എല്ലാം മണിമണിയായി... സ്വപ്ന സുരേഷിനെ 3.18 ലക്ഷം രൂപ ശമ്പളത്തില്‍ നിയമിച്ചത് വലിയ കളികളിലൂടെ; തന്റെ വിദ്യാഭ്യാസം ശിവശങ്കറിന് അറിയാമായിരുന്നുവെന്ന് സ്വപ്ന; സ്വപ്നയുടെ അനധികൃത നിയമനത്തിന് പിന്നിലെ ഗൂഢാലോചനകള്‍ ഒന്നൊന്നായി പുറത്തേക്ക്

സ്വപ്ന സുരേഷിനെ 3.18 ലക്ഷം രൂപയ്ക്ക് നിയമിച്ചത് ആരും അറിഞ്ഞില്ല എന്ന് കരുതിയെങ്കില്‍ തെറ്റി അക്കാര്യം മണിമണിയായി സ്വപ്ന തന്നെ വെളിപ്പെടുത്തുന്നു. സ്വപ്നയുടെ നിയമനത്തില്‍ വമ്പന്‍ കളികളുണ്ടെന്നാണ് പുറത്തുവരുന്ന വിവരം.
സ്‌പേസ് പാര്‍ക്കില്‍ നിയമിക്കുമ്പോള്‍ തനിക്കു യോഗ്യതയില്ലെന്ന കാര്യം മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം. ശിവശങ്കറിന് അറിയാമായിരുന്നുവെന്ന് സ്വപ്ന സുരേഷ് വ്യക്തമാക്കി. ശിവശങ്കറിനൊപ്പം ഇരുത്തി ചോദ്യം ചെയ്തപ്പോഴാണു രോഷത്തോടെ സ്വപ്ന ഇതു വെളിപ്പെടുത്തിയത്.
സ്വപ്നയെയും ശിവശങ്കറിനെയും സരിത്തിനെയും ഇരുത്തി ചോദ്യം ചെയ്തതു മുഴുവന്‍ കസ്റ്റംസ് വിഡിയോ റിക്കോര്‍ഡിങ് നടത്തിയിട്ടുണ്ട്. സ്വപ്ന നേരത്തേ അന്വേഷണ സംഘത്തോടു പറഞ്ഞ ചില കാര്യങ്ങളില്‍ വ്യക്തത വരുത്താന്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ശിവശങ്കറിനോടു ചോദിച്ചിരുന്നു. അതു ശിവശങ്കര്‍ നിഷേധിക്കാന്‍ ശ്രമിച്ചപ്പോഴാണ് ഓരോ കാര്യവും സ്വപ്ന ദേഷ്യത്തോടെ വെളിപ്പെടുത്തിയത്.
സ്‌പേസ് പാര്‍ക്കില്‍ ഓപ്പറേഷന്‍സ് മാനേജര്‍ തസ്തികയിലാണു സ്വപ്നയെ ശിവശങ്കറിന്റെ ശുപാര്‍ശയിന്മേല്‍ നിയമിച്ചത്. വ്യാജ ബികോം സര്‍ട്ടിഫിക്കറ്റാണ് ഇതിനായി സ്വപ്ന ഹാജരാക്കിയത്.
ഇതിന് പിന്നാലെ സ്വപ്നയെ നിയമിച്ച രേഖകളും പുറത്തായി. ഒക്ടോബര്‍ 17ന് െ്രെപസ് വാട്ടര്‍ഹൗസ് കൂപ്പേഴ്‌സ് (പിഡബ്ല്യുസി) അസോഷ്യേറ്റ് ഡയറക്ടര്‍ സി. പ്രതാപ് മോഹന്‍ നായര്‍ സ്‌പേസ് പാര്‍ക്കിന്റെ ചുമതലയുള്ള കേരള സ്‌റ്റേറ്റ് ഐടി ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ലിമിറ്റഡ് (കെഎസ്‌ഐടിഐഎല്‍) എംഡി ജയശങ്കര്‍ പ്രസാദിന് അയച്ച ഇമെയില്‍ ഇങ്ങനെയായിരുന്നു. സ്വപ്ന സുരേഷുമായി നടത്തിയ ഇന്ററാക്ഷനു ശേഷം മുന്നോട്ട് പോകാമെന്ന് നിങ്ങള്‍ പറഞ്ഞതുകൊണ്ട് അവരെ റിക്രൂട്ട് ചെയ്യുന്ന പ്രക്രിയ ഞങ്ങള്‍ അന്തിമമാക്കുകയാണ്. 2019 ഒക്ടോബര്‍ 21ന് അവരെ നിങ്ങളുടെ തിരുവനന്തപുരത്തെ ഓഫിസില്‍ നിയോഗിക്കാമെന്ന് പ്രതീക്ഷിക്കുന്നു.
