Widgets Magazine
28
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .


കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..


ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..


ഫുട്ബോൾ കളിക്കുന്നതിനിടെ കുഴഞ്ഞുവീണ സിപിഎം നേതാവ് മരിച്ചു...


കെ.സി. വേണു​ഗോപാലും രം​ഗത്ത്... വി.ഡി. സതീശൻ ഒരടി പിന്നോട്ടില്ല, വീര്യം കുറഞ്ഞ മദ്യത്തിൻറെ നികുതി ഇളവുമായി സർക്കാർ മുന്നോട്ട് തന്നെ; ധനബില്ലിൻറെ കരട് പ്രസിദ്ധീകരിച്ചു, ഇടഞ്ഞ് വിഎം സുധീരൻ

സ്വപ്നയുടെ ജീവിതം...ഇതെന്താ ഇങ്ങനെ... കോടികളിൽ മയങ്ങിയ ആർഭാട ജീവിതം! പക്ഷെ മക്കളുടെ സ്‌കൂള്‍ ഫീസിലും ക്രെഡിറ്റ്‌ കാര്‍ഡിലും കുടിശിക! ഇ.ഡിയെ വീണ്ടും കുഴപ്പിച്ച് സ്വപ്ന

16 NOVEMBER 2020 09:44 AM IST
മലയാളി വാര്‍ത്ത

ഒരേ സമയം യു എ ഇ കോണ്‍സുലേറ്റിലും സെക്രട്ടേറിയറ്റിലും പിടിപാട്, മുഖ്യമന്ത്രിയുടെ അതിശക്തനായ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ ചരട് കയ്യില്‍, പോരാത്തതിന് ലോക്കറില്‍ കോടികളും സ്വര്‍ണവും. ഇങ്ങനെയായിരുന്നു പുറത്ത് വന്ന റിപ്പോർട്ടുകൾ.

എന്നാലിപ്പോഴിതാ മക്കളുടെ കോളജ്‌, സ്‌കൂള്‍ ഫീസ്‌ അടയ്‌ക്കുന്നതില്‍ സ്വപ്‌ന സുരേഷ്‌ പലപ്പോഴും വീഴ്‌ച വരുത്തിയിരുന്നെന്ന്‌ ഇ.ഡിയുടെ കണ്ടെത്തല്‍. പണമടയ്‌ക്കാത്തതിനാല്‍ ക്രെഡിറ്റ്‌ കാര്‍ഡ്‌ ബില്‍ പലപ്പോഴും കുടിശികയായിട്ടുണ്ട്‌.

ലോക്കറിലെ പണവും സ്വര്‍ണവും സ്വന്തമായിരുന്നെങ്കില്‍ ഇങ്ങനെ വരില്ലായിരുന്നെന്ന്‌ ഇ.ഡി. കണക്കുകൂട്ടുന്നു. സ്വപ്‌നയുടെ ലോക്കറില്‍ കണ്ടെത്തിയ പണത്തിന്റെ ഉടമ ശിവശങ്കറാണെന്ന്‌ അന്വേഷണസംഘം ഉറപ്പിക്കുന്നതിന്റെ കാരണങ്ങളിലൊന്ന്‌ ഇതാണ്‌. ശിവശങ്കറിന്റെ ചാര്‍ട്ടേഡ്‌ അക്കൗണ്ടന്റാണു ലോക്കറിന്റെ സഹഉടമ.

വിമാനത്താവള ജീവനക്കാരിയിൽ നിന്നും നയനന്ത്ര വിഭാഗത്തിലെ ഉന്നതരുമായുള്ള ബന്ധം വരെ നീളുന്ന സ്വപ്നയുടെ ജീവിതം അന്ത്യന്തം നാടകീയമായിരുന്നു. കോൺസുലേറ്റിൽ ജോലി ചെയ്യുമ്പോഴാണ് തലസ്ഥാനത്തെ ഉന്നതരുമായി ബന്ധം സ്ഥാപിക്കുന്നത്. നക്ഷത്ര ഹോട്ടലുകളിലെ പാർട്ടികളിൽ സ്ഥിരം സാന്നിധ്യമായി. നഗരത്തിൽ കോടികൾ ചെലവുവരുന്ന വീടിന്റെ നിർമാണം തുടങ്ങിയെന്നും വിവരമുണ്ട്.

