Widgets Magazine
25
Apr / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മരണത്തിന്റെ മധുരം വിളമ്പിയത് വേലക്കാരിയോ? 2 വർഷത്തെ പ്ലാനിംഗ്, ചെങ്ങന്നൂരിലെ വയോധികന്റെ മരണത്തിൽ ചുരുളഴിയാത്ത രഹസ്യങ്ങൾ...


അഞ്ച് പാമ്പുകൾ വന്നിട്ടും വഴി കാണാനായില്ല! തറ പൊളിച്ചുള്ള പരിശോധനയിലും ദുരൂഹത നീങ്ങുന്നില്ല; ഭീതിയിൽ കോടാലി...


വിധി ഒളിപ്പിച്ച ക്രൂരത; അമ്മയുടെ ചിതയടങ്ങും മുൻപേ പാടശേഖരത്ത് ഗിരിയുടെ ശിരസ്സ്! തൃശൂരിനെ നടുക്കിയ മുണ്ടത്തിക്കോട് ദുരന്തം...


മരണം പോക്കറ്റിലും പറമ്പിലും! പാമ്പിനെ കീശയിലിട്ട് ഒരാൾ, ഇരുട്ടത്ത് ജീവൻ വെടിഞ്ഞ് സെലീന; കേരളത്തെ നടുക്കിയ ആ മണിക്കൂറുകൾ...


'പണം തന്നെങ്കിൽ കൊല്ലില്ലായിരുന്നു..' 19 കാരൻ പ്രതിയുടെ ക്രൂരത..ഐആര്‍എസ് ഉദ്യോഗസ്ഥന്റെ 22 വയസ്സുള്ള മകളെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി..ആ വീട്ടിലെ മുൻ ജീവനക്കാരൻ തന്നെ..പ്രതി പിടിയിൽ..

ശിവശങ്കര്‍ ദേ കിടക്കുന്നു... സ്വപ്നയുടെ ഓഡിയോ ചോര്‍ന്ന വിധം അന്വേഷിക്കുന്ന സംഘത്തിന് കേന്ദ്ര ഏജന്‍സികള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാമെന്ന് ഉപദേശം; വാദി പ്രതിയാകുന്നതിനെതിരെ ആഞ്ഞടിക്കാനുറച്ച് അന്വേഷണ ഏജന്‍സികള്‍; ശിവശങ്കറിന് കുരുക്ക് മുറുകി

24 NOVEMBER 2020 07:42 AM IST
മലയാളി വാര്‍ത്ത

സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ ഓഡിയോ ഉണ്ടാക്കിയ വിവാദം ഇപ്പോഴും അവസാനിച്ചിട്ടില്ല. ഇപ്പോഴാകട്ടെ അത് കേന്ദ്ര ഏജന്‍സികള്‍ക്കെതിരെ എങ്ങനെ തിരിച്ചുവിടാനാകുമെന്ന ചിന്തയാണുള്ളത്. വാദിയെ പ്രതിയാക്കാനുള്ള ശ്രമത്തിനെതിരെ ആഞ്ഞടിക്കാനൊരുങ്ങുകയാണ് രാജ്യ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍. അന്വേഷണം കടുപ്പിക്കാന്‍ ഡോവല്‍ നിര്‍ദേശം നല്‍കിക്കഴിഞ്ഞു. ഇതോടെ ശിവശങ്കറിന്റെ കാര്യം ഓക്കെയായി. അന്ന് കസ്റ്റംസ് വിട്ടുകളഞ്ഞ ശിവശങ്കറിനെ ഇന്ന് അറസ്റ്റ് ചെയ്യും.

അതിനിടെ സ്വപ്ന സുരേഷിന്റേതായി പുറത്തുവന്ന ശബ്ദസന്ദേശം സംബന്ധിച്ച് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സ്വപ്നയുടെ മൊഴിയെടുക്കാന്‍ ജയില്‍ വകുപ്പിന്റെ അനുമതി തേടി. ക്രൈംബ്രാഞ്ചിന്റെ കത്ത് സ്വപ്നയെ റിമാന്‍ഡ് ചെയ്ത കോടതിയുടെ അനുമതിക്കായി ജയില്‍ വകുപ്പ് കൈമാറി. സ്വപ്ന കോഫെപോസ പ്രകാരമുള്ള തടവിലായതിനാല്‍ കസ്റ്റംസിന്റെയും അനുമതി വേണ്ടി വരും.

