Widgets Magazine
28
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആരോഗ്യപരമായി വളരെയധികം വീക്കാണ് രേണു; കീമോ ഒക്കെ കഴിയുമ്പോള്‍ ഫുഡിനോട് വെറുപ്പാണ്; ഭയങ്കരമായിട്ടുള്ള വേദനയും, ഛര്‍ദ്ദിയും, വയറിളക്കവുമുണ്ട്; രേണുവിന്റെ ഇപ്പോഴത്തെ അവസ്ഥ


മൂന്ന് സ്കൂൾ വിദ്യാർഥികളെ ഒടുവിൽ കണ്ടെത്തി.. വനത്തിൽ ദിവസങ്ങളോളം ക്യാമ്പ് ചെയ്ത് കഴിയാൻ പദ്ധതിയിട്ട് ഒളിച്ചോടി.. ടാർപായ, അരി, ബ്രെഡ്, പാത്രങ്ങൾ, കത്തി തുടങ്ങി ആവശ്യ സാധനങ്ങൾ എല്ലാം കരുതിയാണ് ഇവർ യാത്ര തിരിച്ചത്..


സർക്കാർ അഭിഭാഷകക്കെതിരെ സർക്കാർ ഹൈക്കോടതിയിലേക്ക്..ചരിത്രത്തിൽ ഇങ്ങനെയൊരു സംഭവം ആദ്യമാണ്..ഇതിനാവശ്യമായ മുന്നൊരുക്കങ്ങളും ചർച്ചകളും കൊച്ചിയിൽ തുടങ്ങിക്കഴിഞ്ഞു..


സർക്കാർ അഭിഭാഷകക്കെതിരെ സർക്കാർ ഹൈക്കോടതിയിലേക്ക്..ചരിത്രത്തിൽ ഇങ്ങനെയൊരു സംഭവം ആദ്യമാണ്..ഇതിനാവശ്യമായ മുന്നൊരുക്കങ്ങളും ചർച്ചകളും കൊച്ചിയിൽ തുടങ്ങിക്കഴിഞ്ഞു..


സർക്കാർ അഭിഭാഷകക്കെതിരെ സർക്കാർ ഹൈക്കോടതിയിലേക്ക്..ചരിത്രത്തിൽ ഇങ്ങനെയൊരു സംഭവം ആദ്യമാണ്..ഇതിനാവശ്യമായ മുന്നൊരുക്കങ്ങളും ചർച്ചകളും കൊച്ചിയിൽ തുടങ്ങിക്കഴിഞ്ഞു..

കൊയിലാണ്ടിയില്‍ കാറപകടത്തില്‍ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

28 JUNE 2026 01:07 AM IST
മലയാളി വാര്‍ത്ത

കൊയിലാണ്ടി ചങ്ങോട്ടുകാവ് ബൈപാസില്‍ നിയന്ത്രണംവിട്ട രണ്ട് കാറുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കരിമക്കാട്ട് നാസര്‍ ഹമീദിന്റെ മകന്‍ മുഹമ്മദ് ഇഹ്‌സാന്‍ (19) ആണ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്. ഈ മാസം 13ന് രാവിലെ 11 മണിയോടെ ചെങ്ങോട്ടുകാവ് ഓവര്‍ബ്രിജിനു സമീപത്തെ സര്‍വീസ് റോഡിലായിരുന്നു അപകടം. നിയന്ത്രണംവിട്ട രണ്ട് കാറുകള്‍ കൂട്ടിയിടിച്ച് മറിയുകയായിരുന്നു.

കോഴിക്കോട് ഭാഗത്ത് നിന്നും വന്ന കാറും കണ്ണൂര്‍ ഭാഗത്തുനിന്ന് വന്ന കാറും നേര്‍ക്കുനേര്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ പൂര്‍ണമായും തകര്‍ന്ന വാഹനങ്ങള്‍ക്കുള്ളില്‍ യാത്രക്കാര്‍ കുടുങ്ങി കിടക്കുകയായിരുന്നു. അപകടം നടന്നയുടന്‍ നാട്ടുകാരും, വിവരമറിഞ്ഞ് സ്ഥലത്തെത്തിയ കൊയിലാണ്ടി പൊലീസും ഫയര്‍ ഫോഴ്‌സും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. വാഹനങ്ങള്‍ വെട്ടിപ്പൊളിച്ചാണ് ഉള്ളില്‍ കുടുങ്ങിയവരെ പുറത്തെടുത്തത്.