അറബിക് ഉൾപ്പെടെയുള്ള ഭാഷകൾ അനായാസം കൈകാര്യം ചെയ്യാൻ കഴിയുന്ന സ്വപ്ന കേരളം സന്ദർശിച്ച അറബ് നേതാക്കളുടെ സംഘത്തിൽ പലപ്പോഴും അംഗമായിരുന്നു. സ്വപ്ന സുരേഷ് ജനിച്ചതും വളർന്നതും അബുദാബിയിലാണ്. തിരുവനന്തപുരം ബാലരാമപുരം സ്വദേശിയായ പിതാവിന് അവിടെയായിരുന്നു ജോലി. സ്വപ്ന അബുദാബി വിമാനത്താവളത്തിലെ പാസഞ്ചർ സർവീസ് വിഭാഗത്തിൽ ജോലി ചെയ്തിരുന്നു. വിവാഹിതയായെങ്കിലും പിന്നീടു ബന്ധം വേർപിരിഞ്ഞു. അതിനുശേഷമാണു മകളുമായി തിരുവനന്തപുരത്തെത്തിയത്.

2 വർഷം ട്രാവൽ ഏജൻസിയിൽ ജോലി ചെയ്തു. 2013 ലാണ് എയർ ഇന്ത്യ സാറ്റ്സിൽ ജോലിയിൽ കയറിയത്. 2016 ൽ ക്രൈംബ്രാഞ്ച് കേസിനാസ്പദമായ സംഭവത്തിനു തൊട്ടുപിന്നാലെ അബുദാബിയിലേയ്ക്കു മടങ്ങി. പിന്നെ യുഎഇ കോൺസുലേറ്റിൽ കോൺസുലേറ്റ് ജനറലിന്റെ സെക്രട്ടറിയായി ജോലിയിൽ പ്രവേശിച്ചു. കഴിഞ്ഞവർഷം ജോലി വിട്ടു. ക്രമക്കേടുകളെത്തുടർന്ന് ഇവരെ പുറത്താക്കുകയായിരുന്നുവെന്നും സൂചനയുണ്ട്. എയർ ഇന്ത്യ ഗ്രൗണ്ട് ഹാൻഡ്‌ലിങ് വിഭാഗത്തിലെ ഓഫിസർ എൽ.എസ്. ഷിബുവിനെ കള്ളക്കേസിൽ കുടുക്കിയതിനു പിന്നിലെ ഗൂഢാലോചന അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സ്വപ്നയെ 2 തവണ ചോദ്യം ചെയ്തിരുന്നു. ഷിബുവിനെതിരെ കള്ളപ്പരാതി തയാറാക്കിയതും എയർ ഇന്ത്യ എൻക്വയറി കമ്മിറ്റിക്കു മുൻപിൽ വ്യാജപ്പേരിൽ പെൺകുട്ടിയെ ഹാജരാക്കിയതും സ്വപ്ന സമ്മതിച്ചിരുന്നു.

എന്നാൽ മാസങ്ങള്‍ക്ക് മുന്‍പ് വരെ സ്വപ്നജീവിതം നയിച്ച സ്വപ്ന സുരേഷിന്റെ ജീവിതം ഇന്ന് കീഴ്‌മേല്‍ മറിഞ്ഞിരിക്കുകയാണ്. ജയിൽ ജീവിതം സ്വപ്നയുടെ സ്വപനത്തിൽ പോലും ഇല്ലായിരുന്നു എന്ന് വേണമെങ്കിൽ പറയാം.ഇപ്പോൾ വീട്ടില്‍ നിന്ന് മണിയോർഡറായി എത്തിയ 1000 രൂപയാണ് സ്വപ്നയുടെ ഒരേയൊരു ആര്‍ഭാടം.

ഈ രൂപയ്ക്ക് ജയിലിലെ കാന്റീനില്‍ നിന്നും ലഘുഭക്ഷണം വാങ്ങികഴിക്കാന്‍ അനുമതിയുണ്ട്. തിരുവനന്തപുരത്തെ ജയിലില്‍ കഴിയുന്ന സ്വപ്നയുടെ ജീവിത രീതികളും അടിമുടി മാറിയിട്ടുണ്ട്. തനിക്ക് വെജിറ്റേറിയന്‍ ആഹാരങ്ങള്‍ മതിയെന്നാണ് സ്വപ്ന ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടത്. ദിവസവും ദീര്‍ഘനേരം ജയില്‍ വളപ്പിലെ മുരുക ക്ഷേത്രത്തിന് സമീപമാണ് സ്വപ്ന സമയം ചെലവഴിക്കുന്നത്. രാവിലെയും വൈകിട്ടും മുടങ്ങാതെ പ്രാര്‍ത്ഥിക്കും.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കാറിലെത്തി പ്രവാസിയുടെ വീട്ടില്‍ നിന്നും രാത്രി അലങ്കാരച്ചെടികള്‍ മോഷ്ടിച്ച് യുവാക്കള്‍  (10 minutes ago)

