എല്ലാം മാറുന്നു.. സോളാര്‍ നായികയുടെ വഴിയിലേക്ക് സ്വര്‍ണ്ണ നായിക സ്വപ്ന സുരേഷ്; ബ്ലാക്ക് മെയില്‍ വഴി കോടികള്‍ സമ്പാദിക്കാനാണ് ഇനി വിവാദ നായികയുടെ ശ്രമം

സ്വര്‍ണക്കടത്ത് കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന സ്വപ്ന സുരേഷിന്റേതെന്ന പേരില്‍ ശബ്ദരേഖ പുറത്ത് വന്നതോടെയാണ് കേരളം പഴയ സോളാര്‍ നായികയെ ഓര്‍ത്തത്. കാലം എത്ര തന്മയത്വത്തോടെയാണ് പെരുമാറുന്നതെന്ന് ആരെങ്കിലും പറഞ്ഞാല്‍ അവരെ കുറ്റം പറയാനാവില്ല. മുമ്പേ നടന്നവര്‍ക്ക് പിന്നെ നമ്മളും ഗമിക്കുന്ന മനോഹരമായ കാഴ്ച! ഇത് ശിവശങ്കരന്‍ സാറിന്റെ ബുദ്ധിയാണെന്ന കാര്യത്തില്‍ മയില്‍ കുറ്റിക്ക് പോലും സംശയം കാണില്ല.
മുഖ്യമന്ത്രിയുടെ പേര് പറയാന്‍ അന്വേഷണ സംഘത്തില്‍ ചിലര്‍ തന്നെ നിര്‍ബന്ധിച്ചതായി ശബ്ദസന്ദേശത്തില്‍ സ്വപ്ന സുരേഷ് പറയുന്നു. സ്വപ്ന സുരേഷ് അട്ടക്കുളങ്ങര ജയിലില്‍ കഴിയുന്നതിനിടെ സബ്ദസന്ദേശം പുറത്തുവന്നതില്‍ ദുരൂഹതയുണ്ടെന്നും ആരോപണം ഉയരുന്നുണ്ട്. ഏതായാലും സ്വര്‍ണ്ണം കടത്താന്‍ പിണറായി സ്വപ്നയെ ചട്ടം കെട്ടുമെന്ന് സാക്ഷാല്‍ രമേശ് ചെന്നിത്തല പോലും കരുതുന്നില്ല. അന്വേഷണ ഏജന്‍സികള്‍ക്കൊന്നും അത്തരമൊരു സംശയമുണ്ടാകാനും വഴിയില്ല.
ഒരു വാര്‍ത്താ പോര്‍ട്ടലാണ് സ്വപ്ന സുരേഷിന്റേതെന്ന പേരില്‍ ശബ്ദസന്ദേശം പുറത്തുവിട്ടത്. മുഖ്യമന്ത്രിയ്‌ക്കെതിരെ മൊഴി നല്‍കിയാല്‍ മാപ്പുസാക്ഷിയാക്കാമെന്ന് അന്വേഷണ ഏജന്‍സി പറഞ്ഞതായാണ് സ്വപ്ന ശബ്ദസന്ദേശത്തില്‍ പറയുന്നത്.
തന്റേതായി രേഖപ്പെടുത്തിയ മൊഴി വായിക്കാന്‍ അനുവദിക്കാതെയാണ് ഒപ്പിടുവിച്ചതെന്നും സ്വപ്ന ആരോപിക്കുന്നു. ശിവശങ്കറിനൊപ്പം യുഎഇയില്‍ പോയി മുഖ്യമന്ത്രിക്കുവേണ്ടി ചര്‍ച്ചകള്‍ നടത്തിയതായാണ് കോടതിയില്‍ സമര്‍പ്പിച്ച മൊഴിയിലുള്ളതെന്നും അത് ഏറ്റുപറഞ്ഞാല്‍ മാപ്പുസാക്ഷിയാക്കാമെന്നുമാണ് അന്വേഷണ ഏജന്‍സി പറയുന്നതെന്നും ശബ്ദസന്ദേശത്തില്‍ പറയുന്നു.
ജയിലില്‍ സ്വപ്ന സുരേഷിനെ മുഖ്യമന്ത്രിയുടെ ആളുകള്‍ അടക്കം നിരവധി പേര്‍ സന്ദര്‍ശിച്ചിരുന്നെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍ ആരോപിച്ചിരുന്നു. ഇത് അടിസ്ഥാനരഹിതമാണെന്ന് ജയില്‍ ഡിജിപി ഋഷിരാജ് സിങ്ങ് വ്യക്തമാക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് സ്വപ്നയുടേതെന്ന പേരില്‍ ശബ്ദസന്ദേശം പുറത്തുവന്നത്. അട്ടക്കുളങ്ങര ജയിലില്‍ കഴിയുന്ന സ്വപ്ന സുരേഷിന്റെ ശബ്ദസന്ദേശം എങ്ങനെ പുറത്തുവന്നു എന്നത് ദുരൂഹമാണ്.ഏതായാലും ബി ജെ പിക്കാര്‍ മുഖ്യമന്ത്രിയെ രക്ഷിക്കുന്ന ഒരു പ്രസ്താവന പുറത്തുവിടില്ലെന്ന കാര്യം ഉറപ്പാണ്.
