തൃശൂരിൽ ഹാഷിഷ് ഓയിലുമായി യുവാവ് പിടിയില്‍....അരക്കോടി രൂപ വിലവരുന്ന ഹാഷിഷ് ഓയിലുമായി പിടിയിലായത് ചാലക്കുടി സ്വദേശി

തൃശൂരിൽ ഹാഷിഷ് ഓയിലുമായി യുവാവ് പിടിയില്‍. മാള ബസ് സ്റ്റാന്‍ഡ് പരിസരത്ത് നിന്നാണ് ഹാഷിഷ് ഓയിലുമായി യുവാവ് പോലീസ് പിടിയിലായത് . ചാലക്കുടി സ്വദേശി ജെറിനാണ് അരക്കോടി രൂപ വിലവരുന്ന ഒരു കിലോ ഹാഷിഷ് ഓയിലുമായി എക്സൈസ് ഇന്റലിജന്‍സ് അറസ്റ്റ് ചെയ്തിരിക്കുന്നത്.
ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകുന്ന ലഹരിമരുന്നാണ് തൃശ്ശൂര്‍ എക്‌സൈസ് ഇന്റലിജന്‍സും മാള എക്‌സൈസ് റേഞ്ച് പാര്‍ട്ടിയും ചേര്‍ന്ന് പിടികൂടിയിരിക്കുന്നത്. ചെന്നൈയില്‍നിന്നും നിന്ന് മയക്കു മരുന്നു എത്തിച്ച്, തൃശ്ശൂര്‍ ജില്ലയിലെ ചാലക്കുടി, മാള, എറണാകുളം ജില്ലയിലെ ആലുവ, പെരുമ്ബാവൂര്‍, എന്നിവിടങ്ങളില്‍ വിതരണം ചെയ്യുന്നവരില്‍ പ്രധാന പ്രതിയാണ് ജെറിന്‍.
https://www.facebook.com/Malayalivartha