മുന്നണികൾ തീ തിന്നുന്നു ... മൂന്നാം ഘട്ടത്തിൽ മലപ്പുറം- കണ്ണൂർ വീഴും മലപ്പുറത്ത് വൻ തിരിച്ചടി കുഞ്ഞാലിക്കുട്ടിക്ക് മതിയായി

രണ്ടു മുന്നണികൾക്ക് നിർണായകമാകുന്നതാണ് മൂന്നാം ഘട്ട തിരഞ്ഞെടുപ്പ് ഇടതു മുന്നണിയുടെ ശക്തികേന്ദ്രങ്ങളിലാണ് മൂന്നാം ഘട്ട തെരഞ്ഞെടുപ്പ് നടക്കുന്നത്. നഷ്ടപ്പെട്ട ഇടം അവസരങ്ങൾ മുതലാക്കി തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ് യു ഡി എഫ്. മലപ്പുറം കോഴിക്കോട് കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ തിരഞ്ഞെടുപ്പ് കേരളത്തിൽ ഏറ്റവും കൂടുതൽ രാഷ്ട്രീയമായി തെരഞ്ഞെടുപ്പ് നടക്കുന്ന ഇടങ്ങൾ കൂടിയാണ്. മുസ്ലിം ലീഗിൻ്റെ ഉരുക്ക് കോട്ടകളും ഈ ജില്ലകളിലാണ്.
ഇടതു മുന്നണിയെ സംബന്ധിച്ചിടത്തോളം അഗ്നിപരീക്ഷയാണ് നേരിടാൻ പോകുന്നത്. 2019-ലെ ലോക് സഭ തിരഞ്ഞെടുപ്പിന് കിട്ടിയ അടി ഇടതു മുന്നണി മറന്നിട്ടില്ല'ഇടയക്ക് ഒന്ന് കരകയറാൻ കഴിഞ്ഞെങ്കിലും സർക്കാരിനെ പ്രതിരോധത്തിലാക്കുന്ന വാർത്തകൾ ഇപ്പോഴും പുറത്തോട്ട് വന്നു കൊണ്ടിരിക്കുകയാണല്ലോ. അപ്പോൾ ഇരട്ടി തിരച്ചടി ഉണ്ടാകുമോ എന്ന് പാർട്ടിയക്ക് ഭയവും ഉണ്ട്.കൂടാതെ പിണറായി സഖാവിൻ്റെ ഇടപെടൽ ജനങ്ങളിൽ നിന്ന് അകറ്റി.എന്നാൽ പൗരത്യ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് പ്രതിഷേധങ്ങളിൽ ഏറെ സ്വാധീനം ചെലുത്താൻ കഴിഞ്ഞു എന്ന് അവർ അവകാശപ്പെടുന്നു.
മുഖ്യമന്ത്രിയുടെ ജില്ലയുൾപ്പെടെയാണ് തെരഞ്ഞെടുപ്പിലേക്ക് പോകുന്നത്. അവിടെ തദ്ദേശത്തിൽ തന്നെ തിരിച്ചടിയുണ്ടായാൽ തുടർ ഭരണം എന്ന സ്വപ്നം മാത്രമല്ല, പ്രസ്ഥാനം തന്നെ ഇല്ലാതാകുന്നു അവസ്ഥയിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്. ചരിത്രത്തിൽ ഒരിക്കലുമില്ലാത്ത തരത്തിലുള്ള പ്രതിസന്ധിയിലൂടെയാണ് യു ഡി എഫിൻ്റെ മലബാറിലെ കരുത്തായ മുസ്ലിം ലീഗ് മുന്നോട്ടു പോകുന്നത്. എം.സി.കമറുദ്ദീൻ എം എൽ എ യുമായി ബന്ധപ്പെട്ട ഫാഷൻ ജ്വലറി തട്ടിപ്പാണ് പ്രധാന വിഷയം.ഇതിൻ്റെ ഇരകൾ ഭൂരിപക്ഷവും ലീഗുകാർ ആണെന്നതാണ് ആ പാർട്ടിയെ വലയ്ക്കുന്നത്.
പാലാരിവട്ടം പാലവും കെ.എം.ഷാജിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും ഏറെ പരമ്പരാഗത ഉരുക്ക് കോട്ടകളിൽ ലീഗിനെ ബാധിക്കും പച്ച പുതച്ച് കിടക്കുന്ന മലപ്പുറം സംസ്ഥാനത്ത് ഏറ്റവും കൂടുതൽ വേട്ടർമാരുള്ള ജില്ലയാണ് 'സ്വതന്ത്രരെ മുൻനിർത്തി 2015ലെ നേട്ടം ആവർത്തിക്കാനുള്ള ശ്രമത്തിലാണ് ഇടതു മുന്നണി.
എന്നാൽ ജമാ അത്തെ ഇസ്ലാമിയടക്കമുള്ള സംഘടനകളുമായുളള ലീഗിൻ്റെ സഖ്യം ഈ നീക്കത്തിന് വിലങ്ങുതടിയാകുമോ എന്ന് അറിയേണ്ടിയിരിക്കുന്നു. അപരന്മാരും വിമതന്മാരും വലിയ രീതിയിൽ മത്സര രംഗത്ത് ഉറച്ചു നിൽക്കുന്ന ഒരു തിരഞ്ഞെടുപ്പാണ് കോഴിക്കോട് നടക്കാൻ പോകുന്നത്. നിർണ്ണായക മത്സരം നടക്കുന്ന മുക്കം,
കൊടുവള്ളി, ഒഞ്ചിയം മേഖലകളിലെല്ലാം മത്സരാർ ത്ഥികളെ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. ഭാഷാ ന്യൂനപക്ഷ വിഭാഗങ്ങളുടെയും മതന്യൂനപക്ഷങ്ങളുടെയും സംഗമഭൂമിയാണ് കാസർഗോഡ്' 2015ലെ തിരഞ്ഞെടുപ്പിൽ ഇടതു തരംഗം ആഞ്ഞുവീശിയപ്പോഴും വലതിനൊപ്പം നിന്ന ജില്ലയാണ് കാസർഗോഡ് കപ്പിനും ചൂണ്ടിനും ഇടയിൽ നഷ്ടപ്പെട്ട കാസർഗോഡ് ജില്ലാ പഞ്ചായത്ത് ഉൾപ്പെടെ തിരിച്ചുപിടിക്കാൻ കഴിയുമെന്നാണ് ഈ പ്രതിസന്ധി ഘട്ടത്തിലും ഇടതുപാളയം വച്ചു പുലർത്തുന്നത്.
"https://www.facebook.com/Malayalivartha