കോൺ​ഗ്രസിന് കനത്ത തിരിച്ചടി. അവിശ്വാസ പ്രമേയത്തിനുള്ള കത്ത് നൽകാനുള്ള മതിയായ പിന്തുണ നേടാൻ സാധിച്ചില്ല  (15 minutes ago)

പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവത്തിൽ പ്രോട്ടോക്കോൾ ഓഫീസർക്കെതിരെ അച്ചടക്ക നടപടി  (25 minutes ago)

എനിക്ക് മരിക്കണ്ട അച്ഛാ... അയാൾക്ക് കാമുകിയെ മതി ആരതിയുടെ വോയിസ് ക്ലിപ്പ് പുറത്ത്..! ഒരുത്തനും സഹായിച്ചില്ല...!  (1 hour ago)

എനിക്ക് അവളെ വേണ്ട സാറെ..! ഞാൻ ഇഞ്ചിഞ്ചായി കൊന്നു കസ്റ്റഡിയിൽ കുറ്റം സമ്മതിച്ച് അതുൽ..! അവന്റെ ചെവിക്കുറ്റി നോക്കി പൊട്ടിക്ക് സാറേ..!  (1 hour ago)

ഒറ്റവരിയിൽ ആ ഡയറിയിൽ ചോര കൊണ്ട് ആരതി ഒളിപ്പിച്ച സത്യം..! ആത്മഹത്യാക്കുറിപ്പിൽ ഞെട്ടി അതുലിന്റെ അച്ഛൻ..!  (1 hour ago)

അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .  (1 hour ago)

"ഭാര്യയുടെ ആ​ഗ്രഹം ഇഷ്ടപ്പെട്ടില്ല" ആറുമാസം ​ഗർഭിണിയായ യുവതിയെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തി ഭർത്താവ്  (2 hours ago)

മുതിർന്ന സിപിഐ എം നേതാവ് കെ കെ കുട്ടികൃഷ്ണൻ വിടപറഞ്ഞു  (2 hours ago)

ചിലർ വരുമ്പോൾ ചരിത്രം വഴിമാറും; വർഷങ്ങൾ നീണ്ട ഇരുണ്ട കാലത്തിന് വിരാമമിട്ട് തമിഴ്‌നാട്ടിലെ കരൂർ ജില്ലയിൽ ദളിത് വിഭാഗങ്ങൾക്ക് ചരിത്രപരമായ ക്ഷേത്രപ്രവേശനം സാധ്യമാക്കി മുഖ്യമന്ത്രി വിജയ്  (2 hours ago)

എറണാകുളത്ത് ഫോറം മാളിന് സമീപം മണിക്കൂറുകൾ മാത്രം പ്രായമുള്ള കുഞ്ഞിനെ കണ്ടെത്തി....  (2 hours ago)

കേതന് മുടിയില്ല; വി​ഗ്​ വച്ചാ നടപ്പ്; വിക്കി വിക്കി സംസാരം Engagementന് ശേഷം മറ്റൊരാളെ തിരഞ്ഞെടുക്കാൻ കാരണമിത്  (3 hours ago)

ശസ്ത്രക്രിയകൾ ഫലം കണ്ടില്ല... പട്രോളിങ്ങിനിടെ കാറിടിച്ച് പരിക്കേറ്റ സിവിൽ പൊലീസ് ഓഫീസറിന്റെ രണ്ടാമത്തെ കാലും മുറിച്ചുമാറ്റി....  (3 hours ago)

വെനസ്വേലയെ നടുക്കിയ അതിശക്തമായ ഇരട്ട ഭൂചലനത്തിൽ മരണസംഖ്യ 1,430 ആയി... ഭൂകമ്പം തകർത്ത വെനിസ്വേലയ്ക്ക് ഇന്ത്യയുടെ രക്ഷാ ഹസ്തം  (3 hours ago)

ശവം വിറ്റ് TRP കൂട്ടണം; ഈച്ച പൊതിയും പോലെ ആംബുലന്‍സ് വളഞ്ഞ് മാപ്രകള്‍, ഭാഗ്യരാജിനായി അലറി രാധിക  (3 hours ago)

Malayali Vartha Recommends