Widgets Magazine
28
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കെ.സി. വേണു​ഗോപാലും രം​ഗത്ത്... വി.ഡി. സതീശൻ ഒരടി പിന്നോട്ടില്ല, വീര്യം കുറഞ്ഞ മദ്യത്തിൻറെ നികുതി ഇളവുമായി സർക്കാർ മുന്നോട്ട് തന്നെ; ധനബില്ലിൻറെ കരട് പ്രസിദ്ധീകരിച്ചു, ഇടഞ്ഞ് വിഎം സുധീരൻ


ഭുവനേശ്വറിൽ നടക്കുന്ന ദേശീയ ഇന്റർ സ്റ്റേറ്റ് ചാമ്പ്യൻഷിപ്പിൽ വനിത ലോങ്ജംപിൽ പുതിയ ചരി​ത്രം കുറിച്ച് ആ​ൻ​സി....


ആരോഗ്യപരമായി വളരെയധികം വീക്കാണ് രേണു; കീമോ ഒക്കെ കഴിയുമ്പോള്‍ ഫുഡിനോട് വെറുപ്പാണ്; ഭയങ്കരമായിട്ടുള്ള വേദനയും, ഛര്‍ദ്ദിയും, വയറിളക്കവുമുണ്ട്; രേണുവിന്റെ ഇപ്പോഴത്തെ അവസ്ഥ


മൂന്ന് സ്കൂൾ വിദ്യാർഥികളെ ഒടുവിൽ കണ്ടെത്തി.. വനത്തിൽ ദിവസങ്ങളോളം ക്യാമ്പ് ചെയ്ത് കഴിയാൻ പദ്ധതിയിട്ട് ഒളിച്ചോടി.. ടാർപായ, അരി, ബ്രെഡ്, പാത്രങ്ങൾ, കത്തി തുടങ്ങി ആവശ്യ സാധനങ്ങൾ എല്ലാം കരുതിയാണ് ഇവർ യാത്ര തിരിച്ചത്..


സർക്കാർ അഭിഭാഷകക്കെതിരെ സർക്കാർ ഹൈക്കോടതിയിലേക്ക്..ചരിത്രത്തിൽ ഇങ്ങനെയൊരു സംഭവം ആദ്യമാണ്..ഇതിനാവശ്യമായ മുന്നൊരുക്കങ്ങളും ചർച്ചകളും കൊച്ചിയിൽ തുടങ്ങിക്കഴിഞ്ഞു..

എഴുപത്താറായിരം രൂപയുടെ റേഷനരി കടത്ത്: വിചാരണ കൂടാതെ വിട്ടയക്കണമെന്ന വിടുതൽ ഹർജി തള്ളി:സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥരടക്കമുള്ള പ്രതികൾ വിചാരണ നേരിടണമെന്ന് കോടതി: പ്രതികൾക്കെതിരെ ശക്തമായ തെളിവുകൾ!

18 NOVEMBER 2020 03:43 PM IST
മലയാളി വാര്‍ത്ത

More Stories...

സങ്കടക്കാഴ്ചയായി... ഹണിമൂണ്‍ ആഘോഷിക്കാനായി ഭാര്യയോടൊപ്പം ശ്രീലങ്കയിലെത്തിയ മലപ്പുറം സ്വദേശി സ്‌കൂബ ഡൈവിങ്ങിനിടെ കുഴഞ്ഞുവീണു മരിച്ചു

കെ.സി. വേണു​ഗോപാലും രം​ഗത്ത്... വി.ഡി. സതീശൻ ഒരടി പിന്നോട്ടില്ല, വീര്യം കുറഞ്ഞ മദ്യത്തിൻറെ നികുതി ഇളവുമായി സർക്കാർ മുന്നോട്ട് തന്നെ; ധനബില്ലിൻറെ കരട് പ്രസിദ്ധീകരിച്ചു, ഇടഞ്ഞ് വിഎം സുധീരൻ

തിരുവനന്തപുരം ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവം... ഭർത്താവ് അതുലിന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി.... ഇന്ന് തന്നെ കോടതിയിൽ ഹാജരാക്കും...

സങ്കടമടക്കാനാവാതെ.... രണ്ട് കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരണത്തിന് കീഴടങ്ങി

പാലക്കാട് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി ഭർത്താവ് ജീവനൊടുക്കി...

സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥർ റേഷൻ വ്യാപാരികളുമായി കൂട്ടു ചേർന്ന് തലസ്ഥാനത്തെ വള്ളക്കടവ് ഫുഡ് കോർപ്പറേഷൻ മെയിൻ ഡിപ്പോയിൽ നിന്ന് എഴുപത്താറായിരം രൂപയുടെ റേഷൻ ഉൽപന്നങ്ങൾ കള്ളക്കടത്ത് നടത്തിയ കേസിൽ സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥരടക്കുമുള്ള പ്രതികൾ വിചാരണ നേരിടാൻ തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേട്ട് കോടതി ഉത്തരവിട്ടു. പ്രതികളിലൊരാളായ സിവിൽ സപ്ലൈസ് ഡിപ്പോ മാനേജർ ബാബുവും കൂട്ടുപ്രതികളായ രണ്ടു പേരും തങ്ങളെ വിചാരണ കൂടാതെ വിട്ടയയ്ക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച വിടുതൽ ഹർജികൾ തള്ളിക്കൊണ്ടാണ് മജിസ്ട്രേട്ട് എ.അനീസയുടെ ഉത്തരവ്. പ്രതികളെ വിചാരണ ചെയ്യാൻ തക്ക ശക്തമായ പ്രഥമദൃഷ്ട്യാ തെളിവുകൾ കോടതി മുമ്പാകെയുണ്ട്. അതിനാൽ തങ്ങൾക്കെതിരായ പോലീസ് കുറ്റപത്രം അടിസ്ഥാന രഹിതമാണെന്ന പ്രതികളുടെ വാദം ഈ ഘട്ടത്തിൽ നിലനിൽക്കില്ലെന്ന് വിടുതൽ ഹർജികൾ തള്ളിയ ഉത്തരവിൽ കോടതി വ്യക്തമാക്കി. ക്രിമിനൽ നടപടി ക്രമത്തിലെ വകുപ്പ് 239 പ്രകാരം സമർപ്പിച്ച വിടുതൽ ഹർജി തള്ളിക്കൊണ്ടാണ് കോടതി വകുപ്പ് 240 പ്രകാരം കുറ്റം ചുമത്താനുള്ള ഉത്തരവ് പുറപ്പെടുവിച്ചത്. വിചാരണക്ക് മുന്നോടിയായുള്ള കുറ്റം ചുമത്തലിന് സിസംബർ 10 ന് എല്ലാ പ്രതികളും ഹാജരാകാനും കോടതി ഉത്തരവിട്ടു.
സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥരായ ബാബു , ശ്രീകുമാർ , സുരേന്ദ്രൻ , പി.എസ്. ബാബു , ക്ലാർക്ക് ലത്തീഫ് എന്നിവരാണ് റേഷൻ ഉൽപ്പന്ന കടത്തു കേസിലെ ഒന്നു മുതൽ അഞ്ചുവരെയുള്ള പ്രതികൾ. അഞ്ചാം പ്രതി ലത്തീഫിനെ ക്രൈംബ്രാഞ്ച് കോടതിയുത്തരവ് പ്രകാരം നടത്തിയ തുടരന്വേഷണത്തിൽ കൂടുതലായി പ്രതി ചേർത്തതാണ്. മൂന്നും നാലും പ്രതികൾ വിചാരണക്കിടെ മരണപ്പെട്ടു.
