സ്വാമി ശരണം സഖാവേ ... കടകംപള്ളി സ്വാമി ശബരിമലയിൽ അയ്യപ്പനെ വണങ്ങി സഖാക്കന്മാർ പ്രായശ്ചിത്തം തുടങ്ങി പിണറായി ഗുരുസ്വാമി എല്ലാം കാണുന്നു

കണ്ടില്ലേ ഇത്? നമ്മുടെ കടകംപള്ളി സ്വാമി ശബരിമലയിൽ ദർശനം നടത്തുന്നു. ഒരു ഇടവേളയ്ക്ക് ശേഷമാണ് സഖാവ് ഒന്ന് രണ്ട് കൈകളും എടുത്ത് തൊഴുത് കണ്ടത്.മുൻപും അദ് ദേഹം ശബരിമലയിൽ ദർശനം നടത്തുകയും അയ്യപ്പൻ സർവ്വാഭരണ വിഭൂഷിതനായി നിൽക്കുന്ന കാഴ്ച മതി വരുവോളം കണ്ട് മലയിറങ്ങി വരികയും ചെയ്തിട്ടുണ്ട്. പിന്നീട് അദ് ദേഹം ഗുരുവായൂരിലും പോയിട്ടുണ്ട്.
അദ് ദേഹം ദേവസ്വം വകപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രിയാണല്ലോ. അത് കൊണ്ട് ക്ഷേത്രങ്ങളിൽ അദ്ദേഹം പോകണമല്ലോ? ഗുരുവായൂരിലും ദർശനം നടത്തി അവിടെ അദ് ദേഹത്തിനും കുടുംബത്തിലുള്ളവർക്കും അർച്ചനയും നടത്തി അനുഗ്രഹവും വാങ്ങി. അതാണ് വലിയ വിവാദമായത്.ദേവസ്വം മന്ത്രിയാണെങ്കിൽ ക്ഷേത്രങ്ങളിൽ പോകുക എന്നാൽ അർച്ചനയും അനുഗ്രഹവും വാങ്ങാൻ നിൽക്കുന്നത് അവരുടെ പ്രസ്ഥാനത്തിൻ്റെ പ്രത്യയശാസ്ത്രം അനുസരിച്ച് ശരിയല്ല. ജി.സുധാകരൻ ദേവസ്വം മന്ത്രി ആയിരുന്ന സമയത്ത് ശബരിമലയിൽ പോകമായിരുന്നു'' മണ്ഡല മകരവിളക്ക് സമയത്ത് ദേവസ്വം വകപ്പ മന്ത്രിയും ഉയർന്ന ഉദ്യോഗസ്ഥരും സന്നിധാനത്ത് ക്യാമ്പ് ചെയ്യാറുണ്ട്.സുധാകരൻ സഖാവ് മന്ത്രി ആയിരിക്കുമ്പോൾ അദ് ദേഹം ശ്രീകോവിലിൻ്റെ മുൻപിൽ പോയി നിൽക്കാറുണ്ട്. പക്ഷേ സഖാവ് പലപ്പോഴും ശ്രീകോവിലിന് പുറം തിരിഞ്ഞ് നിൽക്കുകയാണ് ചെയ്യുന്നത്. ഇതൊന്നും തനിക്ക് കാണാൻ സാധിക്കില്ല എന്നു പറഞ്ഞാണ് കവിഭാവന തിരിഞ്ഞു നിൽക്കുന്നത്. ശബരിമല യുവതി പ്രവേശ വിധിയെ തുടർന്ന് തന്ത്രി കുടുംബത്തെ ഏറ്റവും കൂടുതൽ വിമർശിച്ചത് സഖാവ് സുധാകരൻ ആയിരുന്നു.
ഇനി ഒരു പക്ഷേ കോടതി വിധിയെ തുടർന്ന് ഉണ്ടായ കോലാഹലങ്ങളും ഭക്തജനങ്ങളെ തല്ലി ചതച്ചതും തെറ്റായി എന്ന് പിന്നീട് പാർട്ടിക്കും സഖാക്കന്മാർക്കും ബോധ്യമായല്ലോ? അത് കൊണ്ട് കടകംപള്ളി സ്വാമിയെ കൊണ്ട് പ്രായശ്ചിത്തം ചെയ്യിക്കുക ആയിരിക്കാം. എന്നാൽ ആ പ്രായശ്ചിത്തത്തിലൂടെ പരിഹാരം ആകുമോ എന്നുള്ളത് സംശയമാണ്. ഇതെല്ലാം പിണറായി ഗുരുസ്വാമി അറിയുന്നുണ്ടോ എന്തോ? ഗുരുസ്വാമി അറിയാതെ ആണെങ്കിൽ കടകംപള്ളി സ്വാമി സൂക്ഷിക്കേണ്ടിയിരിക്കുന്നു 'യുവതീ പ്രവേശം കോടതി വിധി വന്ന സമയത്ത് ബോർഡ് പ്രസിഡൻ്റ് പത്മകുമാർ ആയിരുന്നല്ലോ? പത്മകുമാർ കടുത്ത കമ്യൂണിസ്റ്റ് കാരനും അതിലുപരി അയ്യപ്പഭക്തനും ആയിരുന്നു.
