ആകെ മൊത്തം ദുരൂഹത; ഫ്‌ളാറ്റിന്‍ നിന്നും വീണു മരിച്ച് വീട്ടുജോലിക്കാരിക്ക് കോവിഡ്; മൃതദേഹം പൊതുപ്രവര്‍ത്തകരും ബന്ധുക്കളും കാണാതിരിക്കാനുള്ള ഗുഢനീക്കമെന്ന് ആരോപണം; സ്ത്രീയുടെ ഭര്‍ത്താവിനും സഹോദര പുത്രനും പ്രതികരിക്കാന്‍ വിലക്ക് ?

കൊച്ചിയില്‍ ഫ്ളാറ്റില്‍ പൂട്ടിയിട്ടപ്പോള്‍ രക്ഷപ്പെടാന്‍ ചാടിയ വീട്ടുജോലിക്കാരി മരിച്ച സംഭവത്തില്‍ ദുരൂഹത വര്‍ധിക്കുന്നു. മരിച്ച സ്ത്രീയുടെ മൃതദേഹം ഇതുവരെയും ബന്ധുകള്‍ക്ക് വിട്ടു നല്‍കിട്ടില്ല. ഇതിനിടെ മരിച്ച സ്ത്രീക്ക് കോവിഡ് സ്ഥിരീകരിച്ചതായി ആശുപത്രി അധികൃതര്‍ അറിയച്ചതായിയാണ് സൂചന. മരണത്തില്‍ ദുരൂഹത ആരോപിച്ച് ശിവസേന രംഗത്ത് വന്നിയിരുന്നു. ഇവര്‍ സ്ത്രീയുടെ മൃതദേഹം കാണണെന്ന് ആവശ്യപ്പെട്ടിയിരുന്നു. എന്നാല്‍ മരിച്ച സ്ത്രീക്ക് കോവിഡ് സ്ഥിരീകരിച്ചതിനാല്‍ മൃതദേഹം കാണാക്കാന്‍ സാധിക്കില്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചതായി ശിവസേന എറണാകുളം ജില്ലാ പ്രസിഡന്റ് സജി മലയാളി വാര്‍ത്തയോട് പറഞ്ഞു. ഇതിന് പിന്നില്‍ കേസ് അട്ടിമറിക്കാനുള്ള ശ്രമമാണെന്നും അദ്ദേഹം ആരോപിച്ചു. അതെ സമയം കുമാരിയുടെ മരണവാര്‍ത്ത അറിഞ്ഞ് അവരുടെ ഭര്‍ത്താവ് ശ്രിനീവാസനും കുമാരിയുടെ സഹോദരന്റെ പുത്രനും സേലത്തു നിന്നും എത്തിയിരുന്നു. ഇവരെയും ഇതുവരെ മൃതദേഹം കാണിച്ചില്ല. ഇവര്‍ മാധ്യമങ്ങളോട് പ്രതികരിക്കാതിക്കാന്‍ പോലീസ് ഇവരെ നിരീക്ഷിക്കുകയാണെന്നും അവര്‍ക്ക് പരാതിയുണ്ടെന്നാണ് താന്‍ മനസിലാക്കുന്നതെന്നും സജി പറഞ്ഞു.
ഫ്ളാറ്റ് ഉടമയായ ഇംതിയാസ് അഹമ്മദ് പ്രമുഖ അഭിഭാഷകനും മുന്‍ ഹൈക്കോടതി ജഡ്ജിയുടെ മകനുമാണ്. ഈ ബന്ധം ഉപയോഗപ്പെടുത്തായാണ് കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നതായിയാണ് സൂചന. മരിച്ച കുമരിയുടെ ഭര്‍ത്താന് ശ്രനീവാസന്‍ കാഴ്ച്ചയില്ലാത്ത ആളാണ്. ഇവര്‍ക്ക് രണ്ടു പെണ്‍മക്കാളാണുള്ളത്. ഇവരെ ഫ്‌ളാറ്റ് ഉടമ സ്വാധീനിക്കാന്‍ ശ്രമിക്കുകയാണ്. നേരത്തെ ഫ്‌ളാറ്റ് ഉടമക്കെതിരെ മൊഴി നല്‍കിയ അയല്‍വാസിയെ ഇയാള്‍ക്ക് സ്വാധീനിക്കാന്‍ സാധിച്ചതായും വിവരമുണ്ട്. അതെ സമയം ഇതുവരെയും കേസില്‍ ഫ്ളാറ്റ് ഉടമയെ പ്രതി ചേര്‍ത്തിട്ടില്ല. സ്ത്രി മരിച്ചതോടെ എഫ്.ഐ.ആറില്‍ ഫ്ളാറ്റ് ഉടമയുടെ പേര് ചേര്‍ക്കുമെന്നാണ് പോലീസ് പറയുന്നത്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടും ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടും കൂടി കിട്ടിയ ശേഷം കൂടുതല്‍ വകുപ്പുകള്‍ ചേര്‍ക്കുന്നതും പരിഗണിക്കും.
