Widgets Magazine
28
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .


കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..


ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..


ഫുട്ബോൾ കളിക്കുന്നതിനിടെ കുഴഞ്ഞുവീണ സിപിഎം നേതാവ് മരിച്ചു...


കെ.സി. വേണു​ഗോപാലും രം​ഗത്ത്... വി.ഡി. സതീശൻ ഒരടി പിന്നോട്ടില്ല, വീര്യം കുറഞ്ഞ മദ്യത്തിൻറെ നികുതി ഇളവുമായി സർക്കാർ മുന്നോട്ട് തന്നെ; ധനബില്ലിൻറെ കരട് പ്രസിദ്ധീകരിച്ചു, ഇടഞ്ഞ് വിഎം സുധീരൻ

ശിവശങ്കറിനെ പോലെ... കോവിഡ് ഭേദമായി തിരിച്ചെത്തിയാലുടന്‍ സി.എം. രവീന്ദ്രനെ മുഖ്യമന്ത്രി സ്റ്റാഫില്‍ നിന്ന് പുറത്താക്കുമെന്ന് സൂചന; തദ്ദേശ തെരഞ്ഞടുപ്പിനെയും പിന്നാലെ വരുന്ന നിയമസഭാ തെരഞ്ഞടുപ്പിനെയും ക്ലീന്‍ ഇമേജുമായി നേരിടാനുള്ള ഒരുക്കത്തില്‍ മുഖ്യമന്ത്രി

16 NOVEMBER 2020 09:56 AM IST
മലയാളി വാര്‍ത്ത

ഇഡിക്ക് മുന്നില്‍ ചോദ്യം ചെയ്യലിന് പോകും മുമ്പ് അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രനെ മുഖ്യമന്ത്രി സ്റ്റാഫില്‍ നിന്ന് പുറത്താക്കുമെന്ന് സൂചന.

പാര്‍ട്ടിസെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ നേരം ഇരുട്ടി വെളുത്തപ്പോള്‍ തള്ളി പറഞ്ഞതു പോലെ പിണറായി വിജയന്‍ അദ്ദേഹത്തിന്റെ മുന്‍ സെക്രട്ടറി എം. ശിവശങ്കര്‍,ഇപ്പോഴത്തെ സെക്രട്ടറി സി.എം. രവീന്ദ്രന്‍ എന്നിവരെയും തള്ളി പറയും.

തദ്ദേശതെരഞ്ഞടുപ്പ് പടിവാതുക്കല്‍ എത്തി നില്‍ക്കെ ഇപ്രകാരം ചെയ്യാനാണ് മുഖ്യന്ത്രിയുടെ പി. ആര്‍. വിഭാഗം അദ്ദേഹത്തിന് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.

സ്വര്‍ണ്ണക്കടത്ത് കേസ് മുഴുവനായും എം. ശിവശങ്കറിന്റെ തലയില്‍ ചാരി മുഖ്യമന്ത്രി രക്ഷപ്പെടും. കേന്ദ്രസര്‍ക്കാരില്‍ സ്വാധീനം ചെലുത്തി ഇത് നടപ്പാക്കിയെടുക്കാനാണ് അദ്ദേഹം ശ്രമിക്കുന്നത്.

തദ്ദേശ തെരഞ്ഞടുപ്പിനെയും പിന്നാലെ വരുന്ന നിയമസഭാ തെരഞ്ഞടുപ്പിനെയും ക്ലീന്‍ ഇമേജുമായി നേരിടാനുള്ള ഒരുക്കത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിലെ മുഖ്യ എതിര്‍ കക്ഷി കോണ്‍ഗ്രസാണെന്ന് പ്രഖ്യാപിച്ചിരിക്കുന്ന കേന്ദ്രസര്‍ക്കാരിനും ബിജെപിക്കും പിണറായിയെ രക്ഷിക്കുന്നതില്‍ ഒരു എതിര്‍പ്പുമില്ല.

കേന്ദ്ര സര്‍ക്കാരിനെ സംബന്ധിച്ചടത്തോളം സിപിഎം സംസ്ഥാന ഘടകത്തെ തിരുത്താനോ എതിര്‍ക്കാനോ താത്പര്യമില്ല. അവര്‍ക്ക് മുന്നിലുള്ളത് രാഹുല്‍ഗാന്ധിയുടെ സ്വന്തം സ്‌റ്റേറ്റായ കേരളത്തിലെ കോണ്‍ഗ്രസിനെ തകര്‍ക്കണം എന്ന ഏക ലക്ഷ്യം മാത്രമാണ്.

