ഇഡിയോടാ കളി... സ്വപ്നയുടെ ഓഡിയോ പുറത്തു കൊണ്ടുവന്ന് നല്ലപിള്ളയാവാന്‍ ചമഞ്ഞവര്‍ ഒന്നൊന്നായി വെട്ടിലേക്ക്; കേന്ദ്ര അന്വേഷണ സംഘത്തെ ഊശി കാട്ടി പേടിപ്പിക്കാമെന്ന് കരുതിയവര്‍ക്ക് തെറ്റി; സ്വപ്നയുടെ ഓഡിയോ സന്ദേശത്തിന് പിന്നില്‍ വനിതാ പൊലീസെന്ന് ആവര്‍ത്തിച്ച് സ്വപ്ന; അന്വേഷണം തുടങ്ങിയ ക്രൈംബ്രാഞ്ച് വല്ലാത്തൊരവസ്ഥയില്‍

സ്വര്‍ണക്കടത്ത് കേസിലെ മുഖ്യ പ്രതി സ്വപ്ന സ്വരേഷിന്റെ ഓഡിയോ സന്ദേശം പ്രചരിപ്പിച്ച് കൈയ്യടിക്ക് ശ്രമിച്ചവര്‍ ഇപ്പോള്‍ തലയില്‍ മുണ്ടിടേണ്ട അവസ്ഥയിലാണ്. ശബ്ദ സന്ദേശം വന്നിട്ടും എന്തിനാണ് ഒന്നര മാസം വച്ച് താമസിപ്പിച്ചതെന്നതിനും ഉത്തരമാകുകയാണ്. ജയില്‍വകുപ്പ് ശിപാര്‍ശ ചെയ്തിട്ടു കൂടി സ്വപ്നയുടെ ശബ്ദത്തെ പറ്റി ക്രൈം ബ്രാഞ്ച് അന്വേഷിച്ച് തുടങ്ങിയത് ഇന്നലെ മാത്രമാണ്. അതും ഇഡി കേസ് തുമ്പുണ്ടാക്കിയ സമയത്ത്. സ്വന്തക്കാര്‍ തന്നെയാണ് ഓഡിയോ ചോര്‍ച്ചയുടെ പിന്നിലാണെന്ന് വ്യക്തമായതോടെ വല്ലാത്തൊരവസ്ഥയിലാണ് ക്രൈംബ്രാഞ്ച്.
ക്രൈംബ്രാഞ്ചും ഇഡിയും അട്ടക്കുളങ്ങര ജയിലിലെത്തി സ്വര്‍ണക്കടത്തു കേസ് പ്രതി സ്വപ്ന സുരേഷിനെ ചോദ്യം ചെയ്തു. സ്വപ്നയുടെ ശബ്ദരേഖ പുറത്തു വന്നതിനെപ്പറ്റി അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം 11 മണിയോടെയെത്തി ഉച്ചയ്ക്കു മടങ്ങി. കാവലിനുണ്ടായിരുന്ന വനിതാ പൊലീസാണു ശബ്ദരേഖയ്ക്കു പിന്നിലെന്നു സ്വപ്ന തന്നെ കസ്റ്റംസിനോടു വെളിപ്പെടുത്തിയതോടെ അന്വേഷണം എങ്ങനെ മുന്നോട്ടു കൊണ്ടുപോകണമെന്നതില്‍ ക്രൈംബ്രാഞ്ചും ആശയക്കുഴപ്പത്തിലാണ്.
എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണു സ്വപ്നയെയും സരിത്തിനെയും ജയിലില്‍ ചോദ്യം ചെയ്യാന്‍ ഇഡിക്ക് ഇന്നലെ അനുമതി നല്‍കിയത്. തൊട്ടുപിന്നാലെയെത്തിയ ഇഡി ഉദ്യോഗസ്ഥര്‍ 2 മണിക്കൂറോളം ചോദ്യം ചെയ്തു. ഇന്നും നാളെയും ചോദ്യംചെയ്യല്‍ തുടരും.
