"പേടിക്കാതെടാ ഇഎംഎസ് മന്ത്രിസഭ കയറിയ അന്നു തൊട്ടുള്ള ബന്ധമാണ് ഇന്നും മാറില്ല, നിന്നെ മറക്കൊന്നുല്ല്യാ". സമൂഹമാധ്യമങ്ങളില്‍ തരംഗമായി വാക്കുകൾ, ആവേശമായി പൊന്നു ഏട്ടൻ

പേടിക്കാതെടാ ഇഎംഎസ് മന്ത്രിസഭ കയറിയ അന്നു തൊട്ടുള്ള ബന്ധമാണ് ഇന്നും മാറില്ല, നിന്നെ മറക്കൊന്നുല്ല്യാ" എന്ന വാക്ക് സമൂഹമാധ്യമങ്ങളില്‍ തരംഗമാകുകയാണ്. പാലക്കാട് കൊഴിഞ്ഞാമ്ബാറ പഞ്ചായത്തിലെ പൊന്നുവേട്ടന്റെ വാക്കുകളാണ് ഇത്. പഞ്ചായത്തിലെ പതിമൂന്നാം വര്‍ഡ് ഇടതുപക്ഷ മുന്നണി സ്ഥാനാര്‍ത്ഥിയായ ദീപ സുമേഷിന്റെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കിടയിലാണ് സ്ഥാനാര്‍ഥിക്ക് വലിയ ആത്മവിശ്വാസം നല്‍കുന്ന ആവേശകരമായ വാക്കുകള്‍ കേൾക്കേണ്ടി വന്നത്. ഇപ്പോഴിതാ വീഡിയോ വലിയ തോതില്‍ പ്രചരിച്ച് കഴിഞ്ഞു.
വോട്ടഭ്യര്‍ത്ഥിച്ച് ചെല്ലുന്ന സ്ഥാനാര്‍ത്ഥി വീടിന് മുന്നില്‍ നില്‍ക്കുന്ന പൊന്നുവേട്ടനോട് "പൊന്നോട്ട.. ഞാനാണ്.. മനസ്സിലായ..? ആരാണ്.' എന്ന് ചോദിക്കുമ്ബോഴാണ് മറുപടിയായി തന്റെ ഇത്രയും കാലത്തിനിടക്കുള്ള രാഷ്ട്രീയ അനുഭാവവും ഉറച്ച മനസ്സും പൊന്നേട്ടന്‍ ഒരൊറ്റ വരിയിൽ പറഞ്ഞുവച്ചത്. "പേടിക്കാതെടാ, ഇഎംഎസ് മന്ത്രിസഭ കയറിയ അന്നു തൊട്ടുള്ള ബന്ധമാണ്.. ഇന്നും മാറില്ല.. നിന്നെ മറക്കൊന്നുല്ല്യാ.. പൊയ്ക്കോ'. ഇപ്പോഴിതാ വാക്കുകള്‍ സമൂഹമാധ്യമങ്ങള്‍ ഒന്നാകെ ഏറ്റെടുത്ത് കഴിഞ്ഞു. പൊന്നേട്ടനെപ്പോലുള്ളളവരാണ് തങ്ങളുടെ കരുത്തും ആവേശവും എന്ന് ഇടതുപക്ഷ അനുഭാവികള്‍ അടിവരയിട്ട് പറയുന്നത്.
വീഡിയോ പകര്‍ത്തിയ ആഹ്ലാദിന്റെ ഫെയ്സ്ബുക്ക് കുറിപ്പ്:
കോവിഡിന്റെ സാഹചര്യത്തില്‍ തെരഞ്ഞെടുപ്പ് പ്രചരണങ്ങളുടെ ഓണ്‍ലൈന്‍ പ്രമോഷനുകള്‍ക്കുള്ള ഡിജിറ്റല്‍ കണ്ടന്റ് പ്രൊഡക്ഷന്‍ ഹൗസായ ഒനിയന്‍ ഫിലിംസിന്റെ ബാനറില്‍ ഒരുക്കുന്ന തിരക്കുകളിലായിരുന്നു...
മഹാമാരി വരുത്തി വെച്ച സാമ്ബത്തിക പരിമിതികള്‍ക്കുള്ളില്‍ തന്നെ ഒതുക്കിയാണ് ചിത്രീകരണങ്ങള്‍ നടത്തിയത്. പ്രത്യേകിച്ചും ഇടതുപക്ഷത്തിന് വേണ്ടി പ്രവര്‍ത്തിക്കുമ്ബോള്‍ അത്തരം ഘടകങ്ങള്‍ക്ക് മുന്‍ഗണനയുണ്ടാവാറില്ല എന്ന് പലര്‍ക്കുമറിയാം.
ഒന്നിച്ചൊരുമിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ ആവേശമാകുന്ന കാഴ്ചകള്‍ നല്കുന്ന ഊര്‍ജ്ജം എല്ലാറ്റിനും ഉപരിയാണ്....
കൊഴിഞ്ഞാമ്ബാറ പഞ്ചായത്തിലെ ഇടതുപക്ഷ മുന്നണി സ്ഥാനാര്‍ത്ഥിയായ ദീപ സുമേഷിന്റെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ചിത്രീകരിക്കുന്നതിനിടയില്‍ അവിചാരിതമായി പകര്‍ത്തിയ ഇത്തരം നിമിഷങ്ങളെപ്പോലെ അമൂല്യവും...
ഒരു നെരുദക്കവിതയുടെ വരികള്‍ ഓര്‍മ്മിച്ചു കൊണ്ട് ആ ഗ്രാമീണനെ നെഞ്ചോട് ചേര്‍ത്ത് വീഡിയോ ഭാഗം ഇവിടെ സമര്‍പ്പിക്കുന്നു..
അറിയപ്പെടാത്ത മനുഷ്യരുമായി നീ എനിക്കു സാഹോദര്യം നല്‍കി.
ജീവിച്ചിരിക്കുന്ന എല്ലാറ്റിനുമുള്ള കരുത്തു മുഴുവന്‍ നീ എനിക്കു നല്‍കി...
ഏകാകിയായ മനുഷ്യനു നല്‍കാത്ത സ്വാതന്ത്ര്യം നീ എനിക്കു നല്‍കി.
എന്നിലെ കാരുണ്യവായ്പിനെ ഒരഗ്നിയെപ്പോലെ ഉദ്ദീപ്തമാക്കാന്‍
നീ എന്നെ പഠിപ്പിച്ചു........
നീ എന്നെ അനശ്വരനാക്കി,
എന്തെന്നാല്‍, ഇനിമേല്‍ ഞാന്‍
എന്നില്‍ത്തന്നെ ഒടുങ്ങുന്നില്ല...
റെഡ് സല്യൂട്ട്!.
https://www.facebook.com/Malayalivartha