തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നഴ്സുമാര്‍ക്ക് അനുവദിച്ചിരുന്ന കൊവിഡ് ഡ്യൂട്ടി ഓഫ് റദ്ദാക്കിയതില്‍ പ്രതിഷേധിച്ച് നഴ്സുമാര്‍ ഒരു മണിക്കൂര്‍ ഒ.പി. ബഹിഷ്കരിച്ചു
തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നഴ്സുമാര്‍ക്ക് അനുവദിച്ചിരുന്ന കൊവിഡ് ഡ്യൂട്ടി ഓഫ് റദ്ദാക്കിയതില്‍ പ്രതിഷേധിച്ച് നഴ്സുമാര്‍ ഒരു മണിക്കൂര്‍ ഒ.പി. ബഹിഷ്കരിച്ചു. പത്ത് ദിവസം കൊവിഡ് ഡ്യൂട്ടി ചെയ്താല്‍ മൂന്ന് ദിവസം ഓഫ് എന്ന രീതിയിലായിരുന്നു ഇത് വരെ നഴ്സുമാര്‍ക്ക് ഡ്യൂട്ടി ക്രമീകരിച്ചിരുന്നത്.
ഇത് റദ്ദാക്കിയതില്‍ പ്രതിഷേധിച്ചാണ് കേരള ഗവണ്മെന്റ് നഴ്സസ് യൂണിയന്റെ നേതൃത്വത്തില്‍ സമരം ആരംഭിച്ചത്. കഴിഞ്ഞ ദിവസം മെഡിക്കല്‍ കോളജ് അധികൃതരുമായി ചര്‍ച്ച നടന്നെങ്കിലും പരാജയപ്പെട്ടിരുന്നു. ഏഴ് ഡ്യൂട്ടിക്ക് ഒരു നൈറ്റ് ഓഫ് നല്‍കാനേ കഴിയൂ എന്നാണ് സൂപ്രണ്ട് അറിയിച്ചത്. ഇക്കാര്യത്തില്‍ ആരോഗ്യവകുപ്പിന്റെ അടിയന്തിരമായി ഇടപെട്ട് അനുകൂല തീരുമാനമുണ്ടായില്ലെങ്കില്‍ അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങുമെന്നാണ് നഴ്സുമാരുടെ മുന്നറിയിപ്പ് .
f
https://www.facebook.com/Malayalivartha