Widgets Magazine
25
Apr / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മരണത്തിന്റെ മധുരം വിളമ്പിയത് വേലക്കാരിയോ? 2 വർഷത്തെ പ്ലാനിംഗ്, ചെങ്ങന്നൂരിലെ വയോധികന്റെ മരണത്തിൽ ചുരുളഴിയാത്ത രഹസ്യങ്ങൾ...


അഞ്ച് പാമ്പുകൾ വന്നിട്ടും വഴി കാണാനായില്ല! തറ പൊളിച്ചുള്ള പരിശോധനയിലും ദുരൂഹത നീങ്ങുന്നില്ല; ഭീതിയിൽ കോടാലി...


വിധി ഒളിപ്പിച്ച ക്രൂരത; അമ്മയുടെ ചിതയടങ്ങും മുൻപേ പാടശേഖരത്ത് ഗിരിയുടെ ശിരസ്സ്! തൃശൂരിനെ നടുക്കിയ മുണ്ടത്തിക്കോട് ദുരന്തം...


മരണം പോക്കറ്റിലും പറമ്പിലും! പാമ്പിനെ കീശയിലിട്ട് ഒരാൾ, ഇരുട്ടത്ത് ജീവൻ വെടിഞ്ഞ് സെലീന; കേരളത്തെ നടുക്കിയ ആ മണിക്കൂറുകൾ...


'പണം തന്നെങ്കിൽ കൊല്ലില്ലായിരുന്നു..' 19 കാരൻ പ്രതിയുടെ ക്രൂരത..ഐആര്‍എസ് ഉദ്യോഗസ്ഥന്റെ 22 വയസ്സുള്ള മകളെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി..ആ വീട്ടിലെ മുൻ ജീവനക്കാരൻ തന്നെ..പ്രതി പിടിയിൽ..

എഴുനൂറില്‍ പരം നിക്ഷേപകരില്‍ നിന്നായി അമ്പതു കോടിയിലധികം രൂപ തട്ടിയെടുത്ത ' ടോട്ടല്‍ ഫോര്‍ യു ' നിക്ഷേപ തട്ടിപ്പ് കേസില്‍ 19 പ്രതികള്‍ക്കുമെതിരായ വിചാരണ പുനരാരംഭിച്ചു... പ്രതികള്‍ ചതിക്കണമെന്ന ഉദ്ദേശ്യത്തോടെയാണ് തന്നില്‍ നിന്ന് പണം തട്ടിച്ചെടുത്തതെന്ന് യുവതി സാക്ഷിമൊഴി നല്‍കി: എട്ടു മാസത്തിനകം 64 സാക്ഷികളുടെ സാക്ഷി വിസ്താര വിചാരണ പൂര്‍ത്തിയാക്കാന്‍ ഹൈക്കോടതി ഉത്തരവ്

24 NOVEMBER 2020 07:35 AM IST
മലയാളി വാര്‍ത്ത

എഴുനൂറില്‍ പരം നിക്ഷേപകരില്‍ നിന്നായി അമ്പതു കോടിയിലധികം രൂപ തട്ടിയെടുത്ത ' ടോട്ടല്‍ ഫോര്‍ യു ' നിക്ഷേപ തട്ടിപ്പ് കേസില്‍ 19 പ്രതികള്‍ക്കുമെതിരായ വിചാരണ പുനരാരംഭിച്ചു: പ്രതികള്‍ ചതിക്കണമെന്ന ഉദ്ദേശ്യത്തോടെയാണ് തന്നില്‍ നിന്ന് പണം തട്ടിച്ചെടുത്തതെന്ന് യുവതി സാക്ഷിമൊഴി നല്‍കി. എട്ടു മാസത്തിനകം 64 സാക്ഷികളുടെ സാക്ഷി വിസ്താര വിചാരണ പൂര്‍ത്തിയാക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. 19 പ്രതികളെയും ഒന്നാം സാക്ഷിയെയും ഹാജരാക്കാന്‍ ക്രൈംബ്രാഞ്ചിനോട് മജിസ്‌ട്രേട്ട് കോടതി ഉത്തരവിട്ടു.

