന്‍ ചര്‍ച്ചയായാല്‍ അത് പിണറായിക്ക് തന്നെ വിനയായി തീരും.
"
https://www.facebook.com/Malayalivartha