ഇക്കഴിഞ്ഞ നാലാം തിയ്യതിയാണ് സേലം സ്വദേശി ശ്രീനിവാസന്റെ ഭാര്യ കുമാരിയെ മറൈന്‍ ഡ്രൈവിലെ ലിങ്ക് ഹൊറൈസന്‍ ഫ്‌ളാറ്റിന് താഴെ വീണ് രക്തത്തില്‍ കുളിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന് പുലര്‍ച്ചെയോടെയാണ് കുമാരി മരിച്ചത്. അഭിഭാഷകനായ ഇംത്യാസ് അഹമ്മദിന്റെ ഫ്‌ളാറ്റില്‍ വീട്ടുജോലിക്കാരിയായ കുമാരി അദ്ദേഹത്തില്‍ നിന്ന് 10000 രൂപ അഡ്വാന്‍സ് വാങ്ങിയിരുന്നു. അടിയന്തര ആവശ്യത്തിന് വീട്ടില്‍ പോകാന്‍ അനുവാദം ചോദിച്ചപ്പോള്‍ അഡ്വാന്‍സ് തിരിച്ച് നല്‍കാതെ പോകാന്‍ പറ്റില്ലെന്ന് പറഞ്ഞ് പൂട്ടിയിട്ടെന്ന് പരാതിക്കാരന്‍ മൊഴി നല്‍കിയിട്ടുണ്ട്. എന്നാല്‍ ആദ്യ ഘട്ട ചോദ്യം ചെയ്യലില്‍ താന്‍ കുമാരിയെ തടഞ്ഞുവിച്ചിട്ടില്ലെന്നാണ് ഇംത്യാസും ഭാര്യയും മൊഴി നല്‍കിയിട്ടുള്ളത്.
അതെസമയം കുമാരിയുടെ ബന്ധുക്കള്‍ വിശദീകരിക്കുന്നത് മറിച്ചാണ്. ബുറെവി ചുഴലിക്കാറ്റ് ആഞ്ഞടിച്ചതോടെ തമിഴ്‌നാട് ഭീതിയിലായി. കുമാരിയുടെ ഭര്‍ത്താവിന് കാഴ്ച പരിമിതനായ വ്യക്തിയാണ്. താന്‍ വീട്ടില്‍ ഒറ്റപ്പെട്ടുവെന്നും ഉടന്‍ വരണമെന്നും ഭാര്യയോട് ആവശ്യപ്പെട്ടു. എന്നാല്‍ വീടുടമ വിട്ടില്ല. തരാനുള്ള പണം നല്‍കിയിട്ട് പോയാല്‍ മതിയെന്ന് ആവശ്യപ്പെട്ടു. ഇതേ തുടര്‍ന്നാണ് പുറത്തു നിന്ന് പൂട്ടിയിട്ടിരുന്ന മുറിയില്‍ നിന്ന് കുമാരി സാരി വഴി താഴേക്കിറങ്ങാന്‍ ശ്രമിച്ചത്. ഭര്‍ത്താവിന് അടുത്തെത്തുകയായിരുന്നു ലക്ഷ്യം. ഉടന്‍ എത്തിയില്ലെങ്കില്‍ ആത്മഹത്യ ചെയ്യേണ്ട സാഹചര്യമുണ്ടെന്ന് കുമാരിയുടെ ഭര്‍ത്താവ് അവരെ ഫോണിലൂടെ അറിയിച്ചിരുന്നു. ഇതോടെയാണ് എങ്ങനേയും ഫ്‌ളാറ്റില്‍ നിന്ന് പുറത്തിറങ്ങാന്‍ സാഹസിക മാര്‍ഗ്ഗം കുമാരി തേടിയത്. ഇതാണ് മരണത്തില്‍ കലാശിച്ചത്.
ചികില്‍സയില്‍ ഇരിക്കെ കുമാരിയുടെ മൊഴി പോലീസ് എടുത്തിട്ടില്ല. അതുകൊണ്ട് തന്നെ മരണമൊഴിയും ഈ കേസില്‍ ഇല്ല. അതീവ ഗുരുതരാവസ്ഥയില്‍ ആയതു കൊണ്ടാണ് കുമാരിയുടെ മൊഴി എടുക്കാതിരുന്നതെന്നാണ് പോലീസ് വിശദീകരണം. ഈ സാഹചര്യത്തില്‍ ബന്ധുക്കള്‍ നിലപാട് മാറ്റിയാല്‍ കേസ് തന്നെ അപ്രസക്തമാകും.
https://www.facebook.com/Malayalivartha