ഇടതും വലതും സ്വപ്നയേയും സരിതയെയും തുറുപ്പ് ചീട്ടുകള്‍ ആക്കി ഇപ്പോഴും കളത്തില്‍ ഇറങ്ങുമ്ബോള്‍ വികസന പട്ടികകളുടെ നീണ്ട നിര തന്നെ നിരത്തി ബിജെപി നല്ല രാഷ്ട്രീയത്തിന്റെ പുതിയ മാനം തേടുന്നു; ശ്രദ്ധേയമാകുന്ന കുറിപ്പ്

പഞ്ചായത്ത് തിരഞ്ഞെടുപ്പുകളില്‍ ബിജെപി കേരള മണ്ണില്‍ രാഷ്ട്രീയ വസന്തത്തിന്റെ പുതു ചരിത്രമെഴുതുമെന്ന് പറയുകയാണ് വിനോദ് കാർത്തിക. ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ പിന്നെ 'വേറെ ആര്‍ക്ക് വോട്ട് ചെയ്യും' എന്ന മറുപടിയാണു മിക്ക വീടുകളില്‍ നിന്നും ഉയരുന്നത് എന്നും അദ്ദേഹം വ്യക്തമാക്കി. ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;
പഞ്ചായത്ത് തിരഞ്ഞെടുപ്പുകളില്‍ ബിജെപി കേരള മണ്ണില്‍ രാഷ്ട്രീയ വസന്തത്തിന്റെ പുതു ചരിത്രമെഴുതും….!!!!' എതിര്‍ രാഷ്ട്രീയക്കാര്‍ പോലും രഹസ്യമായി സമ്മതിക്കുന്ന കാര്യമാണ്. കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിനു മുന്‍പേ ഉള്ള രാഷ്ട്രീയ സാഹചര്യത്തില്‍ നിന്നും കേരള ബിജെപി വളരെയധികം മുന്നേറി മലയാളക്കരയില്‍ പുതിയ രാഷ്ട്രീയ സംസ്ക്കാരത്തിനു തിരി കൊളുത്തി. ഇടതും വലതും സ്വപ്നയേയും സരിതയെയും തുറുപ്പ് ചീട്ടുകള്‍ ആക്കി ഇപ്പോഴും കളത്തില്‍ ഇറങ്ങുമ്ബോള്‍ വികസന പട്ടികകളുടെ നീണ്ട നിര തന്നെ നിരത്തി ബിജെപി നല്ല രാഷ്ട്രീയത്തിന്റെ പുതിയ മാനം തേടുന്നു.
സംസ്ഥാന നേതാക്കളായ ശ്രീ. സുരെഷിനെയും ടിവി രാജേഷിനെയും രാജി പ്രസാദിനെയും ഒക്കെ താഴെ തട്ടില്‍ ഭരണം പിടിക്കാന്‍ ഇറക്കിയതിലൂടെ ബിജെപി നയം വ്യക്തമാക്കി കഴിഞ്ഞു. ബിജെപി യുടെ ശക്തമായ പ്രകടനം വാര്‍ഡുകളില്‍ പ്രകടമാണ് . ബിജെപി യെ പ്രധാന എതിരാളിയായി കണ്ടു കൊണ്ട് ഇടതും വലതും കൈ കോര്‍ക്കുന്ന അഡ്ജസ്റ്റ്മെന്റ് രാഷ്ട്രീയം പലയിടത്തും ഒളിഞ്ഞും തെളിഞ്ഞും തുടങിക്കഴിഞ്ഞു.
ബിജെപി യുടെ ശക്തി ഊര്‍ജ്ജം നിറഞ യുവ തലമുറയാണ് , പുതു വോട്ടര്‍മാര്‍ മൊബൈല്‍ സ്ക്രീനില്‍ നിറയുന്ന രാഷ്ട്രീയ സംഭവങളിലേയ്ക്ക് ശ്രദ്ധ ചെലുത്തുന്നു എന്നത് വലിയ മാറ്റമാണ് . ദേശീയതയുടെ കുളിര്‍കാറ്റ് യുവ തലമുറയ്ക്ക് ആവേശം പകരുന്നു. ബിജെപി ഗണ ഗീതങ്ങള്‍ റിങ് ടോണുകളായി മാറി കഴിഞ്ഞു. ഓണ്‍ലൈന്‍ പോസ്റ്ററുകളും ട്രെന്‍ഡ് ആയിക്കഴിഞു.
ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ പിന്നെ 'വേറെ ആര്‍ക്ക് വോട്ട് ചെയ്യും' എന്ന മറുപടിയാണു മിക്ക വീടുകളില്‍ നിന്നും ഉയരുന്നത്,ശബരിമലയും അഴിമതിയും കണ്‍സല്‍ട്ടന്‍സി ഭരണവും കണ്ടു മടുത്ത ജനതയുടെ നിരാശ കലര്‍ന്ന മുഖം പ്രകടമാണ് . കോണ്‍ഗ്രസ്സ് എന്നത് വാര്‍ദ്ധക്യത്തിന്റെ അസ്കിതയിലാണു.പുതിയ പ്രവര്‍ത്തകര്‍ കടന്നു വരുന്നില്ല,കണ്ടു പഴകിയ മുഖങ്ങള്‍,ദേശീയ രാഷ്ട്രീയത്തില്‍ അപ്രസക്തമായതിന്റെ പ്രതിഫലനങള്‍ വാര്‍ഡ് തലങ്ങളിലും തെളിഞ്ഞു കാണാം. ബിജെപി ക്ക് വോട്ട് നല്‍കിയിട്ടു കാര്യമില്ല, ജയിക്കില്ല എന്നൊരു മാനസികാവസ്ഥയില്‍ നിന്നും ജനങ്ങളും കേരളത്തില്‍ വേര് ഉറപ്പിക്കാന്‍ കഴിയുമെന്ന് പ്രവര്‍ത്തകരും തിരിച്ചറിഞ്ഞു കഴിഞ്ഞു
കേന്ദ്ര സര്‍ക്കാരിന്റെ ഫണ്ട് ചെന്ന് എത്താത്ത വീടുകള്‍ ഇല്ല,സൗജന്യ റേഷനും തൊഴില്‍ പദ്ധതികളും ഒക്കെ തുറന്നു പറയുന്ന വോട്ടര്‍മാര്‍,പുതിയ ഇന്ത്യ എന്നത് സാധാരണക്കാരന്റെതും കൂടിയാണ് എന്ന ബോധം അവരില്‍ തെളിയുന്നുണ്ട്.
ബിജെപി സവര്‍ണ്ണ ഹൈന്ദവ പാര്‍ട്ടി' എന്ന് ഇടതും വലതും ചേര്‍ന്ന് മുദ്ര കുത്തി കൂട്ടില്‍ അടയ്ക്കപ്പെട്ട സാഹചര്യത്തില്‍ നിന്നും പുറത്ത് വരാന്‍ കഴിഞ്ഞു എന്നതാണ് ശ്രദ്ധേയം. ന്യൂനപക്ഷ പിന്നോക്ക വിഭാഗങ്ങള്‍ക്ക് ബിജെപി യൊടുള്ള അസ്പൃശ്യത മാറി വരുന്നു.ഇടത് പക്ഷത്തെ പ്രൊഫഷണലുകളും ആത്മീയ ചിന്ത ഉള്ളവരും ഇത്തവണ ബിജെപി യ്ക്ക് രഹസ്യമായി വോട്ട് ചെയ്യുമെന്ന നിലയില്‍ കാര്യങ്ങള്‍ എത്തി നില്‍ക്കുന്നു. അഞ്ചു വര്‍ഷം കൂടുമ്ബോള്‍ ഉള്ള കോണ്‍ട്രാക്‌ട് ഭരണത്തില്‍ ഉള്ള അതൃപ്തി പ്രകടമാണ് . മൂന്നാം മുന്നണി ഭരണത്തിനു ജനത മാനസികമായി തയ്യാറെടുത്തു കഴിഞ്ഞു.
ബിജെപി യുടെ ക്ഷേമ പദ്ധതികള്‍ ഇപ്പോഴും അടിസ്ഥാന ജനതയില്‍ എത്തിക്കാതെ തരം താണ കുപ്രചാരണ രാഷ്ട്രീയം കളിക്കുന്ന ഇരട്ടത്താപ്പ് ബിജെപി പുറത്ത് കൊണ്ട് വരണം, കിസ്സാന്‍ സമ്മാന്‍ നിധി യും ജന്‍ ധന്‍ അക്കൗണ്ട് ഒക്കെ ഇപ്പോഴും കടന്നു ചെല്ലാത്ത നിരവധി കുടുംബങള്‍ ഉണ്ട്. നിയമ സഭാ ഇലക്ഷന് മുന്‍പേ ബിജെപി യ്ക്ക് ചെയ്തു തീര്ക്കാന്‍ ഏറെയുണ്ട്. ഇലക്ഷന് മുന്‍പേ പുതിയ ക്ഷേമ പദ്ധതികള്‍ പ്രഖ്യാപിച്ചു ബിജെപി കളം പിടിക്കുന്നു
സ്വന്തം മുഖ്യമന്ത്രിയുടെയൊ പാര്‍ട്ടി സെക്രട്ടറിയുടെയൊ മുഖം വച്ച് സ്ഥാനാര്‍ത്ഥി പോസ്റ്റര്‍ അടിക്കാന്‍ കഴിയാത്ത വല്യ രാഷ്ട്രീയ അധപതനത്തില്‍ ഇടത് പക്ഷം ചെന്നെത്തി നില്‍ക്കുന്നു എന്നാ ദുഖകരമായ സത്യവും കേരളം കാണുന്നു.ഈ ഇലക്ഷനില്‍ രാഷ്ട്രീയ സമവാക്യങളും വോട്ട് മറിക്കലും ഇടത് വലത് അഡ്ജസ്റ്റ് മെന്റ് രാഷ്ട്രീയവും മറി കടന്നു കറുത്ത കുതിരകളായി ബിജെപി അയ്യന്റെ മണ്ണില്‍ മണ്ഡലക്കാലത്തു പുതു ചരിത്രമെഴുതും.
'തല്ലിക്കൊഴിക്കുന്ന കാറ്റിനെപ്പേടിച്ചു
പൂക്കാതിരിക്കുമൊ മുല്ലയും പിച്ചിയും..'
-വിനോദ് കാര്‍ത്തിക
https://www.facebook.com/Malayalivartha