ഇടതുമുന്നണി എങ്ങോട്ട്...കോടിയേരി സഖാവിന് നാവ് പിഴച്ചു സിപിഎംന് ഒരു ജില്ല മാത്രം കനത്ത പോളിംഗില്‍ പിണറായി വിയര്‍ക്കുന്നു

മൂന്നാം ഘട്ടം തെരഞ്ഞെടുപ്പ് തുടങ്ങിയപ്പോൾ തന്നെ നമ്മുടെ സി പി എം ൻ്റെ മുൻ സെക്രട്ടറി കോടിയേരി സഖാവ് ഫലവും പ്രഖ്യാപിച്ചു.എല്ലാ മുന്നണികളും തെരഞ്ഞെടുപ്പ് കഴിയുമ്പോൾ വാഗ്ധോരണി നടത്താറുണ്ട്. എന്നാൽ ഇങ്ങനെയും വാക് കസർത്ത് ' ആദ്യമായി കേൾക്കുകയാണ്. നമ്മുടെ കോടിയേരി സഖാവ് പറയുന്നു.
പതിമൂന്ന് ജില്ലകളിലും ഇടത് മുന്നണിക്ക് മുൻതൂക്കം. എന്ന്. സഖാവ് ഒരു ജില്ല അങ്ങ് വിട്ടു പോയോ? സാധാരണ എല്ലാ മുന്നണി നേതാക്കളും പറയുന്നത് അവർക്ക് കേരളത്തിൽ മുൻതൂക്കം കിട്ടുമെന്നാണ്.അപ്പോൾ സഖാവ് കണക്കുകൂട്ടി തന്നെയാണോ പറയുന്നത്.? നേട്ടം ഉണ്ടാകാത്ത ജില്ല ഏതാണെന്ന് വോട്ട് എണ്ണി കഴിയുമ്പോൾ അറിയാം എന്നാണ് സഖാവ് പറയുന്നത് 'പാർട്ടി സെക്രട്ടറി സ്ഥാനത്ത് നിന്നും ഇറങ്ങിയതിന് ശേഷം കോടിയേരി സർവ്വേ വല്ലതും നടത്തിയോ? അതോ താൻ ഇറങ്ങി ഇനി പ്രസ്ഥാനത്തെ തന്നെ കരിതേച്ച് കാണിച്ചു കൊടുക്കാം എന്ന് തീർച്ചപ്പെടുത്തിയിട്ടുണ്ടോ? അതോ സഖാവിന് നാവ് പിഴ വല്ലതും സംഭവിച്ചതാണോ? അതായിരിക്കാനാണ് സാധ്യത കൂടുതൽ. സഖാവ് ഉദ്ദേശിച്ചത്
ഒരു ജില്ലയിൽ എന്തെങ്കിലും കിട്ടിയാൽ ആയി. ബാക്കി പതിമൂന്ന് ജില്ലകളും നഷ്ടം ആകും എന്നായിരിക്കണം' കിട്ടുന്നത് ഏത് ജില്ലയാണ് എന്നുള്ള കാര്യത്തിലും തീർച്ചയില്ല കോടിയേരി സഖാവ് ഇപ്പോൾ പാർട്ടിയെ കുറിച്ചല്ല ചിന്തിക്കുന്നത്. അഴിയെണ്ണുന്ന മകനെ കുറിച്ചാണ്. പാർട്ടിയെ എല്ലാ സഖാക്കന്മാരും കൂടി ഒരു വഴിക്ക് എത്തിച്ചല്ലോ 'സഖാവ് ബിനീഷിൻ്റെ ജാമ്യത്തെ കുറിച്ച് ആകെക്കൂടി ആകുലപ്പെട്ട് നിൽക്കുമ്പോഴാണ് തെരഞ്ഞെടുപ്പിനെ കുറിച്ചുളള അദ്ദ്ദേഹത്തിൻ്റെ അഭിപ്രായപ്രകടനം 'അപ്പോൾ ഒരു ജില്ല മാത്രം നേടും എന്നുള്ളതാണ് അദ് ദേഹത്തിന് മാറി പോയത്. വന്നു പോം പിഴയും അർത്ഥശങ്കയാൽ എന്ന കവിവാക്യമാണ് ശരി. അത് തന്നെയാണ് സഖാവിനും സംഭവിച്ചത്.
വടക്കൻ കേരളത്തിലെ 'കനത്ത പോളിംഗിൽ ആവേശം കൊണ്ട് സഖാവ് അങ്ങ് പറഞ്ഞു പോയതാണ്. സഖാവേ, പോളിംഗ് കൂടി നിന്ന കാലത്ത് എല്ലാം ഇടതുമുന്നണിയക്ക് തിരിച്ചടി കിട്ടിയ കാലമായിരുന്നു മുൻപ് ഉണ്ടായിരുന്നത്. ഇപ്പോൾ താങ്കൾ ഉൾപ്പെടെ സഖാക്കന്മാർ എല്ലാം മുൾമുനയിൽ അല്ലെനിൽക്കുന്നത്. പാർട്ടിയും ഭരണവും ചരിത്രത്തിൽ ഇന്നേ വരെ ഇല്ലാത്ത പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോൾ എങ്ങനെയാണ് പതിമൂന്ന് ജില്ലകളിൽ മുൻതൂക്കം ലഭിക്കക' ഇത് കേട്ട പാർട്ടി സെക്രട്ടറി വിജയരാഘവൻ ഇപ്പോൾ മനസ്സിൽ ചിരിക്കുന്നുണ്ടാവും.
സാധാരണ ഇങ്ങനെയുള്ള വർത്തമാനം പറയുന്നത് വിജയരാഘവൻ ആയിരുന്നു. അപ്പോൾ കോടിയേരി സഖാവ് അറിഞ്ഞു കൊണ്ട് തന്നെയായിരിക്കണം ഇത് പറഞ്ഞത് - വിജയരാഘവനെ പരിഹസിക്കാൻ വേണ്ടി ആയിരിക്കാം കോടിയേരി ഇങ്ങനെ പറഞ്ഞത്.
"
https://www.facebook.com/Malayalivartha