കണ്ണുതള്ളി സഖാക്കള്‍... മുഖ്യമന്ത്രിക്കെതിരെ മൊഴി നല്‍കാന്‍ സമ്മര്‍ദമെന്ന ഓഡിയോ ചോര്‍ത്തിയത് പോലീസെന്ന് കേന്ദ്ര അന്വേഷണ സംഘം; പിന്നില്‍ സ്‌പെഷല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥനത്രെ; നീക്കത്തിനു പിന്നിലുള്ള എല്ലാവരെയും കണ്ടെത്തി കോടതിക്ക് റിപ്പോര്‍ട്ട് നല്‍കാന്‍ കേന്ദ്ര ഏജന്‍സികളുടെ സംയുക്ത തീരുമാനം

അവസാനം കടുവയെ കിടുവ പിടിക്കുന്നത് പോലെയായി സംഭവം. സ്വപ്ന സുരേഷിന്റെ ഓഡിയോ സന്ദേശം പുറത്തായത് എങ്ങനെയെന്ന് അന്വേഷണം നടത്തി കണ്ടെത്തിയിരിക്കുകയാണ് കേന്ദ്ര അന്വേഷണ ഏജന്‍സികള്‍. ജയില്‍ വകുപ്പും ഇഡിയും അന്വേഷണം നടത്താന്‍ ആവശ്യപ്പെട്ടിട്ടും ക്രൈംബ്രാഞ്ചിന്റെ അന്വേഷണം ഇപ്പോഴും തുടങ്ങിയിട്ടില്ല. അതിനിടയിലാണ് സംഭവത്തിന്റെ സത്യം പുറത്ത് കൊണ്ടുവരാനായി കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ ശ്രമിച്ചത്. അതിന് ഫലം കണ്ടിരിക്കുകയാണ്. അന്വേഷണത്തില്‍ അമ്പരപ്പിക്കുന്ന കാര്യങ്ങളാണ് കണ്ടെത്തിയത്.
ജയില്‍ ഡിഐജി അന്വേഷിച്ചപ്പോള്‍ ശബ്ദം തന്റേതെങ്കിലും എപ്പോള്‍ റെക്കോര്‍ഡ് ചെയ്തുവെന്ന് ഓര്‍മ്മയില്ലെന്നാണ് സ്വപ്ന പറഞ്ഞത്. എന്നാല്‍ കസ്റ്റംസിന്റെ ചോദ്യം ചെയ്യലില്‍ എല്ലാം മണിമണിയായി പറഞ്ഞു. മുഖ്യമന്ത്രിക്കെതിരെ മൊഴി നല്‍കാന്‍ സമ്മര്‍ദമെന്ന ശബ്ദസന്ദേശം തന്റേതു തന്നെയാണെന്നും ഇതിനു പിന്നില്‍ പൊലീസിലെ ചിലരായിരുന്നുവെന്നും സ്വര്‍ണക്കടത്തു കേസ് പ്രതി സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തല്‍. കഴിഞ്ഞദിവസം കസ്റ്റംസിന്റെ ചോദ്യം ചെയ്യലിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഉന്നത നിര്‍ദേശപ്രകാരം സംസ്ഥാന സ്‌പെഷല്‍ ബ്രാഞ്ചിലെ ഉദ്യോഗസ്ഥനാണ് ഓപ്പറേഷനു നേതൃത്വം നല്‍കിയതെന്നും ഓഗസ്റ്റ് ആറിനു നടന്ന ഫോണ്‍ സംഭാഷണമാണു പുറത്തുവന്നതെന്നും കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്കു വിവരം ലഭിച്ചു.
കേന്ദ്ര ഏജന്‍സികളുടെ കസ്റ്റഡിയിലായിരിക്കുമ്പോഴും കേരള പൊലീസാണു സ്വപ്നയ്ക്കു കാവലിനുള്ളത്. കൊച്ചിയില്‍ ഇഡി കസ്റ്റഡിയിലായിരിക്കെ, 5 വനിതാ പൊലീസുകാരാണു ഡ്യൂട്ടിയിലുണ്ടായിരുന്നത്. ഇവരിലൊരാള്‍ സ്‌പെഷല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥനെ ഫോണില്‍ വിളിക്കുകയും തുടര്‍ന്നു ഫോണ്‍ സ്വപ്നയ്ക്കു കൈമാറുകയും ചെയ്‌തെന്നാണു വിവരം. മറുവശത്ത് ആരാണെന്നു പറഞ്ഞിരുന്നില്ലെന്നു സ്വപ്ന അറിയിച്ചു.
