ഓരോ വോട്ടും പ്രധാനം... തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടം തുടങ്ങി; കോവിഡിന്റെ പശ്ചാത്തലത്തിലുള്ള ആദ്യ തെരഞ്ഞെടുപ്പില്‍ ഓരോ വോട്ടും പ്രധാനം; പരമാവധി വോട്ടര്‍മാരെ ബൂത്തിലെത്തിക്കാന്‍ ശ്രമം

കേരളം മറ്റൊരു തെരഞ്ഞെടുപ്പ് ചൂടിലാണ്. സംസ്ഥാനത്ത് ആദ്യഘട്ടമായി അഞ്ചു ജില്ലകളില്‍ നടക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിന് രാവിലെ തുടക്കമായി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലാണ് വോട്ടെടുപ്പ്. രാവിലെ ഏഴിനു തുടങ്ങി വൈകിട്ട് അഞ്ചു വരെ സാധാരണ വോട്ടര്‍മാര്‍ക്കും അഞ്ചു മുതല്‍ ആറു വരെ കൊവിഡ് രോഗികള്‍ക്കും നിരീക്ഷണത്തിലുള്ളവര്‍ക്കും വോട്ട് ചെയ്യാം.
രണ്ട് കോര്‍പറേഷനുകള്‍, ഇരുപത് മുനിസിപ്പാലിറ്റികള്‍, 50 ബ്‌ളോക്ക് പഞ്ചായത്തുകള്‍, 318 ഗ്രാമപഞ്ചായത്തുകള്‍ എന്നിവിടങ്ങളിലായി ആകെ 395 തദ്ദേശസ്ഥാപനങ്ങളിലെ 6910 വാര്‍ഡുകളിലാണ് വോട്ടെടുപ്പ്. ആകെ 88,26,873 വോട്ടര്‍മാര്‍. 42,530 പേര്‍ കന്നി വോട്ടര്‍മാരാണ്. മൊത്തം 11,225 പോളിംഗ് ബൂത്തുകള്‍ സജ്ജമാണ്. പോളിംഗ് ഡ്യൂട്ടിയില്‍ 56,122 ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. ഗ്രാമപ്രദേശത്തുള്ളവര്‍ ജില്ലാ, ബ്‌ളോക്ക്, ഗ്രാമപഞ്ചായത്തുകളിലേക്കായി മൂന്നു വോട്ട് ചെയ്യണം. മുനിസിപ്പാലിറ്റി, കോര്‍പറേഷന്‍ മേഖലകളിലുള്ളവര്‍ക്ക് ഒരു വോട്ടുമാത്രം. 10 നും 14 നുമാണ് തിരഞ്ഞെടുപ്പിന്റെ അടുത്ത രണ്ടു ഘട്ടങ്ങള്‍. വോട്ടെണ്ണല്‍ 16 നാണ്.
സാധാരണ വോട്ടര്‍മാര്‍ക്ക് സമയം രാവിലെ 7മുതല്‍ വൈകിട്ട് 5 വരെ
5 വരെ വോട്ട് ചെയ്യാം. എത്തുന്ന എല്ലാവര്‍ക്കും വോട്ട് ചെയ്യാന്‍ അവസരമുണ്ട്. കൊവിഡ് പ്രതിരോധ മാനദണ്ഡങ്ങള്‍ പാലിക്കണം
കൊവിഡ് ബാധിതര്‍ക്ക് വൈകിട്ട് 5 മുതല്‍ 6 വരെ വോട്ട് ചെയ്യാം. ഇന്നലെ 3 മണിക്കുശേഷം പോസിറ്റീവ് ആയവരും നിരീക്ഷണത്തില്‍ പോയവരും മാത്രമേ ആ സമയത്ത് എത്താവൂ.
