Widgets Magazine
25
Apr / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മരണത്തിന്റെ മധുരം വിളമ്പിയത് വേലക്കാരിയോ? 2 വർഷത്തെ പ്ലാനിംഗ്, ചെങ്ങന്നൂരിലെ വയോധികന്റെ മരണത്തിൽ ചുരുളഴിയാത്ത രഹസ്യങ്ങൾ...


അഞ്ച് പാമ്പുകൾ വന്നിട്ടും വഴി കാണാനായില്ല! തറ പൊളിച്ചുള്ള പരിശോധനയിലും ദുരൂഹത നീങ്ങുന്നില്ല; ഭീതിയിൽ കോടാലി...


വിധി ഒളിപ്പിച്ച ക്രൂരത; അമ്മയുടെ ചിതയടങ്ങും മുൻപേ പാടശേഖരത്ത് ഗിരിയുടെ ശിരസ്സ്! തൃശൂരിനെ നടുക്കിയ മുണ്ടത്തിക്കോട് ദുരന്തം...


മരണം പോക്കറ്റിലും പറമ്പിലും! പാമ്പിനെ കീശയിലിട്ട് ഒരാൾ, ഇരുട്ടത്ത് ജീവൻ വെടിഞ്ഞ് സെലീന; കേരളത്തെ നടുക്കിയ ആ മണിക്കൂറുകൾ...


'പണം തന്നെങ്കിൽ കൊല്ലില്ലായിരുന്നു..' 19 കാരൻ പ്രതിയുടെ ക്രൂരത..ഐആര്‍എസ് ഉദ്യോഗസ്ഥന്റെ 22 വയസ്സുള്ള മകളെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി..ആ വീട്ടിലെ മുൻ ജീവനക്കാരൻ തന്നെ..പ്രതി പിടിയിൽ..

ഒരടി പിഴച്ചാല്‍... ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന മുഖ്യപ്രതി സ്വപ്ന സുരേഷിന്റെ ശബ്ദം റെക്കോഡ് ചെയ്തതെന്ന് തെളിഞ്ഞാല്‍ കളിമാറ്റാനുറച്ച് എന്‍ഫോഴ്‌സ്‌മെന്റ്; ആവശ്യമെങ്കില്‍ കോടതി വഴി സിബിഐയെ വിളിക്കാമെന്ന് നിയമോപദേശം; നിര്‍ണായക നീക്കവുമായി ഇഡി

23 NOVEMBER 2020 08:10 AM IST
മലയാളി വാര്‍ത്ത

കേരളത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ അനുമതിയില്ലാതെ സിബിഐയ്ക്ക് വരാന്‍ കഴിയില്ല. അതിനുള്ള തീരുമാനം അടുത്തിടെ മന്ത്രിസംഭ അംഗീകരിച്ചിരുന്നു. എന്നാല്‍ കോടതിയുടെ അനുമതിയോടെ സിബിഐക്ക് വരാന്‍ സാധിക്കും. ഈയൊരു പിടിവള്ളിയാണ് നിര്‍ണായക സമയത്ത് ഇഡി എടുത്തിടാന്‍ ഉദ്ദേശിക്കുന്നത്. സ്വപ്നയുടേതെന്ന് കരുതുന്ന ശബ്ദ സന്ദേശത്തിന്റെ ഉറവിടം കണ്ടെത്താന്‍ സംസ്ഥാന പോലീസ് പരാജയപ്പെട്ടാല്‍ ഇഡി ഈ മാര്‍ഗം പ്രയോഗിക്കുമെന്നാണ് സൂചന.

ഇഡിക്ക് കിട്ടിയ നിയമോപദേശമാണ് സിബിഐയിലേക്കും നീളുന്നത്. ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന മുഖ്യപ്രതി സ്വപ്ന സുരേഷിന്റെ ശബ്ദം റിക്കോര്‍ഡ് ചെയ്തു പ്രചരിപ്പിച്ചിട്ടുണ്ടെങ്കില്‍ അതു കേരള പ്രിസണ്‍സ് ആന്‍ഡ് കറക്ഷനല്‍ സര്‍വീസസ് (മാനേജ്‌മെന്റ്) ആക്ടിന്റെ ലംഘനമാണെന്നാണ് ഇഡിക്ക് നിയമോപദേശം ലഭിച്ചത്. ശബ്ദസന്ദേശം അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുന്നതാണെങ്കില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഇഡിക്ക് ഹൈക്കോടതിയെ സമീപിക്കാനും കഴിയും. അതിന് അനുകൂല വിധിയുണ്ടായാല്‍ എല്ലാ എതിര്‍പ്പുകളേയും മറികടന്ന് സിബിഐയ്ക്ക് എത്താന്‍ സാധിക്കും. ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന പ്രതിയുടെ ശബ്ദം റിക്കോര്‍ഡ് ചെയ്തു പ്രചരിപ്പിച്ചത് ആരായാലും അത് ഗുരുതര കുറ്റമാണ്. അതിനാല്‍ തന്നെ ഹൈക്കോടതിയില്‍ നിന്നും അനുകൂല തീരുമാനം ഉണ്ടാകുമെന്നാണ് ഇഡി കരുതുന്നത്.

