നവംബര്‍ 26ന് നടക്കുന്ന ദേശീയ പണിമുടക്കില്‍ ബാങ്കിംഗ് ജീവനക്കാരും പങ്കെടുക്കും... പൊതുമേഖലാ ബാങ്കുകള്‍, സ്വകാര്യ ബാങ്കുകള്‍, പുതുതലമുറ ബാങ്കുകള്‍ എന്നിവ ഉള്‍പ്പെടെ വാണിജ്യ ബാങ്കുകളിലെ ജീവനക്കാരെ കൂടാതെ സഹകരണ, ഗ്രാമീണ, റിസര്‍വ് ബാങ്ക് ജീവനക്കാരും പണിമുടക്കില്‍ പങ്കെടുക്കും
നവംബര്‍ 26ന് നടക്കുന്ന ദേശീയ പണിമുടക്കില്‍ ബാങ്കിംഗ് ജീവനക്കാരും പങ്കെടുക്കും. ബാങ്ക് എംപ്ലോയിസ് ഫെഡറേഷന് ഓഫ് ഇന്ത്യ അറിയിച്ചതാണ് ഇക്കാര്യം. പൊതുമേഖലാ ബാങ്കുകള്‍, സ്വകാര്യ ബാങ്കുകള്‍, പുതുതലമുറ ബാങ്കുകള്‍ എന്നിവ ഉള്‍പ്പെടെ വാണിജ്യ ബാങ്കുകളിലെ ജീവനക്കാരെ കൂടാതെ സഹകരണ, ഗ്രാമീണ, റിസര്‍വ് ബാങ്ക് ജീവനക്കാരും പണിമുടക്കില്‍ പങ്കെടുക്കും. റിസര്‍വ് ബാങ്കില്‍ എഐആര്‍ബിഇഎ, എഐആര്ബിഡബ്ല്യുഎഫ്, ആര്ബിഡബ്ല്യു, ആര്‍ബിഇഎ എന്നീ സംഘടനകളാണ് പണിമുടക്കിന് ആഹ്വാനം നല്‍കിയിരിക്കുന്നത്.
ഗ്രാമീണ ബാങ്കിങ് മേഖലയില്‍ യുണൈറ്റഡ് ഫോറം ഓഫ് റീജണല്‍ റൂറല്‍ ബാങ്ക് എംപ്ലോയീസ് യൂണിയന്െ്റ നേതൃത്വത്തില്‍ ജീവനക്കാരും ഓഫീസര്‍മാരും പണിമുടക്കും. ബാങ്കിങ് മേഖലയിലെ എഐബിഇഎ, എഐബിഇഒ എന്നീ സംഘടനകളും പണിമുടക്കില്‍ പങ്കെടുക്കും.
"
https://www.facebook.com/Malayalivartha