നാറ്റകേസായല്ലോ സഖോ... സ്വപ്ന സുരേഷിന്റെ വിവാദ ഓഡിയോ റോക്കോര്‍ഡ് ചെയ്യാന്‍ സഹായിച്ചത് ഇടത് അനുഭാവിയായ സീനിയര്‍ സിവില്‍ പൊലീസ് ഓഫിസറെന്നു സൂചന; ഐബിയുടെ സഹായത്തോടെ ഇഡി നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയത് അമ്പരപ്പിക്കുന്ന കാര്യങ്ങള്‍

സ്വപ്നയുടെ ശബ്ദരേഖ സംബന്ധിച്ച് അന്വേഷണത്തിന് തയ്യാറാകാതെ സര്‍ക്കാരും പൊലീസും ഒളിച്ചുകളിക്കുമ്പോള്‍ ശബ്ദരേഖ ചമച്ചതും പ്രചരിപ്പിച്ചതും പൊലീസാണെന്ന സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തല്‍ ഓഡിയോ വിവാദത്തെ പുതിയ വഴിത്തിരിവിലാക്കി. സര്‍ക്കാരിനും പാര്‍ട്ടിക്കും അഭിമാനിക്കാനായി ഉയര്‍ത്തിപ്പിടിച്ച ഓഡിയോ തന്നെ തിരിച്ച് കുത്തുന്ന കാഴ്ചയാണ് കണ്ടത്. ഓഡിയോയുടെ പിന്നിലാരെന്ന് കണ്ടെത്താതെ ഒളിച്ച് കളിച്ച സംസ്ഥാന പോലീസിനേറ്റ ശക്തമായ തിരിച്ചടി കൂടിയാണ് ഇഡിയുടെ അന്വേഷണം. കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോയുടെ സഹായത്തോടെ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ നടത്തിയ അന്വേഷണത്തിലാണ് ഓഡിയോയ്ക്ക് പിന്നിലുള്ളവരെ വെളിച്ചത്ത് കൊണ്ടുവരാനായത്.
സ്വപ്ന സുരേഷിന്റെ വിവാദ ഓഡിയോ റിക്കോര്‍ഡ് ചെയ്യാന്‍ സഹായിച്ചത് തൃപ്പൂണിത്തുറ വനിതാ സെല്ലിലെ ഇടത് അനുഭാവിയായ സീനിയര്‍ സിവില്‍ പോലീസ് ഓഫിസറെന്നാണ് സൂചന. കേരള പോലീസ് ഓഫിസേഴ്‌സ് അസോസിയേഷന്‍ നേതാവും ഇതു റിക്കോര്‍ഡ് ചെയ്യുന്നതിലും പുറത്തുവിടുന്നതിലും പങ്കാളിയായതായി സൂചനയുണ്ട്. ഇതു സംബന്ധിച്ച് പ്രമുഖ പത്രമാണ് റിപ്പോര്‍ട്ട് പുറത്ത് വിട്ടത്.
വനിതാ പോലീസ് വിളിച്ചുതന്ന ഫോണില്‍ സംസാരിച്ചിരുന്നതായും ആ വിവരങ്ങളാണു പുറത്തുവന്നതെന്നും സ്വപ്ന കസ്റ്റംസിനു മൊഴി നല്‍കിയതിനെത്തുടര്‍ന്ന് കേന്ദ്ര ഏജന്‍സികള്‍ ഇതുസംബന്ധിച്ച് വിശദ അന്വേഷണം നടത്തിയിരുന്നു.
എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കസ്റ്റഡിയിലായിരുന്നപ്പോഴെല്ലാം 5 വനിതാ പൊലീസുകാരാണു സ്വപ്നയ്ക്കു കാവലുണ്ടായിരുന്നത്. ഇവരെല്ലാം ഇടത് അനുഭാവികളാണ്. സ്വപ്നയെ ഒരു തവണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ മാത്രമാണ് മറ്റു 2 വനിതാ പൊലീസുകാര്‍ കാവലിനുണ്ടായിരുന്നത്. ഇടതുപക്ഷ ആഭിമുഖ്യമുള്ള വനിതാ പൊലീസുകാരെ സ്ഥിരമായി കാവലിനു നിയോഗിച്ചതുതന്നെ ഗൂഢാലോചനയുടെ ഭാഗമാണെന്നു കേന്ദ്ര ഏജന്‍സികള്‍ സംശയിക്കുന്നു.