ഏതൊരു കണ്‍സല്‍റ്റന്റിനെയും നിയോഗിക്കുമ്പോള്‍ അതത് കണ്‍സല്‍റ്റന്‍സി സ്ഥാപനം അയയ്ക്കുന്ന സാധാരണ ഒരു ഇമെയില്‍ മാത്രമായി ഇതും ഒതുങ്ങുമായിരുന്നു. എന്നാല്‍ ആ ഇമെയിലില്‍ തുടങ്ങിയ ഇടപാട് വെളിച്ചത്തുകൊണ്ടുവന്നത് പ്രമുഖ കണ്‍സല്‍റ്റന്‍സി സ്ഥാപനങ്ങളും സര്‍ക്കാരും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടിന്റെ ആഴത്തിലുള്ള അടയാളങ്ങള്‍ പുറത്താക്കി.
സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനെ വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റിന്റെ ബലത്തില്‍ എല്ലാ മാനദണ്ഡങ്ങളും കാറ്റില്‍പ്പറത്തി പ്രതിമാസം 3.18 ലക്ഷം രൂപ ചെലവില്‍ നിയമിച്ചതിനു പിന്നില്‍ നടന്നത് വമ്പന്‍ കളികളാണ് നടന്നതെന്ന് വ്യക്തം.
സര്‍ക്കാരിലെ ഉന്നതരുടെ ഇംഗിതത്തിന് അനുസരിച്ച് പ്രവര്‍ത്തിച്ച പിഡബ്ല്യുസി ഒടുവില്‍ വന്നു വീണത് ഊരാക്കുടുക്കിലേക്ക്. ഒരു കണ്‍സല്‍റ്റന്‍സി സ്ഥാപനം ഒരിക്കലും എങ്ങനെ ആയിരിക്കരുതെന്ന പാഠപുസ്തകം കൂടിയായി മാറി പിഡബ്ല്യുസിയുടെ ദയനീയമായ പതനം. ഇഷ്ടക്കാരെ കണ്‍സല്‍റ്റന്‍സി സ്ഥാപനത്തിന്റെ മറവില്‍ ചീഫ് സെക്രട്ടറിയേക്കാള്‍ ശമ്പളത്തിനാണ് നിയമിച്ചത്.
രണ്ടുപേര്‍ ചേര്‍ന്നു നടത്തിയ ഒരു തിരിമറി പിടിക്കപ്പെടുമ്പോള്‍ ഒരുവന്‍ മറ്റവനെ പ്രതിയാക്കി രക്ഷപ്പെടുന്ന രീതിയാണ് ഈ കേസില്‍ സ്വീകരിച്ചത്. സ്വപ്നയുടെ നിയമനത്തില്‍ ഒരു വിജിലന്‍സ് പ്രാഥമിക അന്വേഷണത്തിനു പോലും ഉത്തരവിടാന്‍ 5 മാസം വേണ്ടി വന്നു. സര്‍ക്കാര്‍ ശുപാര്‍ശയോടെ നടത്തിയ ഒരു നിയമനത്തില്‍ പിഡബ്ല്യുസി മാത്രം കുറ്റക്കാരാവുന്നതിന്റെ ഔചിത്യമില്ലായ്മയാണ് അവര്‍ കോടതിയില്‍ ഉയര്‍ത്തിയത്. ജൂലൈയില്‍ സ്വര്‍ണക്കടത്ത് പിടിക്കപ്പെട്ടില്ലായിരുന്നെങ്കില്‍ ഈ സമയം കൊണ്ട് സ്വപ്നയ്ക്കു വേണ്ടി സര്‍ക്കാര്‍ ചെലവാക്കുമായിരുന്നത് 38.16 ലക്ഷം രൂപയാണ്.
"
https://www.facebook.com/Malayalivartha