ചിഹ്നം ഉപേക്ഷിച്ച സഖാക്കന്മാര്‍... അരിവാള്‍ ചുറ്റിക നക്ഷത്രം ഉപേക്ഷിച്ച കുലം കുത്തികളും പരനാറികളും അബ്ദുള്ളക്കുട്ടി പറഞ്ഞ കഥ

നമ്മുടെ സഖാക്കന്മാർക്ക് ഇപ്പോൾ സ്വന്തം ചിഹ്നം പോലും വേണ്ടാതെ ആയോ? തിരഞ്ഞെടുപ്പിൽ അടിച്ച പോസ്റ്ററിൽ നിന്ന് മുഖ്യനെയും മറ്റുള്ളവരെയും മാറ്റി നിർത്തി. സ്വന്തം ചിഹ്നവും ഉപേക്ഷിച്ചു. ഇപ്പോൾ കുടം, കുട, ഗദ, ടെലിവിഷൻ ഇങ്ങനെയുള്ള ചിഹ്നങ്ങളോടെ ആയി സഖാക്കന്മാർക്ക് താൽപര്യം' ആലുവാ ഭാഗത്ത് ഒരു മുതിർന്ന വോട്ടർ അരിവാൾ ചുറ്റിക നക്ഷത്രം ചിഹ്നം ബാലറ്റിൽ കാണാതെ ഇറങ്ങി പോയത് പത്രങ്ങളിൽ വന്നത് അറിഞ്ഞു കാണുമല്ലോ. ആവോട്ടർമാരാണ് യഥാർത്ഥ പാർട്ടി സ്നേഹികൾ ' സ്വന്തം താല്പര്യത്തിനും ജയസാദ്ധ്യതയ്ക്കും വേണ്ടി സ്വന്തം ചിഹ്നത്തെ തമസ്ക്കരിച്ചാൽ അവരെ എന്താണ് വിളിക്കേണ്ടത്?
പിണറായി സഖാവ് മുൻപ് വിളിച്ചത് പോലെ കുലംകുത്തി എന്നോ അല്ലെങ്കിൽ മുന്നണി വിട്ടു പോയതിൻ്റെ പേരിൽ കൊല്ലത്ത് ഒരു സ്ഥാനാർത്ഥിയെ വിളിച്ചത് പോലെ _ പര നാറി എന്നൊക്കെ വിളിക്കേണ്ടി വരും.എത്ര അപവാദം ഉണ്ടായാലും തകർച്ച ഉണ്ടായാലും സ്വന്തം ചിഹ്നത്തെ മറയ്ക്കുന്നത് യഥാർത്ഥ കുലംകുത്തികൾ തന്നെ ആയിരിക്കും. ഇങ്ങനെയുള്ള കുലംകുത്തികളെ കൊണ്ട് പ്രസ്ഥാനം നിറഞ്ഞതാണ് നാശത്തിന് കാരണമായത്. ആന മെലിഞ്ഞാൽ തൊഴുത്തിൽ കെട്ടുമോ?
ഇങ്ങനെ അങ്ങ് അധ:പതിച്ചാലും സ്വന്തം പാർട്ടി ചിഹ്നത്തിനോട് ഒരു കൂറ് കാണിക്കണ്ടേ?കഴിഞ്ഞ തിരഞ്ഞെടുപ്പിൽ വീണാ ജോർജ്ജ് മത്സരിച്ച് ജയിച്ചത് അരിവാൾ ചുറ്റിക നക്ഷത്രത്തിൽ അല്ലേ? അവർ പാർട്ടിയക്ക് വേണ്ടി എത്ര പടപൊരുതിയിട്ടുണ്ട്. എന്നാലും ആ മുന്നണിയിലേക്ക് വന്നപ്പോൾ ഒരു കൂറ് കാണിച്ചതല്ലേ? ഈ തദ്ദേശ തെരഞ്ഞെടുപ്പിലാണ് സ്വന്തം ചിഹ്നത്തോട് ഒരു അവഗണന കാണിച്ചത്. ഇങ്ങനെ വന്നാൽ 2021നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടി സ്വതന്ത്രന്മാർ ആയിരിക്കുമോ കൂടുതൽ മത്സരിക്കുക. അപ്പോൾ സിനിമാക്കാരും സാംസ്കാരിക നായകന്മാരും രംഗത്ത് ഇറങ്ങുമായിരിക്കും അല്ലേ?
ഈ തിരഞ്ഞെടുപ്പിൽ ചിഹ്നവും മുഖ്യനെയും ഉപേക്ഷിച്ചു എങ്കിൽ വരാൻ പോകുന്ന തിരഞ്ഞെടുപ്പിൽ കൊടിയുടെ നിറവും മാറ്റുമോ? എനിക്ക് ഈയവസരത്തിൽ ഓർമ്മ വരുന്നത് എ.പി.അബ്ദുള്ളക്കുട്ടി പറഞ്ഞ ഒരു കഥയാണ്. കണ്ണൂരിലെ ഒരു കവലയിൽ നിന്ന് രണ്ട് ബംഗാളികൾ കശപിശ ഉണ്ടാക്കിയതിനെ തുടർന്ന് കസ്റ്റഡിയിൽ എടുത്തു.പോലീസ് സ്റ്റേഷനിൽ കൊണ്ടുവന്നു ചോദ്യം ചെയ്ത പ്പൊൾ അവർ പറഞ്ഞു് _ സർ ഈ ചുവന്ന നിറത്തിലുള്ള കൊടിയാണ് ഞങ്ങളുടെ ജീവിതം അവിടെ തകർത്തത്.അത് ഇവിടെ കണ്ടപ്പോൾ ഞങ്ങൾക്ക് സഹിക്കാൻ കഴിഞ്ഞില്ല. ഇവിടെയും ഞങ്ങളെ ജീവിക്കാൻ അനുവദിക്കുകയില്ലയോ?
അബ്ദുള്ളക്കുട്ടി ഈ കഥ പറഞ്ഞത് കോൺസ്റ്റൽ നിൽക്കുമ്പോഴായിരുന്നു ഇനി അദ് ദേഹം കോൺഗ്രസ്സിനെപ്പറ്റിയും വൈകാതെ പറയും 'ബംഗാളികൾ ചെയ്തത് ഇവിടുത്തെ സഖാക്കന്മാർ തന്നെ ചെയ്യുമോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ചിഹ്നവും ഉപേക്ഷിച്ചു മൂത്ത സഖാക്കന്മാരെയും ഉപേക്ഷിച്ച സഖാക്കന്മാർ കൊടിയുടെ നിറവും ഉപേക്ഷിച്ചാൽ അവർ തീർച്ചയായും കുലംകുത്തികളും പര നാറികളും ആയിരിക്കും.
https://www.facebook.com/Malayalivartha