'നെഹ്‌റുവിന് വള്ളംകളി അറിയാമോയെന്ന് ചോദിച്ചാല്‍ വാജ്‌പേയിക്ക് തുരങ്കംപണി അറിയാമോയെന്ന് തിരിച്ചു ചോദിക്കേണ്ടി വരും'; എന്‍.എസ് മാധവന്‍
രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോ ടെക്നോളജി ക്യാമ്ബസിന് എംഎസ് ഗോള്‍വാള്‍ക്കറുടെ പേര് നല്‍കിയതുമായി ബന്ധപ്പെട്ട വിവാദം മുറുകുന്നതിനിടെ ബി.ജെ.പി നേതാവ് വി.മുരളീധരനെ വിമര്‍ശിച്ച് സാഹിത്യകാര്യന്‍ എന്‍.എസ് മാധവന്‍ രംഗത്ത് എത്തിയിരിക്കുകയാണ്. നെഹ്‌റുവിന് വള്ളംകളിയറിഞ്ഞിട്ടാണോ നെഹ്‌റു ട്രോഫിയെന്ന് പേര് നല്‍കിയിരിക്കുന്നതെന്ന മുരളീധരന്റെ കഴിഞ്ഞ ദിവസത്തെ പ്രസ്താവനയോടാണ് എന്‍.എസ് മാധവന്‍ ഇത്തരത്തിൽ പ്രതികരിച്ചത്.
നെഹ്‌റുവിന് വള്ളംകളി അറിയാമോയെന്ന് ചോദിച്ചാല്‍ വാജ്‌പേയിക്ക് തുരങ്കംപണി അറിയാമോയെന്ന് തിരിച്ചു ചോദിക്കേണ്ടി വരും.'- എന്ന് എന്‍.എസ് മാധവന്‍ ട്വീറ്റ് ചെയ്യുകയുണ്ടായി.
കേരളത്തിലെ മുന്‍നിര ഗവേഷണ സ്ഥാപനത്തിന് ഗോള്‍വാള്‍ക്കറിന്‍റെ പേരിടുന്നതില്‍ സംസ്ഥാനത്തെ ഭരണ പ്രതിപക്ഷങ്ങളില്‍ നിന്ന് ശക്തമായ പ്രതിഷേധമാണുയര്‍ന്നത് തന്നെ. നിരവധിപേരാണ് വിമർശനം ഉന്നയിച്ചുകൊണ്ട് രംഗത്ത് എത്തിയത്.
https://www.facebook.com/Malayalivartha