തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പിന്റെ അവസാനഘട്ട വോട്ടെടുപ്പ് ഇന്ന്... മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളിലെ 354 തദ്ദേശ സ്ഥാപനങ്ങളിലെ 6,867 വാര്‍ഡുകളിലേക്കാണു വിധിയെഴുത്ത്

തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പിന്റെ അവസാനഘട്ട വോട്ടെടുപ്പ് ഇന്ന്. മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളിലെ 354 തദ്ദേശ സ്ഥാപനങ്ങളിലെ 6,867 വാര്‍ഡുകളിലേക്കാണു വിധിയെഴുത്ത്. രാവിലെ ഏഴു മുതല്‍ വൈകുന്നേരം ആറുവരെയാണ് വോട്ടെടുപ്പ്. 89,74,993 വോട്ടര്‍മാര്‍ക്കാണ് മൂന്നാംഘട്ട വോട്ടെടുപ്പില്‍ സമ്മതിദാനാവകാശം ഉള്ളത്. ഇതില്‍ 42,87,597 പുരുഷന്മാരും 46,87,310 സ്ത്രീകളും 86 ട്രാന്‍ സ്‌ജെന്‍ഡേഴ്‌സും ഉള്‍പ്പെടുന്നു. ഇന്ന് വോട്ടുചെയ്യുന്നതില്‍ 71,906 കന്നി വോട്ടര്‍മാരാണ് ഉള്ളത്. ആകെയുള്ള 10,842 പോളിംഗ് ബൂത്തുകളില്‍ 1,105 പ്രശ്‌നബാധിത പോളിംഗ് ബൂത്തുകളില്‍ വെബ്കാസ്റ്റിംഗും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
തെരഞ്ഞെടുപ്പ് ജോലി ക്കായി 52,285 ഉദ്യോഗസ്ഥരെവിന്യസിച്ചു. ഇന്നലെ രാവിലെ തന്നെ പോളിംഗ് സ്റ്റേഷനുകളിലേയ്ക്കുള്ള വോട്ടിംഗ് യന്ത്രങ്ങളുടേയും സാമഗ്രികളുടെയും വിത രണം നടത്തി. വോട്ടെടുപ്പ് രാവിലെ ഏഴു മുതല്‍ വൈകുന്നേരം ആറു വരെ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുള്ള വോട്ടെടുപ്പ് . ഇന്നു രാവിലെ ഏഴു മുതല്‍ വൈകുന്നേരം ആറു വരെ.ബൂത്തില്‍ കയറുന്നതിനു മുന്‍പും ശേഷവും കൈകള്‍ സാനിറ്റൈസ് ചെയ്യണം.വായും മൂക്കും മൂടുന്ന തരത്തില്‍ മാസ്‌ക് ധരിക്കണം.
"
https://www.facebook.com/Malayalivartha