ഉന്നതരുടെ സാമ്പത്തിക ഇടപാടുകള്‍, ഡോളര്‍ കടത്തിലെ പങ്കാളിത്തം തുടങ്ങിയവ സംബന്ധിച്ച് സ്വപ്ന കസ്റ്റംസിനോടു നടത്തിയ വെളിപ്പെടുത്തലുകളിലെ അനുബന്ധ വിവരങ്ങളാണ് ഇഡി തേടുന്നത്. ശബ്ദരേഖ സംബന്ധിച്ചും വിവരങ്ങള്‍ അറിയാനുണ്ട്.
അതേസമയം ചോദ്യം ചെയ്യല്‍ ചോര്‍ത്താതിരിക്കാനുള്ള ഇഡിയുടെ ശ്രമവും ഫലം കണ്ടു. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസില്‍ സ്വപ്ന, പി.എസ്. സരിത് എന്നിവരെ ചോദ്യം ചെയ്യുമ്പോള്‍ ജയില്‍ ഉദ്യോഗസ്ഥര്‍ അടുത്തുണ്ടാകരുതെന്ന ഇഡിയുടെ ആവശ്യം കോടതി അംഗീകരിച്ചു. രാജ്യത്ത് ആദ്യമായാണ് ഇഡി ഇത്തരമൊരു ആവശ്യം ഉന്നയിച്ച് അനുവാദം നേടുന്നത്. ജയില്‍ വകുപ്പിനോടുള്ള അവിശ്വാസപ്രകടനം കൂടിയാണിത്.
ഇരുപ്രതികളെയും പാര്‍പ്പിച്ച ജയിലുകളിലെ സൂപ്രണ്ടുമാരോ ബന്ധപ്പെട്ട ഉദ്യോഗസ്ഥരോ ചോദ്യംചെയ്യുമ്പോള്‍ പറയുന്നതെന്താണെന്ന് കേള്‍ക്കാന്‍ കഴിയാത്ത ദൂരത്തേക്ക് മാറി നില്‍ക്കണമെന്നാണ് കോടതി നിര്‍ദ്ദേശിച്ചത്. രാവിലെ പത്തു മുതല്‍ വൈകിട്ട് നാലുവരെ ചോദ്യം ചെയ്യാം. രണ്ടു മണിക്കൂര്‍ തുടര്‍ച്ചയായി ചോദ്യം ചെയ്യുമ്പോള്‍ അരമണിക്കൂര്‍ വിശ്രമം അനുവദിക്കണം. പ്രതികളെ മാനസികമായി പീഡിപ്പിക്കരുതെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.
ഡോളര്‍ കടത്തു കേസിലും സ്വര്‍ണക്കടത്തു കേസിലും മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനു പുറമേ ചില ഉന്നതര്‍ക്കു കൂടി പങ്കുണ്ടെന്ന് സ്വപ്നയും സരിത്തും കസ്റ്റംസിന്റെ ചോദ്യം ചെയ്യലില്‍ നേരത്തെ സമ്മതിച്ചിരുന്നു. ഈ വസ്തുതകള്‍ കണക്കിലെടുത്താണ് ഇരുവരെയും കൂടുതല്‍ ചോദ്യംചെയ്യാന്‍ ഇ.ഡി അനുമതി തേടിയത്. ശിവശങ്കറെ കൂടുതല്‍ ചോദ്യം ചെയ്തതില്‍ നിന്നു ലഭിച്ച വിവരങ്ങളെക്കുറിച്ചും വിശദമായി അന്വേഷണം വേണമെന്ന് ഇ.ഡി ചൂണ്ടിക്കാട്ടി.
ഇരുവരുടെയും അഭിഭാഷകര്‍ ചോദ്യം ചെയ്യാന്‍ അനുമതി തേടിയുള്ള ഇ.ഡിയുടെ അപേക്ഷയെ എതിര്‍ത്തു. പലതവണ ഇരുവരെയും ചോദ്യംചെയ്ത സാഹചര്യത്തില്‍ ഇതനുവദിക്കരുതെന്നും അനുവദിച്ചാല്‍ കര്‍ശന വ്യവസ്ഥകള്‍ ഏര്‍പ്പെടുത്തണമെന്നും അഭിഭാഷകര്‍ ആവശ്യപ്പെട്ടു. ഇതിനിടെയാണ് സ്വപ്നയുടെ ഓഡിയോക്ക് പിന്നില്‍ വനിത പോലീസുകാരിയുടെ പങ്ക് വ്യക്തമായത്.
https://www.facebook.com/Malayalivartha