ഒരു വസ്ത്ര വ്യാപാര സ്ഥാപനത്തിലെ ഓഫീസ് റൂം ആരെങ്കിലും കണ്ടിട്ടുണ്ടോ?

കഴിഞ്ഞ ദിവസം ഒരു പ്രമുഖ വസ്ത്ര വ്യാപാരശാലയിലെ ട്രയല്‍ റൂമില്‍ നിന്നും നഗ്‌നചിത്രങ്ങള്‍ പകര്‍ത്തിയ ആളെ പിടികൂടിയിരുന്നു. എന്നാല്‍ ഇത്തരത്തിലുള്ള സംഭവങ്ങള്‍ പതിവാണെന്നു തന്നെ പറയേണ്ടിവരും. കാരണം കഴിഞ്ഞ ദിവസം നടന്ന സംഭവം അന്ന് നടന്നത് മാത്രമല്ല. പിടികൂടിയ ആളുടെ ഫോണില്‍ നിന്നും രണ്ട് ഡസനോളം ചിത്രങ്ങളാണ് കണ്ടെടുത്തത്. പുറത്തുനിന്ന് നിരീക്ഷിച്ച ശേഷം അയാള്‍ക്ക് തോന്നുന്ന ആളുകളുടെ ഫോട്ടോകളാണ് അയാള്‍ എടുത്തിരിക്കുന്നത്. ഇത്തരത്തതില്‍ ഒരു സംഭവം ഒരാള്‍ മാത്രം വിചാരിച്ചാല്‍ നടക്കുന്ന ഒരു കാര്യമാണെന്ന് വിശ്വസിക്കാന്‍ പ്രയാസമാണ്. കാരണം ഇത്രയും വലിയ ഷോറൂമുകളില്‍ സിസിടിവി ക്യാമറകള്‍ ഒരുപാട് സ്ഥാപിച്ചിട്ടുണ്ടാകും. പിന്നെ എങ്ങനെയാണ് ഒരാള്‍ മാത്രമായി ഇത്തരം പ്രവര്‍ത്തികള്‍ ചെയ്യുക? ഇത്തരത്തില്‍ ഒരു പ്രവര്‍ത്തി ശ്രദ്ധയില്‍പെട്ടാല്‍ അല്ലെങ്കില്‍ ഇത്തരം സ്ഥാപനങ്ങളില്‍ ഒരാള്‍ക്ക് ഒരു പരാതി നല്‍കണമെങ്കില്‍ ആരോട് പറയും. എന്തെങ്കിലും പരാതി പറയണമെങ്കില്‍ ആ സ്ഥാപനത്തിലെ തന്നെ സ്റ്റാഫിനെ ഉപയോഗിച്ച് മാത്രമെ സാധിക്കൂ. അല്ലാതെ നേരിട്ട് അവരുടെ ഓഫീസില്‍ കയറാന്‍ സാധിക്കുകയില്ല. അതിന് കാരണം അവരുടെ ഓഫീസ് എവിടെയാണെന്ന് പുറത്ത് നിന്നും വരുന്ന കസ്റ്റമേസിന് അറില്ല എന്നത് കൊണ്ട് തന്നെ. ഏതൊരു ബിസിനസ് സ്ഥാപനമായാലും അതിന് ഒരു അഡ്മിനിസ്രേഷന്‍ ഉണ്ടാകും. ഈ അഡ്മിനിസ്രേഷനിലൂടെയാണ് ആസ്ഥാപത്തിന്റെ പ്രവര്‍ത്തികള്‍ നീങ്ങുന്നത്. അഡ്മിനിസ്രേഷന്‍ പ്രവര്‍ത്തിക്കുന്ന റൂം എല്ലാവര്‍ക്കും കാണാന്‍ പറ്റുന്ന രീതിയിലുമായിരിക്കും. എന്നാല്‍ എന്തുകൊണ്ട് ഇത്തരത്തിലുള്ള വ്യാപാരസ്ഥാപനങ്ങള്‍ വരുന്ന കസ്റ്റമേസിനു എന്തെങ്കിലും പരാതി ഉണ്ടെങ്കില്‍ അത് കൈകാര്യം ചെയ്യാന്‍ വേണ്ട ഒരു സൗകര്യം പോലും ഒരുക്കുന്നില്ല....
https://www.facebook.com/Malayalivartha