ഈ വർഷത്തെ സംഗീതപ്രഭ അവാർഡ് ഗായകൻ കല്ലറ ഗോപന് നൽകുമെന്ന് ക്ലബ് പ്രസിഡണ്ട് ചെറിയാൻ ഫിലിപ്പ്

തിരുവനന്തപുരം മ്യൂസിക് ക്ലബിൻ്റെ ഈ വർഷത്തെ സംഗീതപ്രഭ അവാർഡ് ഗായകൻ കല്ലറ ഗോപന് നൽകുമെന്ന് ക്ലബ് പ്രസിഡണ്ട് ചെറിയാൻ ഫിലിപ്പ് അറിയിച്ചു.
സംഗീതസൂനം അവാർഡ് വൈശാഖ് ശങ്കർ, അമൃത കെ.എസ് നായർ എന്നിവർക്കാണ്. മുതിർന്ന ഗായകൻ ഉദയകുമാറിനെ ആദരിക്കും.
സെപ്തമ്പർ 21 ന് ഞായർ 5 മണിക്ക് തമ്പാനൂർ പി.ടി.സി ടവറിൽ നടക്കുന്ന സംഗീത സന്ധ്യയിൽ വെച്ച് കവി പ്രഭ വർമ്മ അവാർഡുകൾ സമ്മാനിക്കും.
ഡോ.എം. അയ്യപ്പൻ ചെയർമാനും ബിജു ജേക്കബ്, അഞ്ജു നമ്പൂതിരി എന്നിവർ അംഗങ്ങളുമായ സമിതിയാണ് അവാർഡ് നിശ്ചയിച്ചത്.
https://www.facebook.com/Malayalivartha