2001ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. സിവിൽ സപ്ലൈസ് ഓഫീസിൽ നിന്ന് 100 പേജുകളുള്ള ഹോളോഗ്രാം പതിച്ച അസ്സൽ റിലീസിംഗ് ഓർഡർ ബുക്ക് സ്ഥലം മാറിപ്പോയ ക്ലാർക്ക് ലത്തീഫ് മോഷണം ചെയ്തെടുത്തു കൊണ്ടു പോകുകയായിരുന്നു. തുടർന്ന് പ്രതികൾ റേഷൻ വ്യാപാരികളുമായി കൂട്ടു ചേർന്ന് ഹോളോഗ്രാം പതിച്ച റിലീസിംഗ് ഓർഡർ നൽകി റേഷൻ വ്യാപാരികൾക്കുള്ള ക്വാട്ടയുടെ മറവിൽ വള്ളക്കടവ് മെയിൻ ഡിപ്പോയിൽ നിന്ന് ലോറിയിൽ കയറ്റി കൊണ്ടുപോവുകയായിരുന്നു.
പ്രതികൾ നടത്തിയ വിശ്വാസ ലംഘന കള്ളക്കടത്തിലൂടെ സർക്കാർ ഖജനാവിന് 75, 870. 05 രൂപയുടെ അന്യായ നഷ്ടം സംഭവിച്ചതായി ക്രൈംബ്രാഞ്ച് കുറ്റപത്രത്തിൽ പറയുന്നു. മോഷ്ടിച്ച 100 പേജുള്ള ഹോളോഗ്രാം റിലീസിംഗ് ഓർഡർ ബുക്ക് വീണ്ടെടുക്കാതെയാണ് ക്രൈംബ്രാഞ്ച് ആദ്യ നാല് പ്രതികൾക്കെതിരെ 2001 നവംബർ 19 ന് കുറ്റപത്രം സമർപ്പിച്ചത്. തുടർന്ന് കേസ് വിചാരണ ആരംഭിച്ച് 3 സാക്ഷികളെ വിസ്തരിക്കുകയും ചെയ്തു. എന്നാൽ മെയിൻ ഡിപ്പോയിൽ വ്യാജമായി ഹാജരാക്കിയ റിലീസിംഗ് ഓർഡറിലെ കൈയ്യക്ഷരം ക്ലാർക്ക് ലത്തീഫിൻ്റെ കൈയ്യക്ഷരവുമായി സാമ്യതയുണ്ടെന്ന് ഫോറൻസിക് സയൻസ് ലബോറട്ടറിയിൽ നടന്ന പരിശോധനയിൽ തെളിഞ്ഞതാണ് തൊണ്ടിയില്ലാ തെളിവില്ലാ കേസായി തള്ളിപ്പോകുമായിരുന്ന കേസിൽ വഴിത്തിരിവായത്.
എഫ് എസ് എൽ റിപ്പോർട്ടിൻ്റെ ചുവട് പിടിച്ച് അസി.പബ്ലിക് പ്രോസിക്യൂട്ടർ സമർപ്പിച്ച തുടരന്വേഷണ ഹർജിയാണ് കേസിന് തുമ്പുണ്ടാക്കിയത്. ഹർജിയിൽ കോടതി ക്രിമിനൽ നടപടി ക്രമത്തിലെ വകുപ്പ് 173 (8) പ്രകാരം തുടരന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. തുടരന്വേഷണത്തിൽ ക്രൈം ബ്രാഞ്ച് ലത്തീഫിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.
കോടതി പ്രതികളെ വിചാരണ ചെയ്യുന്നതിനിടെയാണ് വിടുതൽ ഹർജികളുമായി ഒന്നാം പ്രതിയടക്കം 3 പ്രതികൾ രംഗത്തെത്തിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സങ്കടക്കാഴ്ചയായി... ഹണിമൂണ്‍ ആഘോഷിക്കാനായി ഭാര്യയോടൊപ്പം ശ്രീലങ്കയിലെത്തിയ മലപ്പുറം സ്വദേശി സ്‌കൂബ ഡൈവിങ്ങിനിടെ കുഴഞ്ഞുവീണു മരിച്ചു  (6 minutes ago)