ചെയ്യാത്ത തെറ്റിന് തന്നെ ക്രൂശിക്കുന്ന കേന്ദ്രസര്‍ക്കാരിനെതിരെ പിണറായി വിജയന്‍ ശക്തനും കരുത്തനുമായി രംഗത്ത് ഇറങ്ങിയതോടെയാണ് കേന്ദ്ര സര്‍ക്കാര്‍ മുട്ടുകുത്തിയത്. പിണറായിയെ വെറുതെ പിണക്കാന്‍ അവര്‍ തയ്യാറല്ല.

കോണ്‍ഗ്രസും പ്രാദേശിക പാര്‍ട്ടികളും ഭരിക്കുന്ന മഹാരാഷ്ട്രാ, പശ്ചിമബംഗാള്‍ സര്‍ക്കാരുകളെ പോലെ കേരളവും സി ബി ഐക്കെതിരെ അതിശക്തമായ നിലപാട് എടുത്തതോടെയാണ് കേന്ദ്ര സര്‍ക്കാര്‍ പിന്നാക്കം പോയത്. അതൊരു ദേശീയ വിഷയമാക്കി ഉയര്‍ത്തികൊണ്ടുവരാന്‍ കേരളത്തിലെ സി പി എമ്മിന് കഴിഞ്ഞു. പോളിറ്റ് ബ്യൂറോയുടെ പരിഗണനക്ക് സി ബി ഐ,സര്‍ക്കാര്‍ പോര് എത്തിച്ചതോടെ വിഷയം ദേശീയ ശ്രദ്ധയിലേ ക്കുയര്‍ന്നു. കോണ്‍ഗ്രസുമായി പൂര്‍ണമായി തെറ്റി നില്‍ക്കുന്ന പിണറായിയെ ഒരു കാരണവശാലും കോണ്‍ഗ്രസ് ക്യാമ്പില്‍ എത്തിക്കാതിരിക്കാനാണ് ബി ജെ പി ശ്രമിക്കുന്നത്. കാരണം സി പി എം പോളിറ്റ് ബ്യൂറോയുടെ തീരുമാനത്തിന് കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന്റെയും പിന്തുണ ലഭിച്ചിരുന്നു.

ഇന്ന് കസ്റ്റംസ് ശിവശങ്കരനെ ചോദ്യം ചെയ്യും. തുടര്‍ന്ന് അറസ്റ്റും ഉണ്ടാകും. അതെല്ലാം ശിവശങ്കരന്‍ തന്റെ സ്വാര്‍ത്ഥ ലാഭത്തിന് വേണ്ടി ചെയതു എന്നാണ് അനേഷണ ഏജന്‍സികള്‍ കരുതുന്നത്. സി.എം. രവീന്ദ്രന്‍ ശിവശങ്കറിന്റെ ടീം അംഗമാണ്. എല്ലാവരും ചേര്‍ന്ന് മുഖ്യന്ത്രിയുടെ ഓഫീസിനെ മറയാക്കി കച്ചവടം ചെയ്തു. ഇതൊന്നും മുഖ്യമന്ത്രി അറിഞ്ഞില്ല. അത് അദ്ദേഹത്തിന്റെ ജാഗ്രതക്കുറവായി സിപിഎം കേന്ദ്ര നേതൃത്വം കരുതുന്നു.

സര്‍ക്കാരിന്റെ വിവിധ പദ്ധതികളിലൂടെ ലഭിച്ച കമ്മീഷന്‍ യു എ ഇയില്‍ മുടക്കാനായിരുന്നു ശിവശങ്കറിന്റെ പദ്ധതി. 110 കോടിയുടെ കോഴ ഇടപാട് ശിവശങ്കര്‍ നടത്തിയതായാണ് ഇ ഡിക്ക് ലഭിച്ച വിവരം. ഐ.ടി. പാര്‍ക്കുകള്‍ക്കായി സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമി സ്വകാര്യസംരംഭകര്‍ക്ക് മറിച്ചുവിറ്റ വകയിലും ശിവശങ്കറിന് ലഭിച്ചത് കോടികളാണ്. വിവാദമായ കെ ഫോണ്‍ പദധതിയില്‍ ടെന്‍ഡറിനെക്കാള്‍ 49 ശതമാനം കൂടിയ തുകക്കാണ് ശിവശങ്കര്‍ കരാര്‍ നല്‍കിയത്. 1028 കോടിക്ക് ടെണ്ടര്‍ വിളിച്ച പദ്ധതിക്ക് 1531 കോടിയുടെ കരാര്‍ മന്ത്രിസഭാ യോഗത്തിന്റെ തീരുമാനത്തിന് കാത്തുനില്‍ക്കാതെ നല്‍കാന്‍ ശിവശങ്കര്‍ കാണിച്ച ധ്യതിയും എന്‍ഫോഴ്‌സ്‌മെന്റ് പരിശോധിക്കുന്നുണ്ട്. സര്‍ക്കാര്‍ കമ്പനികള്‍ മത്സരത്തിന് ഉണ്ടായിരുന്നിട്ടും അവയെ മറികടന്നാണ് സ്വകാര്യ കമ്പനിക്ക് കരാര്‍ നല്‍കിയത്. ഇതെല്ലാം സി.എം രവീന്ദ്രനും ബാധകമാവും.