17 ലക്ഷം നിക്ഷേപിച്ച ഒന്നാം സാക്ഷിയായ യുവതിയെ 2013 ല്‍ ആദ്യ വിസ്താരം ചെയ്ത ശേഷം ക്രോസ് വിസ്താരത്തിനായി പ്രതികള്‍ 7 വര്‍ഷമായി സമയം നീട്ടുകയായിരുന്നു: യുവതിയുടെ ഹര്‍ജിയിലാണ് ഹൈക്കോടതി വിധിന്യായം പുറപ്പെടുവിച്ചത് :ഒളിവില്‍ പോയ പതിനാറാം പ്രതി സെയില്‍സ് സ്റ്റാഫിന് ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്:

സ്റ്റാച്യു ഗവ: സെക്രട്ടറിയേറ്റിനെതിര്‍വശം കാപ്പിറ്റല്‍ സെന്ററിലും മെഡിക്കല്‍ കോളേജ് മുണ്ടക്കല്‍ അര്‍ക്കേഡിലും ' ടോട്ട് ടോട്ടല്‍ ' , പാളയം പഞ്ചാപ്പുര റോഡില്‍ ' എസ് ജെ ആര്‍ ഗ്രൂപ്പ് ' , പടിഞ്ഞാറേക്കോട്ട പുന്നപുരം റാം വേഴ്‌സില്‍ ' ഐ നെസ്റ്റ് ' , മെഡിക്കല്‍ കോളേജ് ചാലക്കുഴിയില്‍ ' നെസ്റ്റ് ' എന്നിവിടങ്ങളിലാണ് കോടികളുടെ നിക്ഷേപം സ്വീകരിച്ചാണ് ജനങ്ങളെ വഞ്ചിച്ചത്.തട്ടിപ്പിനിരയായത് 700 ല്‍ പരം നിക്ഷേപകരാണ്. ശബരിനാഥിന് സെഞ്ചൂറിയന്‍ ബാങ്കില്‍ 50 കോടി രൂപയുടെ സ്ഥിര നിക്ഷേപമുണ്ടെന്ന വ്യാജ സ്ഥിര നിക്ഷേപ രേഖ കാണിച്ചാണ് നിഷേപകരെ വലയില്‍ വീഴ്ത്തിയത്.പലരുടെയും ഉപജീവനവും വിവാഹവും മുടങ്ങി. വഞ്ചിച്ചത് 20 മുതല്‍ 80 % വരെ വളര്‍ച്ച വാഗ്ദാനം ചെയ്താണ്.

ഷെയര്‍ മാര്‍ക്കറ്റിലും മ്യൂച്വല്‍ ഫണ്ടിലും ക്രൂഡ് ഓയില്‍ കമ്പനിയിലും വെള്ളി കമ്പനിയിലുമായി മറു നിക്ഷേപം നടത്തിയാണ് തങ്ങള്‍ ഉയര്‍ന്ന പലിശ നല്‍കുന്നതെന്നും വിശ്വസിപ്പിച്ച് നടത്തിയ നിക്ഷേപ തട്ടിപ്പ് . 19 ആഡംബര കാറുകള്‍ പിടിച്ചെടുത്തിട്ടും 18 കാറുടമകളുടെ വിശദാംശം മാത്രം തൊണ്ടി ലിസ്റ്റില്‍. മുന്‍ ആഭ്യന്തര മന്ത്രിയുടെ പുത്രന്‍ ശബരിക്ക് വിറ്റ കെ.എല്‍.01 എ. റ്റി 55 സ്വിഫ്റ്റ് കാര്‍ ഉടമയെക്കുറിച്ചുള്ള വിവരം തൊണ്ടി ലിസ്റ്റില്‍ നിന്നും ക്രൈംബ്രാഞ്ച് ഒഴിവാക്കി.

