Widgets Magazine
15
May / 2024
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കഠിനമായ ചൂടില്‍ നിന്ന് ചെറിയൊരാശ്വാസമായി വേനല്‍ മഴ.... സംസ്ഥാനത്ത് ഇന്നും മഴ ശക്തമായി തുടരുമെന്ന് കാലാവസ്ഥ പ്രവചനം, 3 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്...


പ്രശസ്ത എഴുത്തുകാരിയും നൊബേല്‍ സമ്മാന ജേതാവുമായ ആലിസ് മണ്‍റോ അന്തരിച്ചു.... 93 വയസായിരുന്നു, ചെറുകഥകളിലൂടെ വായനക്കാരെ അത്ഭുതപ്പെടുത്തിയ എഴുത്തുകാരിയായിരുന്നു മണ്‍റോ


ജബാലിയയിലും തെക്കൻ ഗാസയിലെ റഫയിലും ഒരേസമയം ആക്രമണം ശക്തമാക്കി ഇസ്രയേൽ സൈന്യം:- ഇസ്രയേൽ സൈന്യവുമായി രൂക്ഷമായ ഏറ്റുമുട്ടൽ നടക്കുന്നതായി സ്ഥിരീകരിച്ച് ഹമാസ്...


കരിപ്പൂർ വിമാനത്താവളത്തിൽ ഇറങ്ങേണ്ട വിമാനങ്ങൾ വഴിതിരിച്ചുവിട്ടു...


വിവാഹം കഴിഞ്ഞ് വധുവിന്റെ കൈപിടിച്ച് വീട്ടിലെത്തിയപ്പോൾ വരനുമായി തനിക്ക് ബന്ധമുണ്ടെന്ന അവകാശവാദവുമായി മറ്റൊരു യുവതി രംഗത്ത്:- വിവാഹ ദിവസം തന്നെ വരനും വധുവും വേർപിരിഞ്ഞു; സ്വർണ്ണം തട്ടിയെടുക്കാൻ കബളിപ്പിച്ച് വിവാഹം നടത്തിയെന്ന് ആരോപിച്ച് നെടുങ്കാട് സ്വദേശിക്കെതിരെ വധുവിന്റെ കുടുംബം പരാതി നൽകി...

'എല്ലാ രാജ്യങ്ങള്‍ക്കും പട്ടാളമുണ്ട്; പാകിസ്താനില്‍ പട്ടാളത്തിന് ഒരു രാജ്യമുണ്ട് എന്നൊരു തമാശയുണ്ട്. പൊലീസിന് ഭരിക്കാന്‍ കേരളം എന്നൊരു നാടില്ല. അതൊരു തമാശയുമല്ല....' പൊലീസ് നിയമഭേദഗതി നടപ്പിലാക്കിയ സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനത്തെ വിമര്‍ശിച്ച് മാധ്യമപ്രവര്‍ത്തകന്‍ കെ.ജെ ജേക്കബ്ബ്

23 NOVEMBER 2020 04:15 PM IST
മലയാളി വാര്‍ത്ത

പൊലീസ് നിയമഭേദഗതി നടപ്പിലാക്കിയ സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനത്തെ വിമര്‍ശിച്ച് മാധ്യമപ്രവര്‍ത്തകന്‍ കെ.ജെ ജേക്കബ്ബ് രംഗത്ത്. ഓര്‍ഡിനന്‍സ് സര്‍ക്കാര്‍ പിന്‍വലിക്കണമെന്ന് അദ്ദേഹം പറയുകയുണ്ടായി. 'ഇടതുപക്ഷ രാഷ്ട്രീയത്തില്‍ വിശ്വസിക്കുന്നവര്‍ക്ക് അഭിമാനിക്കാന്‍ തക്ക കാര്യങ്ങള്‍ ചെയ്ത സര്‍ക്കാരാണ് ഇത്. പക്ഷെ അഭിപ്രായം പറയുന്നതില്‍ നിന്നും ജയില്‍കാട്ടി പൗരനെ ഭീഷണിപ്പെടുത്തി തടയുന്ന ഒരൊറ്റ നിയമം ഒരു തട്ടില്‍ വെച്ചാല്‍ മറ്റേ തട്ടില്‍ മറ്റെന്തു വച്ചാലും ആ കരിനിയമത്തിന്റെ തട്ട് താണിരിക്കും'-എന്നും കെ.ജെ ജേക്കബ്ബ് ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

കുറിപ്പിന്റെ പൂര്‍ണരൂപം ഇങ്ങനെ;

പൊലീസുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ പൊലീസിന്റെ നിലപാടാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാട്, മുഖ്യമന്ത്രിയുടെ നിലപാടാണ് മന്ത്രിസഭയുടെ നിലപാട്, അതാണ് സി.പി.ഐ.എമ്മിന്റെ നിലപാട്, അതാണ് എല്‍.ഡി.എഫിന്റെ നിലപാട്, അതാണ് ഇടതു രാഷ്ട്രീയത്തിന്റെ നിലപാട് എന്ന നിലയുണ്ട് ഇപ്പോള്‍.ഏറ്റുമുട്ടല്‍ കൊലകള്‍ പാടില്ല എന്നത് ഇടതുപാര്‍ട്ടികളുടെ പ്രഖ്യാപിത നിലപാടാണ്. ഫാസിസ്റ്റുകള്‍ ഒഴികെയുള്ള എല്ലാ പാര്‍ട്ടികളുടെയും നിലപാടാണ്. കേരളത്തില്‍ ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം എട്ടു മനുഷ്യരെ മാവോയിസ്റ്റുകള്‍ എന്ന പേരില്‍ വെടിവച്ചുകൊന്നു.

യു.എ.പി.എ കരിനിയമാണ് എന്നത് ഇടതുപാര്‍ട്ടികളുടെ നിലപാടാണ്. മുഴുവന്‍ പാര്‍ട്ടി സംവിധാനവും എതിര്‍ത്തിട്ടും രണ്ടു ചെറുപ്പക്കാര്‍ പത്തുമാസത്തോളം യു.എ.പി.എ നിയമപ്രകാരം ജയിലില്‍കിടന്നു. ഒരു നീതിയും നടപ്പായില്ല.ആ എട്ടുപേരുടെ കൊലപാതകങ്ങളില്‍ മുഖ്യമന്ത്രിയ്ക്ക് ഉത്തരവാദിത്തമുണ്ട് എന്നെഴുതിയാല്‍ ജയിലില്‍ പോകേണ്ടിവരുന്ന ഒരു നിയമമാണ് ഇപ്പോള്‍ ഉണ്ടാക്കിയിരിക്കുന്നത്. ആ കുട്ടികളെ ജയിലിലടച്ചത് മുഖ്യമന്ത്രി പൊലീസുകാരുടെ ദാസനായതുകൊണ്ടാണ് എന്നു പറഞ്ഞാല്‍ കോടതി കയറേണ്ടിയും വരും.

ഇടതുപക്ഷ രാഷ്ട്രീയത്തില്‍ വിശ്വസിക്കുന്നവര്‍ക്ക് അഭിമാനിക്കാന്‍ തക്ക കാര്യങ്ങള്‍ ചെയ്ത സര്‍ക്കാരാണ് ഇത്. അതുണ്ടാക്കിയ ആശുപത്രികളും കൊടുത്ത മരുന്നുകളും കെട്ടിപ്പൊക്കിയ വീടുകളും പള്ളിക്കൂടങ്ങളും നടത്തിയ പ്രതിരോധങ്ങളും ചെറുത്തുനില്‍പ്പും അതിജീവനമഹാസമരങ്ങളും വെട്ടിയ പുതുവഴികളും ഓര്‍ത്തുവെക്കേണ്ടതാണ്.പക്ഷെ അഭിപ്രായം പറയുന്നതില്‍നിന്നും ജയില്‍കാട്ടി പൗരനെ ഭീഷണിപ്പെടുത്തി തടയുന്ന ഒരൊറ്റ നിയമം ഒരു തട്ടില്‍വെച്ചാല്‍ മറ്റേ തട്ടില്‍ മറ്റെന്തു വച്ചാലും ആ കരിനിയമത്തിന്റെ തട്ട് താണിരിക്കും. സര്‍ക്കാര്‍ ഈ ഓര്‍ഡിനന്‍സ് പിന്‍വലിക്കണം.

നിയമത്തിലില്ലാത്ത ആനുകൂല്യം ചട്ടങ്ങളില്‍ വരുമെന്ന അസംബന്ധം പറഞ്ഞുനടക്കുന്നതിനു പകരം ദുരുപയോഗം തടയാന്‍ നിയമവിദഗ്ധരുമായി ആലോചിച്ചു എസ്.ഒ.പിയില്‍ ഉള്‍ക്കൊള്ളിക്കാനിരിക്കുന്ന കാര്യങ്ങള്‍ ചേര്‍ത്തു നിയമം പരിഷ്‌കരിക്കണം. എല്ലാ രാജ്യങ്ങള്‍ക്കും പട്ടാളമുണ്ട്; പാകിസ്താനില്‍ പട്ടാളത്തിന് ഒരു രാജ്യമുണ്ട് എന്നൊരു തമാശയുണ്ട്. പൊലീസിന് ഭരിക്കാന്‍ കേരളം എന്നൊരു നാടില്ല. അതൊരു തമാശയുമല്ല.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചര്‍ച്ചയ്‌ക്കൊടുവില്‍.... വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് മില്‍മ ജീവനക്കാര്‍ നടത്തിയ സമരം അവസാനിച്ചു...  (1 minute ago)