ഫോണില്‍ പറയേണ്ട കാര്യങ്ങള്‍ മുന്‍കൂട്ടി ധരിപ്പിച്ചിരുന്നു. സ്‌പെഷല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥന്‍ സംഭാഷണം റിക്കോര്‍ഡ് ചെയ്തു. ഇതിലൊരു ഭാഗമാണു ചോര്‍ന്നതെന്നും സ്വപ്ന അറിയിച്ചു. നവംബര്‍ 18ന് ഒരു ഓണ്‍ലൈന്‍ മാധ്യമമാണു ശബ്ദരേഖ പുറത്തുവിട്ടത്.
മുഖ്യമന്ത്രിക്കെതിരെ മൊഴി നല്‍കിയാല്‍ മാപ്പുസാക്ഷിയാക്കാമെന്ന് ഇഡി വാഗ്ദാനം നല്‍കിയതായും കൃത്യമായി വായിച്ചുനോക്കാന്‍ സാവകാശം നല്‍കാതെ മൊഴിപ്രസ്താവനയില്‍ ഒപ്പിട്ടുവാങ്ങിയതായും സ്വപ്ന പറയുന്ന ശബ്ദരേഖ ഏറെ വിവാദമുയര്‍ത്തിയിരുന്നു.ശിവശങ്കറിനൊപ്പം ദുബായില്‍ പോയി മുഖ്യമന്ത്രിക്കു വേണ്ടി ഫിനാന്‍ഷ്യല്‍ നെഗോസ്യേഷന്‍ നടത്തിയെന്നു പറയാന്‍ സമ്മര്‍ദമുണ്ടെന്നാണു സന്ദേശത്തിലുള്ളത്.
അതേസമയം നീക്കത്തിനു പിന്നിലുള്ള എല്ലാവരെയും കണ്ടെത്തി കോടതിയില്‍ വിശദമായ റിപ്പോര്‍ട്ട് നല്‍കാനാണു കേന്ദ്ര ഏജന്‍സികളുടെ സംയുക്ത തീരുമാനം. ശബ്ദസന്ദേശം ചോര്‍ന്നതിനെക്കുറിച്ച് ജയില്‍ ഡിജിപിയുടെ അഭ്യര്‍ഥന പ്രകാരം ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ചിരുന്നെങ്കിലും അന്വേഷണം മുന്നോട്ടുപോയില്ല. സ്വപ്നയുടെ മൊഴിയെടുക്കാന്‍ അവസരമില്ലാതിരുന്നതാണു കാരണം. അട്ടക്കുളങ്ങര ജയിലില്‍ വച്ചല്ല സംഭവമെന്നായിരുന്നു ജയില്‍ ഡിഐജിയുടെ റിപ്പോര്‍ട്ട്.
ഇതിന് പിന്നാലെയാണ് സ്വപ്നയുടെ ജീവന് ഭീഷണിയാണെന്ന് സ്വപ്ന കോടതിയില്‍ പരാതി നല്‍കിയത്. ജയിലില്‍ ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ കഴമ്പില്ലെന്നായിരുന്നു കഴിഞ്ഞ ദിവസം ജയില്‍ വകുപ്പ് നടത്തിയ അന്വേഷണത്തിലെ കണ്ടെത്തിയിരുന്നു. ഇക്കാര്യം വ്യക്തമാക്കി അന്വേഷണം നടത്തിയ ദക്ഷിണ മേഖല ജയില്‍ ഡി.ഐ.ജി. ജയില്‍ മേധാവിക്ക് റിപ്പോര്‍ട്ടും സമര്‍പ്പിച്ചിരുന്നു. ഇതിനു പിന്നാലെ ജീവന് ഭീഷണിയുണ്ടെന്ന് സ്വപ്ന പറഞ്ഞതനുസരിച്ചാണ് കോടതിയില്‍ അറിയിച്ചതെന്ന് സ്വപ്നയുടെ അഭിഭാഷകന്റെ പ്രതികരണം. ഇക്കാര്യങ്ങളെല്ലാം കോടതിക്ക് ബോധ്യപ്പെട്ടതാണെന്നും അഭിഭാഷകന്‍ പറഞ്ഞതോടെ അതിലും സംശയ നിഴലിലായി. എന്തായാലും വലിയ വിവാദങ്ങള്‍ക്ക് ഇതോടെ കാരണമാകും.
"
https://www.facebook.com/Malayalivartha