സംഭവം 2007 - O8 കാലഘട്ടത്തില്‍ :

ലാബെല്ലാ , കരമന ടി.വി.ആര്‍.ഫണ്ട് , അളകനന്ദാ ഗോട്ട് ഫാം , മലയില്‍ ബാങ്കേഴ്‌സ് , ലിസ് , പിയര്‍ലെസ് , ആപ്പിള്‍ ട്രീ , ടൈക്കൂണ്‍ , ബിസയര്‍ , നെറ്റ് വര്‍ക്ക് മാര്‍ക്കറ്റിംഗ് കമ്പനികളായ ആംവേ , മോഡി കെയര്‍ , ക്വാണ്ടം , ചിട്ടിക്കമ്പനികള്‍ , സ്വര്‍ണ്ണച്ചിട്ടികള്‍ , പ്രാഥമിക സഹകരണ സംഘങ്ങള്‍ , ഹീര , സാംസണ്‍ , എസ് ഐ പ്രോപ്പര്‍ട്ടി ഫ്‌ലാറ്റ് - വില്ല തട്ടിപ്പ് , തമ്പാനൂര്‍ ആര്യന്‍സ് ഇന്‍ഫോവ ഐ.റ്റി. തൊഴില്‍ തട്ടിപ്പ് , വിസാ തട്ടിപ്പ് , റെയില്‍വേ റിക്രൂട്ട്‌മെന്റ് തട്ടിപ്പ് , പി എസ് സി , പോലീസ് ജോലി തട്ടിപ്പ് , മാര്‍ക്ക് ലിസ്റ്റ് തട്ടിപ്പ് , 2009-12 ലെ സരിതയുടെ സോളാര്‍ - കാറ്റാടി വൈദ്യുതി തട്ടിപ്പ് , 2017 - 18 ലെ പാറശ്ശാല നിര്‍മ്മല്‍ ചിട്ടി ഫണ്ട് : എന്നാലും സമ്പൂര്‍ണ്ണ സാക്ഷര മലയാളികള്‍ വീണ്ടും കുഴിയില്‍ ചാടുകയാണ്. പേരുകള്‍ മാറ്റി മാറ്റി അരങ്ങേറുന്ന തട്ടിപ്പ് പദ്ധതികള്‍ക്ക് ചുക്കാന്‍ പിടിക്കുന്നതും ഇരകളാകുന്നതും മലയാളികളാണ്.
പെട്ടെന്ന് പണക്കാരനാകണമെന്ന മോഹം മലയാളിയെ ചതിക്കുഴിയില്‍ വീഴ്ത്തുന്നു .

കാലാവധി പൂര്‍ത്തിയാകുന്ന തീയതിയില്‍ ശബരിയുടെ വനിതാ ജീവനക്കാര്‍ നിക്ഷേപകരായ പുരുഷന്‍മാര്‍ പകല്‍ സമയം ഓഫീസിലോ വീടിന്പുറത്തോ പോകുന്ന വേളയില്‍ '' മാഡം , സാറിന്റെ എഫ്.ഡി. കാലാവധി ഇന്ന് പൂര്‍ത്തിയായി. തുകയും 30% ഗ്രോത്തുമുള്‍പ്പെടെയുള്ള തുകക്ക് ചെക്ക് റെഡിയായിട്ടുണ്ട്. ചേട്ടനോട് ഓഫീസില്‍ വന്ന് വാങ്ങാന്‍പറയണേ മാഡം ! മാഡത്തിന് ഇപ്പോള്‍ പണമാവശ്യമില്ലേല്‍ എഫ്.ഡി എക്സ്റ്റന്റ് ചെയ്താല്‍ 30% മുതലിനോട് ചേര്‍ത്തുള്ള തുക മുതലായി കണക്കാക്കി വീണ്ടും 30% ഗ്രോത്ത് ലഭിക്കും! ഇത് കേട്ട വീട്ടമ്മ ഭര്‍ത്താവിനോടു പറയും ചേട്ടാ കാശ് അവിടെത്തന്നെ കിടക്കട്ടെ ഇപ്പോള്‍ പിന്‍വലിക്കണ്ട ! ശബരിയുടെയും കൂട്ടാളികളുടെയും തന്ത്രത്തില്‍ കുടുങ്ങിയത് അനവധി മലയാളികള്‍