അതേസമയം ഈ ശബ്ദസന്ദേശം പുറത്തായതില്‍ അന്വേഷണം നടത്തണമോ എന്ന കാര്യത്തില്‍ സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയ്ക്കു നിയമോപദേശം ലഭിച്ചു. ശബ്ദരേഖ സ്വപ്നയുടേതാണെന്നു തെളിയുന്നെങ്കില്‍ കേന്ദ്ര അന്വേഷണ ഏജന്‍സിക്കെതിരെ നിയമനടപടി സ്വീകരിക്കാമെന്ന നിയമോപദേശമാണു ലഭിച്ചതെന്നാണു സൂചന.

അതേസമയം കസ്റ്റംസ് ശിവശങ്കറിനെ ഇന്ന് അറസ്റ്റ് ചെയ്യും. നയതന്ത്ര പാഴ്‌സല്‍ സ്വര്‍ണക്കടത്തു പിടികൂടിയശേഷം കസ്റ്റംസ് ഉദ്യോഗസ്ഥരെ ഫോണില്‍ വിളിച്ചിട്ടില്ലെന്ന എം. ശിവശങ്കറിന്റെ മൊഴികള്‍ കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷ് ഖണ്ഡിച്ചതാണ് അദ്ദേഹത്തിന്റെ അറസ്റ്റിലേക്കു നീങ്ങാന്‍ കസ്റ്റംസിന് വഴിയൊരുക്കിയത്. കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഇഡി ശിവശങ്കറെ അറസ്റ്റ് ചെയ്തശേഷം കഴിഞ്ഞ 18നു കസ്റ്റംസ് സ്വപ്നയെ അട്ടക്കുളങ്ങര ജയിലില്‍ ചോദ്യം ചെയ്തിരുന്നു.

ജൂണ്‍ 30നു 14 കോടി രൂപ വിലമതിക്കുന്ന 30 കിലോ സ്വര്‍ണം കസ്റ്റംസ് തടഞ്ഞുവച്ചപ്പോഴും വിട്ടുകിട്ടാന്‍ ശിവശങ്കര്‍ ചില കസ്റ്റംസ് ഉദ്യോഗസ്ഥരെ ബന്ധപ്പെട്ടതായി സ്വപ്ന അന്നു മൊഴി നല്‍കി.

നയതന്ത്ര പാഴ്‌സല്‍ പിടിച്ചതു യുഎഇ കോണ്‍സുലേറ്റ് അധികൃതരെ ചൊടിപ്പിച്ചതായും തന്റെ സേവനം അവസാനിപ്പിക്കാന്‍ സാധ്യതയുണ്ടെന്നും സ്വപ്ന പറഞ്ഞെങ്കിലും വിട്ടുകിട്ടാന്‍ താനാരെയും വിളിച്ചില്ലെന്നാണ് കസ്റ്റംസ്, എന്‍ഐഎ, ഇഡി എന്നിവയോടു ശിവശങ്കര്‍ ആവര്‍ത്തിച്ചത്. അതു ശരിയല്ലെന്നായിരുന്നു സ്വപ്നയുടെ മൊഴി.

ഇതിനു തെളിവുണ്ടോയെന്ന കസ്റ്റംസ് സംഘത്തിന്റെ ചോദ്യത്തിന്, തെളിവു നിങ്ങള്‍ക്കു കണ്ടെത്താന്‍ കഴിയുമെന്നു മറുപടി നല്‍കി. നേരിട്ടുള്ള തെളിവു നല്‍കാതിരുന്ന സാഹചര്യത്തില്‍ സ്വപ്നയുടെ ഈ മൊഴി കസ്റ്റംസ് രേഖപ്പെടുത്തിയില്ല. എന്നാല്‍, ശിവശങ്കറും താനും ചേര്‍ന്നു നടത്തിയ സാമ്പത്തിക ഇടപാടുകള്‍, വിദേശയാത്രകള്‍ എന്നിവയെ കുറിച്ചു മുഖ്യമന്ത്രിക്ക് അറിവുണ്ടായിരുന്നില്ലെന്ന മൊഴികളില്‍ സ്വപ്ന ഉറച്ചു നിന്നു.

ഇതേസമയം, വിദേശ കറന്‍സി കടത്തു കേസില്‍ യുഎഇ കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥരായ കോണ്‍സുല്‍ ജനറല്‍ ജമാല്‍ അല്‍സാബി, അറ്റാഷെ റഷീദ് ഖമീസ് അല്‍ ഷിമിലി, ധനകാര്യവിഭാഗം മേധാവി ഖാലിദ് അലി ഷൗക്രി എന്നിവര്‍ക്കെതിരെ സ്വപ്ന നല്‍കിയ മൊഴി വിശദമായി രേഖപ്പെടുത്തി.