വിവാദ ശബ്ദസന്ദേശം പുറത്തുവന്നതോടെ സ്വര്‍ണക്കടത്തുകേസില്‍ സംസ്ഥാനവും കേന്ദ്ര ഏജന്‍സികളും നേര്‍ക്കുനേര്‍ നില്‍ക്കുന്ന കാഴ്ചയാണ് കാണാന്‍ കഴിയുക. അതേസമയം സ്വപ്ന, സരിത്ത്, എം.ശിവശങ്കര്‍ എന്നിവരെ ഒരുമിച്ചിരുത്തി ചോദ്യം ചെയ്യുകയെന്ന നിര്‍ണായക നീക്കത്തിന് കസ്റ്റംസ് ഒരുങ്ങുകയാണ്. സ്വര്‍ണക്കടത്ത്, ഡോളര്‍ കടത്തു കേസുകളിലാണു മൂവരെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യുക. തുടര്‍ന്ന്, ശിവശങ്കറിനെതിരെ കേസെടുക്കുന്ന നിര്‍ണായക നീക്കത്തിലേക്കും ഈ ആഴ്ച തന്നെ കസ്റ്റംസ് കടക്കും.

നാളെ സ്വപ്നയെ വീണ്ടും കസ്റ്റഡിയില്‍ ചോദ്യം ചെയ്യാന്‍ കസ്റ്റംസ് അനുമതി തേടും. മറ്റൊരു പ്രതി സരിത്തിനെയും കസ്റ്റഡിയില്‍ വാങ്ങും. അതിനൊപ്പം ശിവശങ്കറിനെയും കസ്റ്റഡിയില്‍ ചോദ്യം ചെയ്യാന്‍ അനുമതി തേടാന്‍ കസ്റ്റംസ് തീരുമാനിച്ചിട്ടുണ്ട്. സ്വര്‍ണക്കടത്തു കേസില്‍ കഴിഞ്ഞ ദിവസം കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ജയിലില്‍ സ്വപ്നയെ ചോദ്യം ചെയ്തിരുന്നു. എം.ശിവശങ്കറിന്റെ പങ്കാളിത്തത്തെക്കുറിച്ചു നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായാണു വിവരം. അതിന്റെ അടിസ്ഥാനത്തിലാണു ശിവശങ്കറെയും ചോദ്യം ചെയ്യുന്നത്.

സ്വര്‍ണക്കടത്ത് ശിവശങ്കറിനും അറിയാമായിരുന്നുവെന്നു സ്വപ്ന ഇഡിക്ക് കഴിഞ്ഞ 10ന് മൊഴി നല്‍കിയിരുന്നു. അതിന്റെ ചുവടുപിടിച്ചാണു കസ്റ്റംസ് ജയിലിലെത്തി അവരെ ചോദ്യം ചെയ്തത്. ഇഡിയോടു പറഞ്ഞ കാര്യങ്ങള്‍ സ്വപ്ന ആവര്‍ത്തിച്ചു.

അതേസമയം ഇഡിയുടെ മുന്നിലേക്ക് രവീന്ദ്രനും സ്വപ്നയും എത്തുകും ചെയ്യും. 10 നു നല്‍കിയ മൊഴികളെ പിന്തുടര്‍ന്നുള്ള ബാക്കി ചോദ്യങ്ങളുമായാണ് ഈ ആഴ്ച ഇഡിയും സ്വപ്നയെ ചോദ്യം ചെയ്യാനൊരുങ്ങുന്നത്. മുഖ്യമന്ത്രിയുടെ അഡീഷനല്‍ െ്രെപവറ്റ് സെക്രട്ടറി സി.എം.രവീന്ദ്രനെയും ഈ ആഴ്ച തന്നെ ചോദ്യം ചെയ്യാനാണ് ഇഡിയുടെ ശ്രമം.