ഇഹ്‌സാന്‍ ഉള്‍പ്പെടെ എട്ടു പേര്‍ക്കാണ് അപകടത്തില്‍ പരുക്കേറ്റത്. ഇവരെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും തുടര്‍ന്നു വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കും മാറ്റുകയായിരുന്നു. ദിവസങ്ങളായി തീവ്രപരിചരണ വിഭാഗത്തില്‍ തുടര്‍ന്ന ശേഷമാണ് ഇഹ്‌സാന്‍ മരണത്തിനു കീഴടങ്ങിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആറ്റുകാലില്‍ യുവതി ജീവനൊടുക്കിയ സംഭവത്തില്‍ ഭര്‍ത്താവ് പൊലീസ് കസ്റ്റഡിയില്‍  (54 minutes ago)

മോഡി സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രിയങ്ക ഗാന്ധി  (1 hour ago)

മെഡിക്കല്‍ ഓഫിസര്‍മാരുടെ ഒഴിവുകള്‍ നികത്തി ആരോഗ്യവകുപ്പ്  (1 hour ago)

കൊയിലാണ്ടിയില്‍ കാറപകടത്തില്‍ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു  (1 hour ago)

ഒഴുക്കില്‍പ്പെട്ട വിനോദസഞ്ചാരികളെ രക്ഷിക്കാനിറങ്ങിയ യുവാവിനെ കാണാതായി  (1 hour ago)

പ്രതിശ്രുത വരന്റെ കൊലപാതകം: വിവാഹം വേണ്ടെന്ന് വയ്ക്കുന്നതിനേക്കാള്‍ എളുപ്പം കൊല്ലുന്നതെന്ന് പ്രതി  (1 hour ago)

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം  (1 hour ago)

കുടുംബവഴക്ക് അവസാനിച്ചത് കൊലപാതകത്തില്‍ : ഭാര്യയെ വെട്ടികൊന്ന ഭര്‍ത്താവ് സ്വയം കഴുത്തറുത്ത് മരിച്ചു  (1 hour ago)

നിര്‍ത്തിയിട്ട കാറിന്റെ എയര്‍ബാഗ് പൊട്ടിത്തെറിച്ച് യുവാവിന് ദാരുണാന്ത്യം  (1 hour ago)

കണ്ണീര്‍കാഴ്ചയായി...റെയില്‍വേ പാളം മുറിച്ചുകടക്കുന്നതിനിടെ ട്രെയിന്‍ തട്ടി എട്ടുവയസ്സുകാരന് ദാരുണാന്ത്യം  (2 hours ago)

കോട്ടയത്ത് ഷോപ്പിലേക്ക് വാഹനം ഇടിച്ചുകയറി  (2 hours ago)

കാറിനുള്ളില്‍വച്ച് കാമുകിയെ കുത്തിപ്പരിക്കേല്‍പ്പിച്ചു; ബോംബ് പൊട്ടിച്ച് യുവാവ് ജീവനൊടുക്കി  (3 hours ago)

സ്റ്റാലിന് വീണ്ടും തിരിച്ചടി: എംഡിഎംകെ ഒമ്പത് വര്‍ഷത്തെ ഡിഎംകെ ബന്ധം അവസാനിപ്പിച്ചു  (4 hours ago)

ഗൾഫിലെ ലുലുവിൽ ജോലി വേണോ ? ഇന്റർവ്യൂ കേരളത്തിൽ .. അതും 3 ജില്ലകളിൽ വിസ തികച്ചും സൗജന്യം  (6 hours ago)

പ്രവാസികൾക്ക് മുന്നറിയിപ്പ് പാസ്‌പോർട്ട് നിരക്ക് ഉയരും!! പുതിയ യാത്രാ നിബന്ധന നാല് സുപ്രധാന മാറ്റങ്ങൾ!! ഈ മാറ്റങ്ങൾ അറിയാതെ പോകരുത്  (6 hours ago)

Malayali Vartha Recommends