തിരിച്ചറിയല്‍ കാര്‍ഡ്, കൊവിഡ് പോസിറ്റീവ് /നിരീക്ഷണ രേഖ നിര്‍ബന്ധം
സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത് വരണാധികാരി ലിസ്റ്റ് ചെയ്ത ആരോഗ്യ അധികൃതര്‍ എന്നവരാണ്. വോട്ടെടുപ്പിന് 10 ദിവസം മുമ്പു മുതല്‍ ഇന്നലെ 3 മണി വരെ പോസിറ്റീവ് ആയവരും ക്വാറന്റൈനില്‍ കഴിയുന്നവരും തപാല്‍ വോട്ട് ചെയ്താല്‍ മതി.
കോവിഡ് വ്യാപനത്തിന് ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പില്‍ എല്ലാവരും ജാഗ്രത പാലിക്കേണ്ടതാണ്.
ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങള്‍
വോട്ടിടാനായി വീട്ടില്‍ നിന്നിറങ്ങുന്നതു മുതല്‍ തിരികെയെത്തുന്നതുവരെ മൂക്കും വായും മൂടത്തക്ക വിധം മാസ്‌ക് നിര്‍ബന്ധമായും ധരിച്ചിരിക്കണം.
കുട്ടികളെ ഒരു കാരണവശാലും കൂടെ കൊണ്ട് പോകരുത്
രജിസ്റ്ററില്‍ ഒപ്പിടുന്നതിനുള്ള പേന കയ്യില്‍ കരുതുക
പരിചയക്കാരെ കാണുമ്പോള്‍ മാസ്‌ക് താഴ്ത്തി ഒരു കാരണവശാലും സംസാരിക്കരുത്. ആരെങ്കിലും മാസ്‌ക് താഴ്ത്തി സംസാരിച്ചാല്‍ അവരോട് മാസ്‌ക് വച്ച് സംസാരിക്കാന്‍ പറയുക.
ആരോട് സംസാരിച്ചാലും 2 മീറ്റര്‍ അല്ലെങ്കില്‍ 6 അടി സാമൂഹിക അകലം പാലിക്കണം
പോളിംഗ് ബൂത്തില്‍ ക്യൂവില്‍ നില്‍ക്കുമ്പോഴും മുമ്പിലും പിമ്പിലും 6 അടി അകലം പാലിക്കണം. കൂട്ടം കൂടി നില്‍ക്കരുത്
ഒരാള്‍ക്കും ഷേക്കാന്‍ഡ് നല്‍കാനോ ദേഹത്ത് തൊട്ടുള്ള സ്‌നേഹപ്രകടനങ്ങള്‍ നടത്താനോ പാടില്ല
വോട്ടര്‍മാര്‍ പോളിംഗ് ബൂത്തിലേക്ക് പ്രവേശിക്കുമ്പോഴും പുറത്തേയ്ക്ക് പോകുമ്പോഴും നിര്‍ബന്ധമായും സാനിറ്റൈസര്‍ ഉപയോഗിക്കണം
ബൂത്തിനകത്ത് ഒരേസമയം പരമാവധി 3 വോട്ടര്‍മാര്‍ മാത്രം വോട്ട് ചെയ്യാനായി കയറുക
പോളിംഗ് ബൂത്തിന്റെ വാതിലുകളും ജനാലകളും തുറന്നിടേണ്ടതാണ്
അടച്ചിട്ട മുറികളില്‍ വ്യാപന സാധ്യത കൂടുതലായതിനാല്‍ ഉദ്യോഗസ്ഥരും പോളിംഗ് ഏജന്റുമാരും വോട്ടര്‍മാരും ശാരീരിക അകലം പാലിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം
തിരിച്ചറിയല്‍ വേളയില്‍ ആവശ്യമെങ്കില്‍ മാത്രം മാസ്‌ക് മാറ്റുക. സാമൂഹിക അകലം പാലിക്കണം. മാസ്‌ക് മാറ്റി സംസാരിക്കരുത്.
വോട്ട് ചെയ്തശേഷം ഉടന്‍ തന്നെ തിരിച്ച് പോകുക
വീട്ടിലെത്തിയാലുടന്‍ കൈകള്‍ സോപ്പുപയോഗിച്ച് വൃത്തിയായി കഴുകണം
"
https://www.facebook.com/Malayalivartha