എന്നാല്‍ വകതിരുവില്ലാത്ത ഏതെങ്കിലും ഡി. വൈ എഫ് ഐക്കാര്‍ ഇത്തരത്തില്‍ ചെയ്യാന്‍ സാധ്യതയുണ്ട്. സിപിഎം മുഖ്യമന്ത്രിയെ രക്ഷിക്കാന്‍ കളത്തിലിറങ്ങിയിട്ട് കാലം കുറെയായി. മുഖ്യമന്ത്രിക്ക് സ്വയം പ്രതിരോധിക്കാന്‍ നന്നായറിയാം. എന്നിട്ടും കുട്ടിയെ കുളിപ്പുകാര്‍ അദ്ദേഹത്തെ വെറുതെ വിടുന്നില്ല. ഇങ്ങനെയാണ് പോകുന്നതെങ്കില്‍ കുട്ടി ഇല്ലാതാകുമെന്ന കാര്യത്തില്‍ സംശയം വേണ്ട.
സ്വപ്ന സുരേഷിന്റെ സ്ഥാവര ജംഗമ വസ്തുക്കളെല്ലാം കേന്ദ്രഅന്വേഷണ ഏജന്‍സികള്‍ മരവിപ്പിച്ചിരിക്കുകയാണ്. നാളെ ജയില്‍ വിമുക്തയായാല്‍ അവര്‍ക്ക് ജീവിക്കാനുള്ള വക പോലും ഉണ്ടാകാനുള്ള സാധ്യത കുറവാണ്. അതാവാം ബ്ലാക്ക് മെയിലിനുള്ള തന്ത്രം.
കാക്കനാട് ജില്ലാ ജയിലില്‍ കഴിയുന്ന എം. ശിവശങ്കര്‍ ഇപ്പോള്‍ തികച്ചും ഫ്രീയാണ്. അദ്ദേഹം തന്റെ സമയം സര്‍ഗ്ഗാത്മകമായി വിനിയോഗിക്കുന്ന വ്യക്തിയാണ്. ജയിലില്‍ കഴിയുന്ന ശിവശങ്കരന്‍ മുഖ്യമന്ത്രിയെയാണ് നോട്ടമിട്ടിരിക്കുന്നത്. പ്രതിസന്ധി ഘട്ടത്തില്‍ തന്നെ മുഖ്യമന്ത്രി സഹായിക്കാത്തതില്‍ അദ്ദേഹത്തിന് പ്രതിഷേധമുണ്ട്. അന്വേഷണ ഏജന്‍സി രാഷ്ട്രീയ നേതാക്കളുടെ പേരു പറയാന്‍ തന്നെ നിര്‍ബന്ധിക്കുന്നു എന്ന ശിവശങ്കരന്റെ പ്രസ്താവനയും ഇതിനോട് കൂട്ടിവായിക്കണം. ശിവശങ്കരന്‍ ഉദ്ദേശിച്ചത് മുഖ്യമന്ത്രിയുടെ പേരാണ്. അതും ഒരു വക ബ്ലാക്ക് മെയിലിംഗ് തന്നെയാണ്. സ്വര്‍ണ്ണനായികയുടെ അത്രയും ശിവശങ്കര്‍ തരം താഴുന്നില്ലെന്നേയുള്ളു.
ദേശീയ അന്വേഷണ ഏജന്‍സികള്‍ ആരെയും വട്ടമിട്ട് പറക്കുന്നില്ല. അവര്‍ക്ക് മുഖ്യമന്ത്രിയെ കുരുക്കാന്‍ താത്പര്യവുമില്ല. സോളാര്‍ നായികയും ഇതൊക്കെ തന്നെയാണ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയോട് ചെയ്തത്. അന്വേഷണ ഏജന്‍സികളെ കുരുക്കാന്‍ ശ്രമിച്ചാല്‍ തനിക്ക് വന്നു ചേരുന്നത് എന്തൊക്കെയായിരിക്കുമെന്ന് സ്വര്‍ണ്ണ നായിക അറിയുന്നില്ല. ചാരം മൂടി കിടക്കുന്ന പലതും ഉയര്‍ത്തെഴുന്നേല്‍ക്കും
"
https://www.facebook.com/Malayalivartha