മുഖ്യമന്ത്രി പിണറായി വിജയനെതിരെ മൊഴി നല്‍കിയാല്‍ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ മാപ്പുസാക്ഷിയാക്കാമെന്ന് ഇഡി വാഗ്ദാനം ചെയ്തതായി സ്വപ്ന പറയുന്ന ശബ്ദരേഖ ഏറെ വിവാദമായിരുന്നു.
സര്‍ക്കാരിനെതിരെ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ ഗൂഢലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്നുവെന്ന് സമൂഹത്തെ ധരിപ്പിച്ച് കള്ളക്കടത്ത് കേസില്‍ മുഖം രക്ഷിക്കാനുള്ള സഖാക്കളുടെ ശ്രമമാണ് തദ്ദേശ തെരഞ്ഞെടുപ്പ് പ്രചരണം കൊടുമ്പിരിക്കൊള്ളുന്നതിനിടെ അരങ്ങേറിയത്. ഇത് തെരഞ്ഞെടുപ്പിന്റെ അവസാന ദിവസം തന്നെ പുറത്തായത് സഖാക്കളെ ചെറുതായൊന്നുമല്ല ക്ഷീണിപ്പിച്ചത്.
മുഖ്യമന്ത്രിക്കെതിരെ മൊഴി നല്‍കാന്‍ സമ്മര്‍ദമെന്ന ശബ്ദസന്ദേശം തന്റേത് തന്നെയാണെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥരോട് സ്വപ്ന സമ്മതിച്ചിട്ടുണ്ട്. ശബ്ദരേഖയുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം കസ്റ്റംസിന്റെ ചോദ്യം ചെയ്യലിലാണ് സ്വപ്‌ന ഇക്കാര്യം വ്യക്തമാക്കിയത്. ഉന്നത നിര്‍ദേശപ്രകാരം സംസ്ഥാന സ്‌പെഷ്യല്‍ ബ്രാഞ്ചിലെ ഉദ്യോഗസ്ഥനാണ് ഓപ്പറേഷന് നേതൃത്വം നല്‍കിയതെന്നും സ്വപ്ന വെളിപ്പെടുത്തി.
ആഗസ്റ്റ് 6ന് നടന്ന ഫോണ്‍ സംഭാഷണമാണ് പുറത്തുവന്നത്. കേന്ദ്ര ഏജന്‍സികളുടെ കസ്റ്റഡിയിലായിരിക്കുമ്പോഴും കേരള പൊലീസാണ് സ്വപ്നയ്ക്ക് കാവലുണ്ടായിരുന്നത്. കൊച്ചിയില്‍ ഇ.ഡി കസ്റ്റഡിയിലായിരിക്കെ ഡ്യൂട്ടിയിലുണ്ടായിരുന്ന അഞ്ച് വനിതാ പൊലീസുകാരില്‍ ഒരാളാണ് സ്‌പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥനെ ഫോണില്‍ വിളിച്ചശേഷം സ്വപ്നയ്ക്ക് ഫോണ്‍ കൈമാറിയത്. മറുവശത്ത് ആരാണെന്നു പറഞ്ഞിരുന്നില്ലെന്നും സ്വപ്ന അറിയിച്ചു. ഫോണില്‍ പറയേണ്ട കാര്യങ്ങള്‍ മുന്‍കൂട്ടി ധരിപ്പിച്ചിരുന്നു. സ്‌പെഷല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥനാണ് സംഭാഷണം റെക്കോര്‍ഡ് ചെയ്തത്. ഇതിലൊരു ഭാഗമാണ് ചോര്‍ന്നതെന്നും സ്വപ്ന അറിയിച്ചു. നവംബര്‍ 18ന് ഒരു ഓണ്‍ലൈന്‍ മാദ്ധ്യമമാണ് ശബ്ദരേഖ പുറത്തുവിട്ടത്.
എന്തായാലും ഇതോടെ വനിത പോലീസിനെതിരായും കൂട്ടുനിന്ന പോലീസ് നേതാവിനെതിരായും നടപടി സ്വീകരിക്കേണ്ട സാഹചര്യമാണ് വന്നിരിക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ കേസെടുത്തില്ലെങ്കില്‍ കേന്ദ്ര അന്വേഷണ സംഘം കോടതിയ്ക്ക് മുമ്പാകെ വയ്ക്കും. അതോടെ കാര്യങ്ങള്‍ കൈവിടും.
" fr
https://www.facebook.com/Malayalivartha