തട്ടിപ്പും വെട്ടിപ്പുമില്ലാതെ എന്തു സരിത; ജോലി വാഗ്ദാനം നല്‍കി തട്ടിയത് ലക്ഷങ്ങള്‍; കൂട്ടിന് എല്‍.ഡി.എഫ് നേതാക്കള്‍; തട്ടിപ്പ് സെക്രട്ടറിയേറ്റ് ഉദ്യോഗസ്ഥ ചമഞ്ഞ്; സരിതക്കെതിരെ പോലീസ് ജാമ്യമില്ലാ കേസെടുത്തു; പണം നഷ്ടപ്പെട്ടത് ഇരുപതിലേറെ യുവാക്കള്‍ക്ക്

തട്ടിപ്പും വെട്ടിപ്പിമില്ലാതെ സരിതയില്ല. കഴിഞ്ഞ കുറച്ച് കാലമായി തെരഞ്ഞെടുപ്പു കാലത്ത് മാത്രം കേട്ടിയിരുന്ന ഈ പരാതിക്കാരിയുടെ പേര് വീണ്ടും കേള്‍ക്കുന്നത് തട്ടിപ്പിന്റെ പേരില്‍ തന്നെയാണ്. പക്ഷേ സോളാര്‍ തട്ടിപ്പല്ല നിയമന തട്ടിപ്പാണെന്ന് മാത്രം. കെ ടി ഡി സിയിലും ബിവറേജസ് കോര്‍പ്പറേഷനിലും ജോലിവാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെന്ന പരാതിയിലാണ് ഇപ്പോള്‍ സോളാര്‍ കേസിലെ വിവാദ നായിക പ്രതി ചേര്‍ക്കപ്പെട്ടിയിരിക്കുന്നത്. സരിത എസ് നായര്‍ക്കതിരെ പോലീസ് ജാമ്യമില്ലാ കേസെടുത്തിട്ടുണ്ട്.
വ്യാജ നിയമന ഉത്തരവും പണം കൊടുത്തതിന്റെ രേഖകളുമായി രണ്ട് പേര്‍ നെയ്യാറ്റിന്‍കര പോലീസില്‍ പരാതി നല്‍കിയതിനെത്തുടര്‍ന്നാണ് കേസെടുത്തത്. കുന്നത്തുകാല്‍ പഞ്ചായത്തിലെ സി പി ഐ സ്ഥാനാര്‍ത്ഥി ടി രതീഷ്, പൊതുപ്രവര്‍ത്തകന്‍ ഷാജു പാലിയോട് എന്നിവരാണ് കേസിലെ മറ്റുപ്രതികള്‍. 2018 ഡിസംബറിലാണ് രതീഷും ഷാജുവും ചേര്‍ന്ന് പണപ്പിരിവ് നടത്തിയത്. പക്ഷേ, ജോലി നല്‍കാനായില്ല. ഇതോടെ പണം തിരികെ നല്‍കണമെന്നാവശ്യപ്പെട്ട് പണം നല്‍കിയവര്‍ പ്രതികളെ സമീപിച്ചു. അപ്പോഴായിരുന്നു സരിതയുടെ രംഗപ്രവേശം.
പണം കൊടുത്തവരെ സരിത നേരിട്ട് ഫോണ്‍വിളിക്കുകയായിരുന്നു. യഥാര്‍ത്ഥ വിലാസം വെളിപ്പെടുത്താതെ സെക്രട്ടറിയേറ്റിലെ ഉദ്യോഗസ്ഥയെന്ന് സ്വയം പരിചയപ്പെടുത്തിയാണ് സരിത സംസാരിച്ചത്. എന്നാല്‍ പിന്നീട് തന്റെ ശരിക്കുളള വിലാസം വെളിപ്പെടുത്തി. ബിവറേജസ് കോര്‍പ്പറേഷനില്‍ ജോലിക്കായാണ് 10 ലക്ഷം കൊടുത്തതെന്ന് പറഞ്ഞപ്പോള്‍ ഒരു ലക്ഷം വേണമെന്ന് സരിത ആവശ്യപ്പെടുകയായിരുന്നു. കഴിഞ്ഞവര്‍ഷമായിരുന്നു ഫോണ്‍വിളികള്‍. ഇതനുസരിച്ച് സരിതയുടെ അക്കൗണ്ടില്‍ പണം നിക്ഷേപിക്കുകയായിരുന്നു. ഇതിന്റെ രേഖകളും പോലീസ് കണ്ടെടുത്തിട്ടുണ്ട്.
സംഘം ഇരുപതിലേറെ യുവാക്കളില്‍ നിന്ന് പണം തട്ടിയതായാണ് പോലീസിന് ലഭിച്ച വിവരം. ഇക്കാര്യത്തെക്കുറിച്ച് വിശദമായി അന്വേഷിക്കാനുളള തയ്യാറെടുപ്പിലാണ് പോലീസ്. അമ്മയ്ക്കും രണ്ടുമക്കള്‍ക്കുമൊപ്പം സരിത നായര്‍ ഇപ്പോള്‍ തമിഴ്‌നാട്ടിലാണ് താമസിക്കുന്നത്.
ഒത്തുതീര്‍പ്പ് ചര്‍ച്ചകളില്‍ സരിത പങ്കെടുത്തുവെന്നാണ് വെളിപ്പെടുത്തല്‍. സരിതയ്ക്കെതിരെ രണ്ട് കേസുകളാണ് പൊലീസ് ചുമത്തിയിട്ടുള്ളത്. രണ്ടിലും രണ്ടാം പ്രതിയാണ് സരിത. സോളാറിലെ പല കേസുകളും പല കോടതികളില്‍ നടപടികളിലാണ്. ഇതിനെതിരെയാണ് പുതിയ കേസും വിവാദവും ഉണ്ടാകുന്നത്. എല്ലാ തെളിവും ഉണ്ടായിട്ടും സരിതയെ കേസില്‍ പ്രതിചേര്‍ത്തത് ഒരു മാസത്തിന് ശേഷമാണ്. കേസില്‍ മുന്‍കൂര്‍ ജാമ്യം നേടിയില്ലെങ്കില്‍ സരിതയെ പോലീസിന് അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്യേണ്ടി വരും.
https://www.facebook.com/Malayalivartha