രണ്ടില ചിഹ്നം മരവിപ്പിച്ചുകൊണ്ട് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷൻ ഉത്തരവ്....തദ്ദേശതിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് ജോസഫ് വിഭാഗത്തിന് ചെണ്ടയും ജോസ് കെ. മാണി വിഭാഗത്തിന് ടേബിള്‍ ഫാനും ചിഹ്നങ്ങൾ

കേരള കോണ്‍ഗ്രസ് എമ്മിന്റെ ചിഹ്നമായ രണ്ടില ചിഹ്നം സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷന് മരവിപ്പിച്ചു. ജോസ്, ജോസഫ് പക്ഷങ്ങള്‍ അവകാശവാദം ഉന്നയിച്ചതിനെ തുടര്‍ന്നാണു തീരുമാനം.
തദ്ദേശതിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് കേരള കോണ്‍ഗ്രസ് (എം) ജോസഫ് വിഭാഗത്തിന് ചെണ്ടയും ജോസ് കെ. മാണി വിഭാഗത്തിന് ടേബിള്‍ ഫാനുമാണ് അനുവദിച്ചിരിക്കുന്നത്. വിഭാഗങ്ങളുടെ ആവശ്യപ്രകാരമാണ് ഈ ചിഹ്നങ്ങള്‍ അനുവദിച്ചതെന്നാണു സൂചന. രണ്ടില ചിഹ്നം മരവിപ്പിച്ചുകൊണ്ട് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷണര്‍ വി.ഭാസ്കരനാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
https://www.facebook.com/Malayalivartha