എസ് വി പ്രദീപിന്റെ മരണം ;അമ്മയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

മാധ്യമ പ്രവര്‍ത്തകന്‍ എസ്.വി.പ്രദീപ് വാഹനാപകടത്തില്‍ മരിച്ചു. തിരുവനന്തപുരം കാരയ്ക്കാമണ്ഡപത്തു വച്ചാണ് അപകടമുണ്ടായത്. ഇടിച്ച വാഹനം നിര്‍ത്താതെ പോയെന്ന് പൊലീസ് പറഞ്ഞു. മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിൽ. വാഹനാപകടത്തിൽ ദുരൂഹതയുണ്ടെന്നു പ്രദീപിന്റെ കുടുംബം ആരോപിച്ചു. സമൂഹമാധ്യമങ്ങളിലടക്കം പ്രദീപിനു ഭീഷണി ഉണ്ടായിരുന്നതായി അമ്മ വസന്തകുമാരി പറഞ്ഞു.സ്വന്തം നിലപാടുകൾ ആരുടെ മുഖത്തു നോക്കിയും ധീരതയോടെ പറയുന്ന മാധ്യമ പ്രവത്തകനാണ് എസ് വി പ്രദീപ് .അതുകൊണ്ട് തന്നെ പ്രദീപിനെ മരണം വലിയ ചോദ്യങ്ങളാണ് ഉയർത്തുന്നത് .പ്രദീപിന് ഭീഷണി ഉണ്ടായിരുന്നു എന്ന പ്രദീപിന്റെ അമ്മയുടെ വെളിപ്പെടുത്തൽ വലിയ ഗൗരവത്തോടെ തന്നെ കാണണം .മുഖം നോക്കാതെ സത്യം വിളിച്ചുപറയുന്ന ഒരു മാധ്യമപ്രവർത്തന്റെ മരണം അത്ര നിസ്സാരമായി കാണാൻ കഴിയില്ല .സർവത്ര ദുരൂഹതയുള്ള മരണത്തിലെ എല്ലാം പുറത്തു വരണം .
അതെ സമയം എസ്.വി.പ്രദീപിന്റെ അകാല വിയോഗത്തിൽ ദുഃഖം രേഖപ്പെടുത്തിയ കേരള പത്രപ്രവർത്തക യൂണിയൻ, സംഭവത്തിലെ ദുരൂഹത നീക്കാൻ വിശദമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടു. നഗരത്തിലെ തിരക്കേറിയ ഭാഗത്ത് ഇരുചക്ര വാഹന യാത്രക്കാരനെ മറ്റൊരു വാഹനം ഇടിച്ചിട്ടു കടന്നുകളഞ്ഞത് ദുരൂഹമാണ്. അന്വേഷണത്തിനു ഫോർട്ട് അസി. കമ്മിഷണർ പ്രതാപചന്ദ്രൻ നായരുടെ നേതൃത്വത്തിൽ പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തിയ ഡിജിപിയുടെ നടപടി സ്വാഗതാർഹമാണെന്നും യൂണിയൻ പറഞ്ഞു.അതെ സമയം മാധ്യമ പ്രവര്‍ത്തകന്‍ എസ്.വി. പ്രദീപിന്റെ അപകടമരണത്തിന് പിന്നിലെ ദുരൂഹത നീക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.ഇക്കാര്യത്തില്‍ ഉന്നത തല അന്വേഷണം നടത്തണമെന്നും വസ്തുതകള്‍ പുറത്ത് കൊണ്ടുവരണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
ഇന്നലെ വൈകുന്നേരം മൂന്നരയോടെയാണ് തിരുവനന്തപുരം കാരക്കമണ്ഡപത്തിനു സമീപം പ്രദീപ് അപകടത്തില്‍പ്പെട്ടത്. സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന പ്രദീപിനെ അതേദിശയില്‍ വന്ന വാഹനം ഇടിക്കുകയായിരുന്നു .
സംഭവത്തില്‍ ദുരൂഹത ആരോപിച്ച് ബന്ധുക്കളും സുഹൃത്തുക്കളും രംഗത്തെത്തിയതിനെ തുടര്‍ന്ന് ശക്തമായ അന്വേഷണത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദ്ദേശം നല്‍കി. അന്വേഷണത്തിന് പ്രത്യേക സംഘം രൂപീകരിച്ചു.തിരുവനന്തപുരത്തെ ഭാരത് ഇന്ത്യ എന്ന ഓണ്‍ലൈന്‍ ചാനല്‍ ഓഫീസില്‍ നിന്ന് ജോലി കഴിഞ്ഞ് വീട്ടിലേക്കു മടങ്ങവേ കാരയ്ക്കാമണ്ഡപം ട്രാഫിക് സിഗ്‌നലിന് സമീപം അതേ ദിശയില്‍ വന്ന വാഹനം സ്‌കൂട്ടറിന്റെ പിറകില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ പ്രദീപ് ഒരു വശത്തേക്കു തെറിച്ചുവീണു. ഇടിച്ച വണ്ടി നിറുത്താതെ പോയി.ഗുരുതരമായി പരിക്കേറ്റ പ്രദീപിനെ നാട്ടുകാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ജയ്ഹിന്ദ്, മീഡിയ വണ്‍, ന്യൂസ് 18, കൈരളി, മംഗളം എന്നീ ന്യൂസ് ചാനലുകളില്‍ നേരത്തേ വാര്‍ത്ത അവതാരകനായിരുന്നു. ഭാര്യ: ബാലരാമപുരം ഗവ: ഹോമിയോ മെഡിക്കല്‍ ഓഫീസര്‍ ഡോ: ശ്രീജാ നായര്‍. മകന്‍ സിനോ എസ്. നായര്‍.ഓണ്‍ലൈന്‍ ചാനല്‍ രംഗത്ത് സജീവമായപ്പോള്‍ തന്നെ പ്രദീപിന് ഫോണിലൂടെ നിരവധി ഭീഷണികള്‍ നേരിട്ടിട്ടുണ്ടെന്ന് ബന്ധുക്കള്‍ പറഞ്ഞു. ഓണ്‍ലൈന്‍ ചാനലുകളില്‍ പ്രദീപ് നല്‍കിയ വാര്‍ത്തകള്‍ പിന്‍വലിക്കാന്‍ വേണ്ടിയായിരുന്നു ഭീഷണി കാളുകള്‍ വന്നിരുന്നത്. അതൊന്നും മുഖവിലയ്‌ക്കെടുത്തിരുന്നില്ല. ഇത് സംബന്ധിച്ച് കൃത്യമായി പരാതി നല്‍കുമെന്നും ബന്ധുക്കള്‍ പറഞ്ഞു.
https://www.facebook.com/Malayalivartha