ഇത്തരത്തില്‍ പ്രചാരണം നടത്താനാണ് കീഴ്ഘടകങ്ങള്‍ക്ക് സിപിഎം നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.

 

" f

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കാറിലെത്തി പ്രവാസിയുടെ വീട്ടില്‍ നിന്നും രാത്രി അലങ്കാരച്ചെടികള്‍ മോഷ്ടിച്ച് യുവാക്കള്‍  (8 minutes ago)

കോൺ​ഗ്രസിന് കനത്ത തിരിച്ചടി. അവിശ്വാസ പ്രമേയത്തിനുള്ള കത്ത് നൽകാനുള്ള മതിയായ പിന്തുണ നേടാൻ സാധിച്ചില്ല  (13 minutes ago)

പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവത്തിൽ പ്രോട്ടോക്കോൾ ഓഫീസർക്കെതിരെ അച്ചടക്ക നടപടി  (23 minutes ago)

എനിക്ക് മരിക്കണ്ട അച്ഛാ... അയാൾക്ക് കാമുകിയെ മതി ആരതിയുടെ വോയിസ് ക്ലിപ്പ് പുറത്ത്..! ഒരുത്തനും സഹായിച്ചില്ല...!  (1 hour ago)

എനിക്ക് അവളെ വേണ്ട സാറെ..! ഞാൻ ഇഞ്ചിഞ്ചായി കൊന്നു കസ്റ്റഡിയിൽ കുറ്റം സമ്മതിച്ച് അതുൽ..! അവന്റെ ചെവിക്കുറ്റി നോക്കി പൊട്ടിക്ക് സാറേ..!  (1 hour ago)

ഒറ്റവരിയിൽ ആ ഡയറിയിൽ ചോര കൊണ്ട് ആരതി ഒളിപ്പിച്ച സത്യം..! ആത്മഹത്യാക്കുറിപ്പിൽ ഞെട്ടി അതുലിന്റെ അച്ഛൻ..!  (1 hour ago)

അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .  (1 hour ago)

"ഭാര്യയുടെ ആ​ഗ്രഹം ഇഷ്ടപ്പെട്ടില്ല" ആറുമാസം ​ഗർഭിണിയായ യുവതിയെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തി ഭർത്താവ്  (2 hours ago)

മുതിർന്ന സിപിഐ എം നേതാവ് കെ കെ കുട്ടികൃഷ്ണൻ വിടപറഞ്ഞു  (2 hours ago)

ചിലർ വരുമ്പോൾ ചരിത്രം വഴിമാറും; വർഷങ്ങൾ നീണ്ട ഇരുണ്ട കാലത്തിന് വിരാമമിട്ട് തമിഴ്‌നാട്ടിലെ കരൂർ ജില്ലയിൽ ദളിത് വിഭാഗങ്ങൾക്ക് ചരിത്രപരമായ ക്ഷേത്രപ്രവേശനം സാധ്യമാക്കി മുഖ്യമന്ത്രി വിജയ്  (2 hours ago)

എറണാകുളത്ത് ഫോറം മാളിന് സമീപം മണിക്കൂറുകൾ മാത്രം പ്രായമുള്ള കുഞ്ഞിനെ കണ്ടെത്തി....  (2 hours ago)

കേതന് മുടിയില്ല; വി​ഗ്​ വച്ചാ നടപ്പ്; വിക്കി വിക്കി സംസാരം Engagementന് ശേഷം മറ്റൊരാളെ തിരഞ്ഞെടുക്കാൻ കാരണമിത്  (2 hours ago)

ശസ്ത്രക്രിയകൾ ഫലം കണ്ടില്ല... പട്രോളിങ്ങിനിടെ കാറിടിച്ച് പരിക്കേറ്റ സിവിൽ പൊലീസ് ഓഫീസറിന്റെ രണ്ടാമത്തെ കാലും മുറിച്ചുമാറ്റി....  (3 hours ago)

വെനസ്വേലയെ നടുക്കിയ അതിശക്തമായ ഇരട്ട ഭൂചലനത്തിൽ മരണസംഖ്യ 1,430 ആയി... ഭൂകമ്പം തകർത്ത വെനിസ്വേലയ്ക്ക് ഇന്ത്യയുടെ രക്ഷാ ഹസ്തം  (3 hours ago)

ശവം വിറ്റ് TRP കൂട്ടണം; ഈച്ച പൊതിയും പോലെ ആംബുലന്‍സ് വളഞ്ഞ് മാപ്രകള്‍, ഭാഗ്യരാജിനായി അലറി രാധിക  (3 hours ago)

Malayali Vartha Recommends