ലോകകപ്പിലെ ഗ്രൂപ്പ് കെ പോരാട്ടത്തിൽ പോർച്ചുഗലിനെ ഗോൾരഹിത സമനിലയിൽ തളച്ച് കൊളംബിയ ഗ്രൂപ്പ് ചാമ്പ്യൻമാരായി നോക്കൗട്ടിലെത്തി..  (8 minutes ago)

കെ.സി. വേണു​ഗോപാലും രം​ഗത്ത്... വി.ഡി. സതീശൻ ഒരടി പിന്നോട്ടില്ല, വീര്യം കുറഞ്ഞ മദ്യത്തിൻറെ നികുതി ഇളവുമായി സർക്കാർ മുന്നോട്ട് തന്നെ; ധനബില്ലിൻറെ കരട് പ്രസിദ്ധീകരിച്ചു, ഇടഞ്ഞ് വിഎം സുധീരൻ  (31 minutes ago)

തിരുവനന്തപുരം ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവം... ഭർത്താവ് അതുലിന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി.... ഇന്ന് തന്നെ കോടതിയിൽ ഹാജരാക്കും...  (36 minutes ago)

പശ്ചിമേഷ്യയിൽ വീണ്ടും അശാന്തി... ഇറാനെ വീണ്ടും ആക്രമിച്ചെന്ന് അമേരിക്കൻ സെൻട്രൽ കമാൻഡ്...  (46 minutes ago)

സങ്കടമടക്കാനാവാതെ.... രണ്ട് കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരണത്തിന് കീഴടങ്ങി  (53 minutes ago)

പാലക്കാട് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി ഭർത്താവ് ജീവനൊടുക്കി...  (1 hour ago)

  തിരുവനന്തപുരം ആറ്റുകാലിൽ 27കാരിയായ ആരതി ആത്മഹത്യ ചെയ്ത സംഭവം... ഭർത്താവ് പോലീസ് കസ്റ്റഡിയിൽ....  (2 hours ago)

പ്ലസ് വൺ പ്രവേശനത്തിലെ മെറിറ്റ് ക്വാട്ടയുടെ മുഖ്യ ഘട്ടത്തിലെ മൂന്നാമത്തേയും അവസാനത്തേതുമായ അലോട്ട്‌മെന്റ് ഇന്ന്  (2 hours ago)

മെട്രോ സ്റ്റേഷനുകളില്‍ ഇനി മില്‍മ വെന്‍ഡിംഗ് മെഷീനുകളും 'ചില്‍ മില്‍' ഫ്രാഞ്ചൈസികളും  (2 hours ago)

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ക്രിക്കറ്റ് കോച്ചിന്റെ മൂന്നാമത്തെ കേസിൽ  പ്രതിക്ക് നാൽപത്തിയേഴ് വർഷം കഠിന തടവും എഴുപത്തിഒമ്പതിനായിരം രൂപ പിഴയും, നാലാമത്തെ കേസിലും കുറ്റക്കാരൻ…  (3 hours ago)

ഭുവനേശ്വറിൽ നടക്കുന്ന ദേശീയ ഇന്റർ സ്റ്റേറ്റ് ചാമ്പ്യൻഷിപ്പിൽ വനിത ലോങ്ജംപിൽ പുതിയ ചരി​ത്രം കുറിച്ച് ആ​ൻ​സി....  (3 hours ago)

കേരളത്തിൽ പത്തുപേർക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു... മലപ്പുറം , കോഴിക്കോട്, വയനാട് ജില്ലകളിൽ രോ​ഗബാധിതരരുടെ എണ്ണത്തിൽ വർദ്ധനവ്  (3 hours ago)

ആറ്റുകാലില്‍ യുവതി ജീവനൊടുക്കിയ സംഭവത്തില്‍ ഭര്‍ത്താവ് പൊലീസ് കസ്റ്റഡിയില്‍  (7 hours ago)

മോഡി സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രിയങ്ക ഗാന്ധി  (7 hours ago)

Malayali Vartha Recommends