എന്നാൽ പിണറായി ഭക്തൻ അല്ല. വിധി വന്ന സമയത്ത് പത്മകുമാർ യുവതീ പ്രവേശത്തെ എതിർത്തു.അദ് ദേഹത്തിന് അറിയാം ശബരിമലയിൽ അയ്യപ്പൻ നൈഷ്ഠികബ്രഹ്മചാരി ആണെന്ന് 'അദ് ദേഹം ശബരിമലയിൽ ഉണ്ട് ഉറങ്ങിയിട്ടുള്ള ആളാണ് 'പക്ഷേ പിണറായി ഗുരുസ്വാമി വിരട്ടിയപ്പോൾ പത്മകമാറിന് മലക്കം മറിയേണ്ടിവന്നു. ഇപ്പോൾ പത്മകുമാർ നിശബ്ദനും ആയി. അത് കൊണ്ട് കടകംപള്ളി കഴിഞ്ഞ ദിവസം ശബരിമലയിൽ തൊഴുതത് ഗുരുസ്വാമി അറിയാതെ ആണെങ്കിൽ കടകംപള്ളിയെ തിരുവനന്തപുരത്തിന് നഷ്ടമാകാതെ ഇരുന്നാൽ മതി.
ഒരു വിശ്വാസി സമൂഹത്തെ മുഴുവൻ പന്താടിയിട്ട് ഇപ്പോൾ പാത്തും പതുങ്ങിയും നിന്ന് തൊഴുന്നതിൻ്റെ പൊരുൾഎന്താണെന്ന് മനസ്സിലാകുന്നില്ല' എന്ത് കൊണ്ട് വിശ്വാസികളുടെ വോട്ട് വേണ്ട എന്ന് പറയാൻ ധൈര്യപ്പെടുന്നില്ല. നിങ്ങൾ വിപ്ലവം മൂത്ത് നിൽക്കുന്നവരുടെ വോട്ട് മാത്രം വാങ്ങിജയിച്ചു വരൂ.ഇ.എം.എസിന് വേണ്ടി അദ് ദേഹത്തിൻ്റെ ഭാര്യ ക്ഷേത്രത്തിൽ പോയിരുന്നു. കോടിയേരി ബാലകൃഷ്ണൻ കാടാമ്പുഴയിൽ പൂമുടൽ നടത്തിയിട്ടില്ലേ? ആലപ്പുഴയിൽ ഒരു മൂത്ത സഖാവിൻ്റെ വീട്ടിൽ മൃത്യു ജ്ഞയഹോമം നടത്തിയതായിട്ട് വാർത്ത പുറത്ത് വന്നിരുന്നല്ലോ? വടക്കൻ കേരളത്തിലെ സഖാക്കന്മാർ ഇലക്ഷൻ പ്രചരണത്തിന് ഇറങ്ങുന്നതിന് മുൻപ് തെയ്യം കെട്ടി നിൽക്കുന്ന മനുഷ്യ രൂപങ്ങളിൽ നിന്ന് അനുഗ്രഹം വാങ്ങാറുണ്ടല്ലോ? വിഗ്രഹങ്ങളെ എതിർക്കുന്ന നിങ്ങൾ നശ്വരമായ മനുഷ്യ ശരീരത്തെ ആരാധിക്കാറില്ലെ? ചൈനയിലും റഷ്യയിലും എന്താണ് കാണുന്നത്.?
ഇനി ഏതായാലും തെരഞ്ഞെടുപ്പിലേക്ക് നീങ്ങി കഴിഞ്ഞല്ലോ? ജയിച്ചു വീണ്ടും അധികാരത്തിൽ വരണമെന്നുള്ള ആഗ്രഹത്തിൽ സഖാക്കന്മാർ പ്രായശ്ചിത്തം തുടങ്ങിയോ?
" fhttps://www.facebook.com/Malayalivartha