ജനുവരിയില്‍ ക്ലാസുകള്‍ തുടങ്ങുന്ന കാര്യത്തില്‍ ഉടന്‍ തീരുമാനമുണ്ടാകും..... അന്‍പത് ശതമാനം വീതം വിദ്യാര്‍ത്ഥികളെ ഉള്‍പ്പെടുത്തിയാകും ക്ലാസുകള്‍ ആരംഭിക്കുക, പത്ത്, പന്ത്രണ്ട് ക്ലാസുകള്‍ ആണ് തുടങ്ങാനാണ് വിദ്യാഭ്യാസവകുപ്പിന്റെ ആലോചന

ജനുവരിയില്‍ ക്ലാസുകള്‍ തുടങ്ങുന്ന കാര്യത്തില്‍ ഉടന്‍ തീരുമാനം എടുക്കും. അന്‍പത് ശതമാനം വീതം വിദ്യാര്‍ത്ഥികളെ ഉള്‍പ്പെടുത്തിയാകും ക്ലാസുകള്‍ ആരംഭിക്കുക. ഇത്തരത്തില്‍ പത്ത്, പന്ത്രണ്ട് ക്ലാസുകള്‍ ആണ് തുടങ്ങാനാണ് വിദ്യാഭ്യാസവകുപ്പിന്റെ ആലോചന. ഇക്കാര്യത്തില്‍ തീരുമാനം എടുക്കാന്‍ 17ന് മുഖ്യമന്ത്രി യോഗം വിളിച്ചിട്ടുണ്ട്.
പൊതുപരീക്ഷയുള്ള പത്ത്, പന്ത്രണ്ട് ക്ലാസുകളില്‍ അധ്യയനത്തിനാണ് വിദ്യാഭ്യാസവകുപ്പിന്റെ ശ്രമം. അന്‍പത് ശതമാനം അധ്യാപകര്‍ വീതം ഒന്നിടവിട്ട ദിവസങ്ങളില്‍ 17 മുതല്‍ സ്‌കൂളിലെത്താന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. ഓരോ ദിവസവും എത്തേണ്ട കുട്ടികളുടെ എണ്ണത്തിലെ തീരുമാനം അതാത് സ്‌കൂളുകളിലെ കുട്ടികളുടെ എണ്ണം കൂടി പരിഗണിച്ചാകും കണക്കാക്കുക. പരീക്ഷ, റിവിഷന്‍, സിലബസ്സ് കുറക്കല്‍ എന്നീ കാര്യങ്ങളിലും തീരുമാനം എടുക്കേണ്ടതുണ്ട്.
" f
https://www.facebook.com/Malayalivartha