Widgets Magazine
07
Jul / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കണ്ണീര്‍ക്കാഴ്ചയായി... ബെംഗളുരുവില്‍ വാഹനാപകടത്തില്‍ മലയാളി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം


ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ചരിത്ര വിജയം സ്വന്തമാക്കി ഇന്ത്യ....


എയര്‍ ബസ് 400 തിരുവനന്തപുരത്ത് പറന്നിറങ്ങി..17 അമേരിക്കന്‍ വിദഗ്ധര്‍ ഇതിലുണ്ടെന്നാണ് സൂചന... യുദ്ധ വിമാനത്തില്‍ തിരുവനന്തപുരത്ത് തന്നെ അറ്റകുറ്റപണിക്ക് ശ്രമിക്കും..


പ്രസവിച്ചാല്‍ ഉടന്‍ പണം... സ്‌കൂള്‍ വിദ്യാര്‍ഥിനികള്‍ക്ക് ഭരണകൂടം നല്‍കിയ ഓഫര്‍ കണ്ട് ഞെട്ടിയിരിക്കുകയാണ് റഷ്യന്‍ ജനത..പ്രസവച്ചെലവിനും ശിശുപരിപാലനത്തിനും ഒരു ലക്ഷത്തിലധികം രൂപ പ്രതിഫലവും..


റിയോ തത്സുകിയുടെ പ്രവചനം യാഥാർഥ്യമായില്ലെങ്കിലും, ആശങ്കയൊഴിയുന്നില്ല: അർദ്ധരാത്രിയോടെ പർവതത്തിൽ നിന്ന് ലാവയും കട്ടിയുള്ള ചാരനിറത്തിലുള്ള പുകയും ഉയർന്ന് പൊങ്ങി...

കേരളത്തിന്റെ നിയമഭേദഗതി കോടതിയില്‍ നിലനില്‍ക്കില്ല ; റദ്ദാക്കപ്പെടും ??സമൂഹമാദ്ധ്യമങ്ങളിലൂടെയും, മുഖ്യധാരാ മാധ്യമങ്ങളിലൂടെയും വലിയതോതില്‍ വ്യക്തിഹത്യയും സ്ത്രീവിരുദ്ധതയുമൊക്കെ ആഘോഷമാക്കുന്ന ആളുകളുണ്ട് അവര്‍ക്കെതിരെ നിയമ നടപടികള്‍ ഉണ്ടാകേണ്ടതുമുണ്ട്; എന്നാല്‍ വ്യക്തതയില്ലാത്ത പോലീസ് നിയമഭേദഗതി വലിയ അധികാരദുര്‍വ്വിനിയോഗത്തിനും, പോലീരാജിനും ഇടയാക്കുമെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല; പ്രതികരണവുമായി ശ്രീജിത്ത് പെരുമന

23 NOVEMBER 2020 01:50 PM IST
മലയാളി വാര്‍ത്ത

കേരളത്തിന്റെ നിയമഭേദഗതിയിൽ നിരവധിപ്പേരാണ് പ്രതിക്കരിച്ച് കൊണ്ടിരിക്കുന്നത്.ഇപ്പോൾ ഈ വിഷയത്തിൽ പ്രതികരണവുമായി അഡ്വക്കേറ്റ് ശ്രീജിത്ത് പെരുമന എത്തിയിരിക്കുകയാണ്. ആള്‍ക്കൂട്ട സദാചാരത്തിന്റെ നാട്ടില്‍ പോലീസ്രാജ് വന്നാല്‍ അര്‍ദ്ധരാത്രി സൂര്യനുദിക്കാതിരിക്കില്ല. കൊറോണ ദുരന്തത്തോടൊപ്പം, രാജ്യതങ്ങളോളമിങ്ങോളം പോലീസ് രാജ് കളി തുടങ്ങിയപ്പോള്‍ സുപ്രീംകോടതിക്കുപോലും ഇടപെടേണ്ടിവന്നു എന്ന കാര്യം അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു .

ശ്രീജിത്ത് പെരുമനയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെ ;

കേരളത്തിന്റെ നിയമഭേദഗതി കോടതിയില്‍ നിലനില്‍ക്കില്ല ; റദ്ദാക്കപ്പെടും ??
സമൂഹമാദ്ധ്യമങ്ങളിലൂടെയും, മുഖ്യധാരാ മാധ്യമങ്ങളിലൂടെയും വലിയതോതില്‍ വ്യക്തിഹത്യയും സ്ത്രീവിരുദ്ധതയുമൊക്കെ ആഘോഷമാക്കുന്ന ആളുകളുണ്ട് അവര്‍ക്കെതിരെ നിയമ നടപടികള്‍ ഉണ്ടാകേണ്ടതുമുണ്ട് എന്നാല്‍ വ്യക്തതയില്ലാത്ത പോലീസ് നിയമഭേദഗതി വലിയ അധികാരദുര്‍വ്വിനിയോഗത്തിനും, പോലീരാജിനും ഇടയാക്കുമെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. അത് ശക്തിയുക്തം എതിര്‍ക്കപ്പെടേണ്ടതു തന്നെയാണ്.