എഴുനൂറില്‍ പരം നിക്ഷേപകരില്‍ നിന്നായി അമ്പതു കോടിയിലധികം രൂപ തട്ടിയെടുത്ത ' ടോട്ടല്‍ ഫോര്‍ യു ' നിക്ഷേപ തട്ടിപ്പ് കേസില്‍ മുഖ്യ പ്രതി ശബരിനാഥടക്കം 19 പ്രതികള്‍ക്കുമെതിരായ വിചാരണ പുനരാരംഭിച്ചു.എല്ലാ പ്രതികളെയും നവംബര്‍ 23 ന് കോടതിയില്‍ ഹാജരാക്കാന്‍ തിരുവനന്തപുരം അഡീ. ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതി ക്രൈംബ്രാഞ്ചിനോട് ഉത്തരവിട്ടിരുന്നു. 17 ലക്ഷം നിക്ഷേപിച്ച ഒന്നാം സാക്ഷിയായ ഉള്ളൂര്‍ മണ്ണന്തല ലളിത സദനത്തില്‍ ബിന്ദു ബിനു (48) സാക്ഷിമൊഴി നല്‍കി. തന്നെ ചതിക്കണമെന്ന ഉദ്ദേശ്യത്തോടെയും കരുതലോടെയും കൂടിയാണ് പ്രതികള്‍ തന്നെ പ്രലോഭിപ്പിച്ച് തന്നില്‍ നിന്നും പണം തട്ടിച്ചെടുത്തതെന്ന് ബിന്ദു മജിസ്‌ട്രേട്ട് വിവിജ രവീന്ദ്രന്‍ മുമ്പാകെ മൊഴി നല്‍കി.

64 സാക്ഷികളുടെ സാക്ഷി വിസ്താര വിചാരണ 8 മാസത്തിനകം പൂര്‍ത്തിയാക്കി കേസ് തീര്‍പ്പാക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടതിനെ തുടര്‍ന്നാണ് വിചാരണ കോടതി പ്രതികളെയും സാക്ഷികളെയും ഹാജരാക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചത്. 2013 മാര്‍ച്ച് 7 ന് പ്രോസിക്യൂഷന്‍ ഭാഗം ഒന്നാം സാക്ഷിയായ ബിന്ദുവിനെ ചീഫ് വിസ്തരിച്ച ശേഷം ക്രോസ് വിസ്തരിക്കാതെ പ്രതികള്‍ കൂടുതല്‍ സമയം തേടി 7 വര്‍ഷം കാലവിളംബം വരുത്തുകയായിരുന്നു. ഇതിനെ ചോദ്യം ചെയ്ത് ബിന്ദു ബിനു അഡ്വ. വി.എസ്. വിനീത് കുമാര്‍ മുഖേന ഹൈക്കോടതിയില്‍ ഒ പി (ക്രിമിനല്‍) 273/2020 നമ്പരായി സമര്‍പ്പിച്ച കേസ് വേഗത്തില്‍ തീര്‍പ്പാക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് ഹൈക്കോടതി ഉത്തരവ്. ഹര്‍ജിയില്‍ മജിസ്‌ട്രേട്ടിനോട് ഹൈക്കോടതി ജസ്റ്റിസ് വി.ജി.അരുണ്‍ റിപ്പോര്‍ട്ട് തേടിയിരുന്നു. കോവിഡ് -19 പടരുന്ന സാഹചര്യത്തില്‍ പരിമിത എണ്ണം കേസുകള്‍ മാത്രമാണ് കോടതി പരിഗണിക്കുന്നതെന്നും കേസില്‍ 19 പ്രതികളും 64 സാക്ഷികളുമുണ്ടെന്നും ഒന്നാം സാക്ഷിയെ 2013 ല്‍ മുന്‍ മജിസ്‌ട്രേട്ട് ചീഫ് വിസ്തരിച്ചതായും ഒരു വര്‍ഷത്തിനകം കേസ് തീര്‍പ്പാക്കാമെന്നും പുതുതായി സ്ഥാനമേറ്റ അഡീ. സിജെഎം ഹൈക്കോടതിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഉറപ്പ് നല്‍കി. റിപ്പോര്‍ട്ട് പരിഗണിച്ച ഹൈക്കോടതി 2011 ല്‍ കുറ്റപത്രം സമര്‍പ്പിക്കപ്പെട്ട കേസില്‍ പ്രതികളുടെ വിമനസ്‌കത കാരണമാണ് സാക്ഷിയുടെ ക്രോസ് വിസ്താരം വര്‍ഷങ്ങളായി മാറ്റിവയ്ക്കപ്പെട്ടതെന്നും നിരീക്ഷിച്ചു. വിചാരണ പുനരാരംഭിക്കാന്‍ ഉത്തരവിടുകയും 8 മാസം കൊണ്ട് കേസില്‍ തീര്‍പ്പ് കല്‍പ്പിക്കാന്‍ ഹൈക്കോടതി വിധിന്യായം പുറപ്പെടുവിക്കുകയുമായിരുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