ഐ.പി.എല്ലിലെ നിര്‍ണായകമായ പോരാട്ടത്തില്‍ ലഖ്‌നോ സൂപ്പര്‍ ജയന്റ്‌സിനെതിരെ 19 റണ്‍സിന് കീഴടക്കി ഡല്‍ഹി ക്യാപിറ്റല്‍സ്...  (6 minutes ago)

കഠിനമായ ചൂടില്‍ നിന്ന് ചെറിയൊരാശ്വാസമായി വേനല്‍ മഴ.... സംസ്ഥാനത്ത് ഇന്നും മഴ ശക്തമായി തുടരുമെന്ന് കാലാവസ്ഥ പ്രവചനം, 3 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്...  (35 minutes ago)

പ്രശസ്ത എഴുത്തുകാരിയും നൊബേല്‍ സമ്മാന ജേതാവുമായ ആലിസ് മണ്‍റോ അന്തരിച്ചു.... 93 വയസായിരുന്നു, ചെറുകഥകളിലൂടെ വായനക്കാരെ അത്ഭുതപ്പെടുത്തിയ എഴുത്തുകാരിയായിരുന്നു മണ്‍റോ  (51 minutes ago)

പന്തീരാങ്കാവില്‍ നവവധുവിനെ ക്രൂരമായി മര്‍ദ്ദിച്ച സംഭവം... വധശ്രമം, സ്ത്രീധനപീഡനം അടക്കം കുറ്റങ്ങള്‍ ചുമത്തി ഭര്‍ത്താവ് രാഹുലിനെതിരെ പൊലീസ് കേസെടുത്തു  (5 hours ago)

മകന്റെ മര്‍ദ്ദനമേറ്റ് അബോധാവസ്ഥയിലായ 63കാരന്‍ മരിച്ചു  (7 hours ago)

മഞ്ഞപ്പിത്ത ജാഗ്രത, തിളപ്പിച്ചാറ്റിയ വെള്ളം മാത്രമേ കുടിക്കാവൂ: മന്ത്രി വീണാ ജോര്‍ജ്  (7 hours ago)

ലയങ്ങളുടെ സുരക്ഷിതത്വവും അടിസ്ഥാന സൗകര്യങ്ങളും ഉറപ്പാക്കും ; മാർഗനിർദ്ദേശങ്ങളിറക്കി തൊഴിൽ വകുപ്പ്  (7 hours ago)

പന്തീരാങ്കാവ് സ്ത്രീധന പീഡനക്കേസില്‍ പൊലീസ് നിസംഗരായി പെരുമാറി; പൊലീസ് ഇരയ്‌ക്കൊപ്പമോ വേട്ടക്കാര്‍ക്കൊപ്പമോ?  (7 hours ago)

ബി.ജെ.പിയുടെ ലോക്സഭാ സ്ഥാനാര്‍ത്ഥി കങ്കണ റണാവത്തിന്റെ ആസ്ഥി 90 കോടി  (7 hours ago)

ഡോ ശശി തരൂര്‍ മികച്ച വിജയം നേടുമെന്ന് യുഡിഎഫ്  (7 hours ago)

രാജ്യസുരക്ഷയ്ക്ക് ഭീഷണി... പ്രധാനമന്ത്രിയുടെ ജീവൻ എടുത്ത കൊടും ഭീകരർ!  (7 hours ago)

നരേന്ദ്ര മോദി ചൊവ്വാഴ്ച നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു....  (7 hours ago)

മഞ്ഞപ്പിത്തം പടരുന്നു... അതീവ ജാഗ്രത; തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുക; ലക്ഷണം കണ്ടാൽ ഉടൻ ചികിത്സ  (7 hours ago)

കേരളത്തെ പിടിച്ചു കുലുക്കി ഭീകര മഴ... അടുത്ത 3 മണിക്കൂർ ഏറെ നിർണായകം! സംസ്ഥാനത്ത് കനത്തമഴയ്ക്ക് സാധ്യത  (7 hours ago)

Malayali Vartha Recommends