ഈ മാസം 18നു ജയിലില്‍ സ്വപ്ന കസ്റ്റംസിനു നല്‍കിയ മൊഴി കേസിനു കൂടുതല്‍ രാഷ്ട്രീയ നിറം പകരുമെന്ന സൂചനയാണു പുറത്തുവരുന്നത്. ശിവശങ്കറിനു പുറമേ 2 ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കു കൂടി തന്റെ സാമ്പത്തിക ഇടപാടുകളില്‍ നേരിട്ടു പങ്കാളിത്തമുണ്ടെന്നും, പലഘട്ടങ്ങളിലും ഇവരുടെ സഹായം തേടിയിട്ടുണ്ടെന്നും സ്വപ്നയുടെ മൊഴിയിലുണ്ട്.

കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ മുഖ്യമന്ത്രിയുടെ അഡിഷനല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രനെ ചോദ്യം ചെയ്യുന്നതിനു മുന്നോടിയായി സ്വപ്നയുടെ പുതിയ മൊഴിയുടെ പകര്‍പ്പ് ഇഡിയും കസ്റ്റംസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. അങ്ങനെ ആകെ കലങ്ങി മറിയുകയാണ്. ഫലം ഉടനറിയാം.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

12 വയസ്സുകാരനെ കഞ്ചാവ് നല്‍കി ലൈംഗികമായി പീഡിപ്പിച്ചെന്ന് പരാതി  (54 minutes ago)

പാര്‍ക്കിലെ ചതുപ്പില്‍ വീണ് 5 വയസുകാരന്‍ മരിച്ച സംഭവം; കിഴക്കമ്പലം ഭരണസമിതിക്കെതിരെ പ്രതിഷേധം  (2 hours ago)

വ്യാജ രേഖ ചമച്ച് സ്പായില്‍ ജോലി ചെയ്തിരുന്ന രണ്ട് ബംഗ്ലാദേശി യുവതികള്‍ അറസ്റ്റില്‍  (2 hours ago)

രാഘവ് ഛദ്ദയുടെ ബിജെപി പ്രവേശനത്തില്‍ വിമര്‍ശിച്ച് എഎപി  (2 hours ago)

പേടിഎം പേയ്‌മെന്റ് ബാങ്കിന്റെ ലൈസന്‍സ് ആര്‍ബിഐ റദ്ദാക്കി  (3 hours ago)

പാമ്പുകളെ അകറ്റാന്‍ മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് വാവ സുരേഷ്  (3 hours ago)

പാമ്പുകടിയേറ്റാല്‍ 108ല്‍ വിളിച്ചാല്‍ പ്രഥമ ശുശ്രൂഷയും വിദഗ്ധ ചികിത്സയും  (3 hours ago)

റയില്‍വെ പാലത്തിനു താഴെ വെള്ളത്തില്‍ അവശനിലയില്‍ അഞ്ജനയെ കണ്ടത് നാട്ടുകാര്‍; മകള്‍ ആത്മഹത്യ ചെയ്യില്ലെന്നും മരണത്തില്‍ ആണ്‍സുഹൃത്തിനു പങ്കുണ്ടോ എന്ന് അന്വേഷിക്കണമെന്നും അമ്മ  (5 hours ago)

രാഘവ് ഛദ്ദ ഉള്‍പ്പെടെ ആം ആദ്മിയുടെ എംപിമാര്‍ ബിജെപിയിലേക്ക്  (5 hours ago)

കെ സി വേണുഗോപാലിന്റെ വിക്കിപീഡിയ പേജിലെ വിവരണത്തില്‍ വിവാദം  (5 hours ago)

ജിമ്മില്‍ നിന്ന് വീട്ടിലെത്തി കുഴഞ്ഞുവീണ യുവാവിനെ രക്ഷിച്ച് അമ്മ  (6 hours ago)

മുണ്ടത്തിക്കോട് വെടിക്കെട്ടപകടത്തില്‍ മരണം 15 ആയി  (6 hours ago)

സൃഷ്ടിയുടെ വേദന ആസ്വദിക്കണമെങ്കില്‍ അതിന്റെ മൂല്യം തിരിച്ചറിയണമെന്ന് അഖില്‍ മാരാര്‍  (6 hours ago)

എറണാകുളത്ത് കടുത്ത ചൂടില്‍ ബൈക്കിന്റെ സീറ്റ് കത്തി  (7 hours ago)

വിജയ് സിനിമകളോട് തൃഷ നോ പറഞ്ഞത് 15 വര്‍ഷം  (7 hours ago)

Malayali Vartha Recommends