ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ -മലബാര്‍ രൂപത: മൂലമറ്റം സ്വദേശിനി സിസ്റ്റര്‍ ആന്‍ മരിയ ചെയര്‍പേഴ്സണ്‍

പ്രശസ്ത വചന പ്രഘോഷക സിസ്റ്റര്‍ ആന്‍ മരിയയെ ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ -മലബാര്‍ രൂപതയുടെ നവ സുവിശേഷവത്കരണ കമ്മീഷന്റെ ചെയര്‍പേഴ്സണായും ഡിപ്പാര്‍ട്മെന്റിന്റെ ഡയറക്ടര്‍ ആയും രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ നിയമിച്ചു.
മൂലമറ്റം സ്വദേശിനിയും തിരുഹൃദയ സഭയുടെ പാലാ പ്രവിന്‍സ് അംഗവുമായ സിസ്റ്റര്‍ ഫാര്‍മസിയില്‍ ഗവേഷണം നടത്തുന്നു. കെമിസ്ട്രിയില്‍ ബിരുദവും ഫാര്‍മസിയില്‍ ബിരുദവും ബിരുദാനന്തര ബിരുദവും കരസ്ഥമാക്കിയിട്ടുണ്ട്.
മൂവാറ്റുപുഴ നിര്‍മല കോളേജ് ഓഫ് ഫാര്‍മസിയില്‍ അസിസ്റ്റന്റ് പ്രഫസറായി ജോലി ചെയ്യുകയായിരുന്നു സിസ്റ്റര്‍ ആന്‍ മരിയ.
https://www.facebook.com/Malayalivartha