12 വയസ്സുകാരനെ കഞ്ചാവ് നല്‍കി ലൈംഗികമായി പീഡിപ്പിച്ചെന്ന് പരാതി  (53 minutes ago)

പാര്‍ക്കിലെ ചതുപ്പില്‍ വീണ് 5 വയസുകാരന്‍ മരിച്ച സംഭവം; കിഴക്കമ്പലം ഭരണസമിതിക്കെതിരെ പ്രതിഷേധം  (2 hours ago)

വ്യാജ രേഖ ചമച്ച് സ്പായില്‍ ജോലി ചെയ്തിരുന്ന രണ്ട് ബംഗ്ലാദേശി യുവതികള്‍ അറസ്റ്റില്‍  (2 hours ago)

രാഘവ് ഛദ്ദയുടെ ബിജെപി പ്രവേശനത്തില്‍ വിമര്‍ശിച്ച് എഎപി  (2 hours ago)

പേടിഎം പേയ്‌മെന്റ് ബാങ്കിന്റെ ലൈസന്‍സ് ആര്‍ബിഐ റദ്ദാക്കി  (3 hours ago)

പാമ്പുകളെ അകറ്റാന്‍ മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് വാവ സുരേഷ്  (3 hours ago)

പാമ്പുകടിയേറ്റാല്‍ 108ല്‍ വിളിച്ചാല്‍ പ്രഥമ ശുശ്രൂഷയും വിദഗ്ധ ചികിത്സയും  (3 hours ago)

റയില്‍വെ പാലത്തിനു താഴെ വെള്ളത്തില്‍ അവശനിലയില്‍ അഞ്ജനയെ കണ്ടത് നാട്ടുകാര്‍; മകള്‍ ആത്മഹത്യ ചെയ്യില്ലെന്നും മരണത്തില്‍ ആണ്‍സുഹൃത്തിനു പങ്കുണ്ടോ എന്ന് അന്വേഷിക്കണമെന്നും അമ്മ  (5 hours ago)

രാഘവ് ഛദ്ദ ഉള്‍പ്പെടെ ആം ആദ്മിയുടെ എംപിമാര്‍ ബിജെപിയിലേക്ക്  (5 hours ago)

കെ സി വേണുഗോപാലിന്റെ വിക്കിപീഡിയ പേജിലെ വിവരണത്തില്‍ വിവാദം  (5 hours ago)

ജിമ്മില്‍ നിന്ന് വീട്ടിലെത്തി കുഴഞ്ഞുവീണ യുവാവിനെ രക്ഷിച്ച് അമ്മ  (6 hours ago)

മുണ്ടത്തിക്കോട് വെടിക്കെട്ടപകടത്തില്‍ മരണം 15 ആയി  (6 hours ago)

സൃഷ്ടിയുടെ വേദന ആസ്വദിക്കണമെങ്കില്‍ അതിന്റെ മൂല്യം തിരിച്ചറിയണമെന്ന് അഖില്‍ മാരാര്‍  (6 hours ago)

എറണാകുളത്ത് കടുത്ത ചൂടില്‍ ബൈക്കിന്റെ സീറ്റ് കത്തി  (7 hours ago)

വിജയ് സിനിമകളോട് തൃഷ നോ പറഞ്ഞത് 15 വര്‍ഷം  (7 hours ago)

Malayali Vartha Recommends