അതേസമയം സ്വപ്ന സുരേഷിന്റേതെന്ന പേരില്‍ പുറത്തുവന്ന ശബ്ദസന്ദേശത്തില്‍ അന്വേഷണം െ്രെകംബ്രാഞ്ച് അന്വേഷണം തുടങ്ങിയിട്ടുണ്ട്. കോടതിയുടെ അനുമതിയോടെ സ്വപ്നയുടെ മൊഴിയെടുക്കും. ഹൈടെക് സെല്ലിന്റെ സഹായത്തോടെയാണു ക്രൈംബ്രാഞ്ച് അന്വേഷണം നടത്തുക. ശബ്ദസന്ദേശം തന്റേതു തന്നെയാണോ എന്നു പൂര്‍ണമായി ഉറപ്പില്ലെന്നു സ്വപ്ന പറഞ്ഞതിനാല്‍ ആദ്യം അതു സ്ഥിരീകരിക്കുന്നതിനാകും ശ്രമിക്കുക. അതിനുശേഷം എവിടെവച്ച് ആരാണു റിക്കോര്‍ഡ് ചെയ്തതെന്നു കണ്ടെത്തും. കാര്യങ്ങള്‍ ഇങ്ങനെ പുരോഗമിക്കുമ്പോഴാണ് ഇഡി സിബിഐയ്ക്കായി കോടതിയെ സമീപിക്കുന്നത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

12 വയസ്സുകാരനെ കഞ്ചാവ് നല്‍കി ലൈംഗികമായി പീഡിപ്പിച്ചെന്ന് പരാതി  (3 hours ago)

പാര്‍ക്കിലെ ചതുപ്പില്‍ വീണ് 5 വയസുകാരന്‍ മരിച്ച സംഭവം; കിഴക്കമ്പലം ഭരണസമിതിക്കെതിരെ പ്രതിഷേധം  (5 hours ago)

വ്യാജ രേഖ ചമച്ച് സ്പായില്‍ ജോലി ചെയ്തിരുന്ന രണ്ട് ബംഗ്ലാദേശി യുവതികള്‍ അറസ്റ്റില്‍  (5 hours ago)

രാഘവ് ഛദ്ദയുടെ ബിജെപി പ്രവേശനത്തില്‍ വിമര്‍ശിച്ച് എഎപി  (5 hours ago)

പേടിഎം പേയ്‌മെന്റ് ബാങ്കിന്റെ ലൈസന്‍സ് ആര്‍ബിഐ റദ്ദാക്കി  (6 hours ago)

പാമ്പുകളെ അകറ്റാന്‍ മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് വാവ സുരേഷ്  (6 hours ago)

പാമ്പുകടിയേറ്റാല്‍ 108ല്‍ വിളിച്ചാല്‍ പ്രഥമ ശുശ്രൂഷയും വിദഗ്ധ ചികിത്സയും  (6 hours ago)

റയില്‍വെ പാലത്തിനു താഴെ വെള്ളത്തില്‍ അവശനിലയില്‍ അഞ്ജനയെ കണ്ടത് നാട്ടുകാര്‍; മകള്‍ ആത്മഹത്യ ചെയ്യില്ലെന്നും മരണത്തില്‍ ആണ്‍സുഹൃത്തിനു പങ്കുണ്ടോ എന്ന് അന്വേഷിക്കണമെന്നും അമ്മ  (8 hours ago)

രാഘവ് ഛദ്ദ ഉള്‍പ്പെടെ ആം ആദ്മിയുടെ എംപിമാര്‍ ബിജെപിയിലേക്ക്  (8 hours ago)

കെ സി വേണുഗോപാലിന്റെ വിക്കിപീഡിയ പേജിലെ വിവരണത്തില്‍ വിവാദം  (8 hours ago)

ജിമ്മില്‍ നിന്ന് വീട്ടിലെത്തി കുഴഞ്ഞുവീണ യുവാവിനെ രക്ഷിച്ച് അമ്മ  (9 hours ago)

മുണ്ടത്തിക്കോട് വെടിക്കെട്ടപകടത്തില്‍ മരണം 15 ആയി  (9 hours ago)

സൃഷ്ടിയുടെ വേദന ആസ്വദിക്കണമെങ്കില്‍ അതിന്റെ മൂല്യം തിരിച്ചറിയണമെന്ന് അഖില്‍ മാരാര്‍  (9 hours ago)

എറണാകുളത്ത് കടുത്ത ചൂടില്‍ ബൈക്കിന്റെ സീറ്റ് കത്തി  (10 hours ago)

വിജയ് സിനിമകളോട് തൃഷ നോ പറഞ്ഞത് 15 വര്‍ഷം  (10 hours ago)

Malayali Vartha Recommends