ഐടി ആക്‌ട് 66 A ക്കൊപ്പം കേരള പോലീസ് ആക്ടിലെ 118d ചരിത്ര വിധിയിലൂടെ 2015 ല്‍ സുപ്രീംകോടതി റദ്ദാക്കിയുത് നിയമത്തിന്റെ ദുരുപയോഗ സാധ്യതയും, അഭിപ്രായ സ്വാതന്ത്ര്യമെന്ന മൗലികവകാശത്തിന്റെ ലംഘനവും, ഇലാസ്റ്റിക് പോലെ അവ്യക്തവുമാണ് എന്ന പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ്. അന്ന് റദ്ദാക്കപ്പെട്ട നിയമങ്ങളെക്കാള്‍ ഭീകരമായ സാഹചര്യമാണ് നിലവിലെ ഭേദഗതിയില്‍ കാണാന്‍ സാധിക്കുന്നത്. ഐടി നിയമം 66 A സുപ്രീം കോടതി നടത്തിയ നിരീക്ഷണങ്ങളില്‍ നിന്നുതന്നെ കാര്യങ്ങള്‍ വ്യക്തമാണ്. ഒരു ജഡ്ജിക്ക് എങ്ങനെയാണ് കീര്‍ത്തിയും അപകീര്‍ത്തിയും ഭീഷണിയും എല്ലാം തീരുമാനിക്കാന്‍ ആവുക എന്ന ചോദ്യം അന്ന് സുപ്രീം കോടതി ചോദിച്ചു. ഒരു ജഡ്ജിക്ക് തീരുമാനിക്കാനാവാത്ത കാര്യം എങ്ങനെയാണ് ഒരു പോലീസുകാരന് വ്യാഖ്യാനിക്കാന്‍ ആവുക എന്നതാണ് ഈ ഭേദഗതിയിലെ ഏറ്റവും പ്രധാനപ്പെട്ട ചോദ്യം. അതിന് 'അങ്ങനെ ഒന്നും സംഭവിക്കില്ല ' എന്ന് മറുപടി പറഞ്ഞു കയ്യൊഴിയാന്‍ ഭരണകൂടത്തിന് സാധിക്കില്ല.


കൊറോണയെ നേരിടാന്‍ പൊലീസിന് സമ്ബൂര്‍ണ്ണ അധികാരം നല്‍കിയ അതേ ജനകീയ കേരള സര്‍ക്കാരാണിപ്പോള്‍ ജനങ്ങളുടെ മൗലികവകാശത്തിനുമേല്‍ പോലീസ്രാജ് പ്രഖ്യാപിക്കുന്നത് എന്നത്ഒരു സിസ്റ്റത്തിന്റെ തന്നെയും, ഭരണകൂടത്തിന്റെയും പരാജയമാണിത്. അതേസമയം.. ഇന്‍സ്റ്റന്റ് ജസ്റ്റിസിന് കയ്യടിക്കുന്ന സദാചാരവാദികളുടെ നാട്ടില്‍ ഈ നിയമഭേദഗതിക്കും കയ്യടിക്കുന്നവരുണ്ടാകാം എങ്കിലും ആള്‍ക്കൂട്ട സദാചാരത്തിന്റെ നാട്ടില്‍ പോലീസ്രാജ് വന്നാല്‍ അര്‍ദ്ധരാത്രി സൂര്യനുദിക്കാതിരിക്കില്ല. കൊറോണ ദുരന്തത്തോടൊപ്പം, രാജ്യതങ്ങളോളമിങ്ങോളം പോലീസ് രാജ് കളി തുടങ്ങിയപ്പോള്‍ സുപ്രീംകോടതിക്കുപോലും ഇടപെടേണ്ടിവന്നു.
കോവിഡ് പശ്ചാതലത്തില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ അടിയന്തരാവസ്ഥയാണെന്ന് ധരിക്കേണ്ടതില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കുന്ന സാഹചര്യമുണ്ടായി.


പ്രതികള്‍ക്ക് ജാമ്യം നല്‍കാതിരിക്കാന്‍ ലോക്ക്ഡൗണ്‍ കാരണമാകരുതെന്നും സുപ്രീംകോടതി പറഞ്ഞു. ജാമ്യം നിഷേധിച്ച മദ്രാസ് ഹൈക്കോടതി വിധി ചോദ്യം ചെയ്താണ് സുപ്രീംകോടതിയുടെ നിരീക്ഷണം. ശക്തമായ ഭാഷയിലാണ് ഹൈക്കോടതി വിധിയെ സുപ്രീംകോടതി വിലയിരുത്തിയത്. കോടതിയും നിയമവാഴ്ചയും ഉള്ളതുകൊണ്ട് മാത്രമാണ് നമ്മുക്ക് നമ്ബിനാരായണനെ പദ്മഭൂഷണ്‍ നല്‍കി ആദരിക്കേണ്ടി വന്നത് ..അല്ലെങ്കില്‍ ഒരു വെടിയുണ്ടയില്‍ തീരുമായിരുന്നു ഇദ്ദേഹവും …

