മലമ്പാമ്പ്, മണ്ണുമാന്തി യന്ത്രം കയറി ചത്തു, ഡ്രൈവറെ ജാമ്യമില്ലാ കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു

തൃശൂര്‍ ജില്ലയിലെ വാണിയംപാറയില്‍ മണ്ണുമാന്തി യന്ത്രം കയറി മലമ്പാമ്പ് ചത്തതിനെത്തുടര്‍ന്ന് ഡ്രൈവറെ ജാമ്യമില്ലാ കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു.
ദേശീയപാത നിര്‍മാണത്തിന്റെ ഭാഗമായി വഴിയരികില്‍ കുഴിയെടുക്കുന്നതിനിടെ മണ്ണുമാന്തി യന്ത്രം മലമ്പാമ്പിന്റെ ദേഹത്തു കയറിയിരുന്നു. പിന്നാലെ ചാവുകയായിരുന്നു.
മണ്ണുമാന്തി യന്ത്രത്തിന്റെ ഡ്രൈവര്‍ ഇതരസംസ്ഥാന തൊഴിലാളിയായ നൂര്‍ ആമിനെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തു.
1972-ലെ വന്യജീവി സംരക്ഷണ നിയമപ്രകാരം മലമ്പാമ്പിനെ അപായപ്പെടുത്തുന്നതു ഗുരുതര ശിക്ഷ കിട്ടുന്ന കുറ്റമാണ്. 3 മുതല്‍ 7 വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാം.
https://www.facebook.com/Malayalivartha