സ്വര്‍ണ്ണക്കടത്തു കേസിലെ ഒന്നും രണ്ടും പ്രതികളായ പി.എസ്. സരിത്തിനെയും സ്വപ്ന സുരേഷിനെയും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) ഇന്നു ചോദ്യം ചെയ്യും...

സ്വര്‍ണ്ണക്കടത്തു കേസിലെ ഒന്നും രണ്ടും പ്രതികളായ പി.എസ്. സരിത്തിനെയും സ്വപ്ന സുരേഷിനെയും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) ഇന്നു ചോദ്യം ചെയ്യും. മുഖ്യമന്ത്രിയുടെ അഡീ. പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രനെ ചോദ്യംചെയ്യുന്നതിനു മുന്നോടിയായാണു ജയിലിലെത്തി വീണ്ടും പ്രതികളുടെ മൊഴിയെടുക്കുന്നത്. പ്രധാനമായും മൂന്നു കാര്യങ്ങളില്‍ വ്യക്തത വരുത്താനാണു ചോദ്യംചെയ്യല്‍. ജയിലില്‍ തനിക്കു സുരക്ഷാ ഭീഷണിയുണ്ടെന്നു മജിസ്ട്രേറ്റ് മുമ്പാകെ സ്വപ്ന പരാതി നല്‍കിയിരുന്നു. പിന്നീടു ദക്ഷിണഖേലാ ഡിഐ.ജിയുടെ അന്വേഷണത്തില്‍ പരാതിയില്ലെന്നും അഭിഭാഷകനുപറ്റിയ പിഴവെന്നും മാറ്റിപ്പറഞ്ഞു. ഇതിന്റെ നിജസ്ഥിതി ആരായും.
ജയില്‍ അധികൃതരുടെ സാന്നിധ്യമില്ലാതെ ചോദ്യം ചെയ്യണമെന്നാണു ഇ.ഡി. കോടതിയില്‍ ആശ്യപ്പെട്ടത്. ഇതില്‍ ജയില്‍വകുപ്പിന്റെ നിലപാട് അറിഞ്ഞശേഷം കോടതി ഇന്നു മറുപടി നല്‍കും.റിമാന്‍ഡിലുള്ള പ്രതിയെ ജയില്‍ അധികാരികളുടെ സാന്നിധ്യത്തിലല്ലാതെ ചോദ്യംചെയ്യുന്നതു ജയില്‍ചട്ടത്തിനു വിരുദ്ധമാണെന്നാണു ജയില്‍വകുപ്പിന്റെ നിലപാട്. അക്കാര്യം കോടതിയെ അറിയിക്കും. കോടതി അതംഗീകരിച്ചാല്‍, ജയില്‍ സൂപ്രണ്ടിന്റെ സാന്നിധ്യത്തിലാവും ചോദ്യംചെയ്യല്‍.
ജയില്‍ അധികൃതരുടെ സാന്നിധ്യമുണ്ടായാല്‍, പലതും തുറന്നുപറയാന്‍ സ്വപ്ന തയാറാവില്ലെന്നു ഇ.ഡി.യും ചൂണ്ടിക്കാട്ടും. സ്വപ്നയുടെ ശബ്ദരേഖ ചോര്‍ന്നതിനെപ്പറ്റിയും ഇ.ഡി. ചോദിച്ചറിയും. സ്വപ്നയെ ചോദ്യംചെയ്യാന്‍ ക്രൈംബ്രാഞ്ച് ശ്രമിച്ചെങ്കിലും കസ്റ്റംസ് സമ്മതിച്ചിരുന്നില്ല. കേസെടുക്കാത്തതിനാല്‍, കോടതിയിലും അപേക്ഷ നല്‍കാനാവാതെ അന്വേഷണം വഴിമുട്ടിയ നിലയിലാണ്. ഈ സാഹചര്യത്തിലാണു ഇ.ഡി. അന്വേഷിക്കുന്നത്.
ഇ.ഡിയുടെ ചോദ്യംചെയ്യലിനു ശേഷമായിരുന്നു ശബ്ദരേഖ പുറത്തുവന്നത്. കോടതിയെ തെറ്റിദ്ധരിപ്പിക്കാനും അന്വേഷണം അട്ടിമറിക്കാനുമുള്ള ബോധപൂര്‍വമായ ശ്രമമെന്ന നിലയ്ക്കാണു ഇ.ഡിയുടെ അന്വേഷണം. ശിവശങ്കറും രവീന്ദ്രനും തമ്മിലുള്ള ഇടപാടുകളെപ്പറ്റി ചില കാര്യങ്ങള്‍ സ്വപ്ന ഇ.ഡിയോടു വെളിപ്പെടുത്തിയിരുന്നു. അന്വേഷണത്തില്‍ കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. മുന്‍ ഐ.ടി. സെക്രട്ടറി എം. ശിവശങ്കര്‍ ഇടപെട്ടിട്ടുള്ള ഏതാനും കമ്മീഷന്‍ ഇടപാടുകളില്‍ രവീന്ദ്രനും പങ്കാളിയായിരുന്നുവെന്നു സ്വപ്ന നേരത്തെ മൊഴി നല്‍കിയിരുന്നു. ലഭ്യമായ വിവരങ്ങളില്‍ കൂടുതല്‍ വ്യക്തത വരുത്തും.
"
https://www.facebook.com/Malayalivartha