ആറ്റില്‍ കുളിക്കാനിറങ്ങിയ യുവാവ് ഒഴുക്കില്‍പ്പെട്ട് മരിച്ചു.... കൂട്ടുകാരുമൊത്ത് കല്ലാറില്‍ കുളിക്കാനിറങ്ങിയപ്പോഴാണ് അപകടം
ആറ്റില്‍ കുളിക്കാനിറങ്ങിയ യുവാവ് ഒഴുക്കില്‍പ്പെട്ട് മരിച്ചു. വിതുര തോട്ടുമുക്ക് മുഹമ്മദ് സലീം - നസീറാ ദമ്ബതികളുടെ മകന് മുഹമ്മദ് കൈഫ് (20) ആണ് മരിച്ചത്. കൂട്ടുകാരുമൊത്ത് കല്ലാറില്‍ കുളിക്കാനിറങ്ങിയപ്പോഴാണ് അപകടം നടന്നത്. ആനപ്പാറയ്ക്കടുത്തുള്ള കല്ലാറില്‍ കുളിക്കുമ്ബോഴാണ് അപകടം സംഭവിച്ചതെന്ന് നാട്ടുകാര്‍ പറയുന്നു.
പൊലീസും ഫയര്‍ഫോഴ്സും റസ്ക്യൂ ടീമും ചേര്‍ന്നു നടത്തിയ തിരച്ചിലില്‍ മൃതദേഹം കണ്ടെത്തി. പോസ്റ്റുമാര്‍ട്ടത്തിനായി മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha