മെഡിക്കല്‍ ഓഫിസര്‍മാരുടെ ഒഴിവുകള്‍ നികത്തി ആരോഗ്യവകുപ്പ്

സംസ്ഥാനത്തെ വിവിധ ജില്ലകളിലെ മെഡിക്കല്‍ ഓഫിസര്‍മാരുടെ (ഡിഎംഒ) ഒഴിവുകള്‍ നികത്തി സര്‍ക്കാര്‍. കണ്ണൂര്‍, കാസര്‍കോട്, കോഴിക്കോട്, മലപ്പുറം, ഇടുക്കി ജില്ലകളിലാണ് നിയമനം. കോഴിക്കോട് ഡോ. എല്‍.ടി. സരിതകുമാരിയെ ആണ് ഡിഎംഒയായി നിയമിച്ചത്. ഡോ ആര്‍.വിവേക് കുമാര്‍ ആണ് കണ്ണൂര്‍ ഡിഎംഒ. പകര്‍ച്ചവ്യാധി ഭീഷണി തുടരുന്നതിനിടെ ജില്ലകളില്‍ ഡിഎംഒമാര്‍ ഇല്ലാത്തതില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു.
ആരോഗ്യവകുപ്പില്‍ ഒരു തസ്തികയും ഒഴിഞ്ഞുകിടക്കാന്‍ പാടില്ലെന്നത് പൊതുവായ നയമാണെന്ന് മന്ത്രി കെ.മുരളീധരന്‍ പറഞ്ഞു. മുന്‍കാലങ്ങളില്‍ ഒഴിവുകള്‍ മുന്നില്‍ കണ്ട് യഥാസമയം നടപടി സ്വീകരിക്കാതിരുന്നതാണ് മാസങ്ങളായി വിവിധ ജില്ലകളില്‍ ഡിഎംഒ തസ്തികകള്‍ ഒഴിഞ്ഞു കിടക്കാന്‍ കാരണം. ഈ സര്‍ക്കാര്‍ ചുമതലയേറ്റതിനു പിന്നാലെ എല്ലാ ഒഴിവുകളും നികത്താന്‍ നടപടിയെടുത്തു. സര്‍ക്കാരിന്റെ ഇടപെടലിനെ തുടര്‍ന്നാണ് നടപടികള്‍ വേഗത്തിലായത്. ഈ സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം കോഴിക്കോട് മാത്രമാണ് ഒഴിവുണ്ടായത്. നിയമനങ്ങള്‍ നടത്തിയതോടെ ആ ഒഴിവും 30 ദിവസത്തിനുള്ളില്‍ സര്‍ക്കാര്‍ നികത്തി. ഡിഎംഒമാര്‍ക്ക് പുറമേ വിവിധ ജില്ലാ ജനറല്‍ ആശുപത്രികളിലെ സൂപ്രണ്ടുമാരുടെ ഒഴിവും നികത്തിയതായും മന്ത്രി പറഞ്ഞു.
പുതിയ ഡിഎംഒമാര്‍
കാസര്‍കോട്: ഡോ. കെ.ടി. രേഖ,കണ്ണൂര്‍: ഡോ.ആര്‍. വിവേക് കുമാര്‍,കോഴിക്കോട്: ഡോ.എല്‍.ടി. സരിതകുമാരി,മലപ്പുറം: ഡോ.വി. വിനോദ്,ഇടുക്കി: ഡോ. ഐപ്പ് ജോസഫ്.
https://www.facebook.com/Malayalivartha

