ഒപ്പം ഒരു കഥകൂടി ഓര്‍മ്മപ്പെടുത്തട്ടെ, എഴുപതുകളുടെ ആരംഭത്തില്‍ പൊലീസ് കൊല ചെയ്ത നക്‌സല്‍ നേതാവ് വര്‍ഗീസിനെ ഓര്‍മ്മയുണ്ടോ, വയനാട്ടിലെ ആദിവാസികള്‍ക്കിടയില്‍ ജന്മിത്വത്തിനെതിരായി പ്രവര്‍ത്തിച്ചിരുന്ന വര്‍ഗീസിനെ പൊലീസ് പിടികൂടി കസ്റ്റഡിയില്‍ വെടിവച്ചു കൊല്ലുകയായിരുന്നുവെന്ന് 40 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സ്ഥിരീകരിക്കപ്പെട്ടത്. അതിന്റെ പേരില്‍ കൊലപാതകത്തിന് നേതൃത്വം നല്‍കിയ മുന്‍ പൊലീസ് ഓഫീസര്‍ കെ ലക്ഷ്മണ കുറ്റക്കാരനാണെന്ന് സിബിഐ കോടതി കണ്ടെത്തിയിരുന്നു. ലക്ഷ്മണയ്ക്ക് ജീവപര്യന്തം തടവും പതിനായിരം രൂപ പിഴയും ശിക്ഷ വിധിക്കുകയുമുണ്ടായി എന്ന കാര്യവും ഈ പോലീസ് രാജിന് കയ്യടിക്കുന്നവര്‍ മനസിലാക്കണം. പോലീസ് പൊലീസായാല്‍ മതി, ഭരണാധികാരികളോ, സൂപ്പര്‍ കോടതികളോ ആകുന്നത് ജനാധിപത്യത്തിന് ഭീഷണിയാണ്… വിശദമായി പബ്ലിക് കണ്‍സള്‍ട്ടേഷനോടു കൂടി പുതിയ നിയമനിര്‍മ്മാണം നടക്കുകയാണ് പ്രശ്‌നപരിഹാരം. അല്ലാതെ ' പോലീസിന്റെ ആത്മവീര്യം ' നിയന്ത്രണങ്ങളില്ലാതെ കൂട്ടലല്ല . ഈ ഭേദഗതിയോട് പൂര്‍ണ്ണമായി വിയോജിക്കുന്നു.
അഡ്വ ശ്രീജിത്ത് പെരുമന

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സപ്ലിമെന്ററി അലോട്ട്മെന്റില്‍ 35,947പേരാണ്  (26 minutes ago)

ഒന്നര മണിക്കൂറിന് ശേഷം ജീവനോടെ പുറത്തേയ്ക്ക്....  (34 minutes ago)

സന്ദര്‍ശകര്‍ക്ക് വിലക്ക്....21 ദിവസം ഇവിടെ ക്വാറന്റൈനില്‍  (1 hour ago)

മരം ദേഹത്ത് വീണ് ....  (1 hour ago)

ബസ് ബൈക്കിലിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന പുരോഹിതന്‍ മരിച്ചു...  (1 hour ago)

കിണറിന്റെ കൈവരിയിലിരുന്ന് വീട്ടുകാരോട് സംസാരിച്ചിരിക്കവെ.....  (1 hour ago)

17 പേരുടെ വിദഗ്ധ സംഘം തിരുവനന്തപുരത്ത് തുടരുന്നു....  (1 hour ago)

ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തില്‍ നിയന്ത്രണം....  (2 hours ago)

അധ്യാപികക്ക് കര്‍ശന ഉപാധികളോടെ മുന്‍കൂര്‍ ജാമ്യം  (2 hours ago)

മലപ്പുറം ജില്ലയില്‍ നിപ ബാധിച്ച വ്യക്തിയുടെ സമ്പര്‍ക്ക പട്ടികയിലുള്ള  (2 hours ago)

കോളേജിലേക്ക് വരുന്നതിനിടെ ആല്‍ബി സഞ്ചരിച്ച ബൈക്ക് ലോറിയുമായി  (2 hours ago)

എഡ്ജ്ബാസ്റ്റണ്‍ പിച്ചില്‍ ചരിത്രത്തിലാദ്യമായാണ് ഇന്ത്യ ഒരു ടെസ്റ്റ് മത്സരം വിജയിക്കുന്നത്...  (3 hours ago)

അനസ്‌തേഷ്യ നല്‍കുന്നതിനിടെ രണ്ടുമാസം പ്രായമുള്ള നവജാത ശിശുവിന് ദാരുണാന്ത്യം  (10 hours ago)

സിപിഎം നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമെതിരെ നടപടിക്ക് നിര്‍ദ്ദേശം  (11 hours ago)

പരാതി നല്‍കിയാല്‍ ബലാത്സംഗം ചെയ്യുമെന്നും കുടുംബത്തെ ഉപദ്രവിക്കുമെന്നും ഭീഷണി  (11 hours ago)

Malayali Vartha Recommends